Author: News Desk

ദുബായ്: ഐപിഎൽ പെരുമാറ്റചട്ടം ലംഘിച്ചതിന് കിങ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയിലിന് പിഴശിക്ഷ. രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 99 റൺസുമായി പുറത്തായതിനെ തുടർന്ന് ഗെയിൽ ബാറ്റ് നിലത്തടിക്കുകയായിരുന്നു. തുടർന്നാണ് ഗെയിലിനെതിരെ മാച്ച് ഫീസിന്റെ പത്ത് ശതമാനം പിഴ ചുമത്തിയത്. കിങ്സ് ഇലവൻസിന്റെ ബാറ്റിംഗിനിടെയായിരുന്നു സംഭവം ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇരട്ട ‘ലൈഫ്’ മുതലെടുത്ത് തകർത്തടിച്ച ഗെയ്‍ൽ, 63 പന്തിൽ ആറു ഫോറും എട്ട് പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസാണ് എടുത്തത്. രാജസ്ഥാൻ താരം ജോഫ്രാ ആർച്ചയുടെ പന്തിൽ നിന്നും പുറത്താവുകയായിരുന്നു. തുടർന്നാണ്  ഗെയിലിൻ  ബാറ്റ് നിലത്തടിച്ചത്. തെറ്റ് സമ്മതിച്ച ഗെയിൻ ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ട്വന്റെി – ട്വന്റെി മത്സരത്തിൽ 1,000 സിക്സർ കരസ്ഥമാക്കുന്ന ആദ്യത്തെ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മത്സരത്തിലാണ് ഗെയിലിന് പിഴ ലഭിച്ചത്.

Read More

മുംബൈ: തെന്നിന്ത്യൻ താരം കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച  മുംബൈയിൽ വച്ചായിരുന്നു വിവാഹം. പരമ്പാരഗത ആഭരണങ്ങളും,ചുവപ്പ് നിറത്തിലുള്ള ലഹങ്ക ചോളിയണിഞ്ഞ് അതിസുന്ദരിയായാണ് താരം വിവാഹവേദിയിലെത്തിയത്. കാജലിന്റെ വെഡിങ് ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ‘പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർത്ഥനയും അനുഗ്രഹവും വേണം. ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണ്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ്  വിവാഹവാർത്ത പങ്കുവച്ചു . മുപ്പത്തിയഞ്ചുകാരിയായ കാജല്‍, ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും തന്റെ അഭിനയ മികവ് കാഴ്ചവെച്ച് തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ടം പിടിച്ച്പറ്റി.

Read More

ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 35,000-ത്തിലധികം ഇന്ത്യൻ പ്രവാസികൾ വന്ദേ ഭാരത് മിഷന്റെ കീഴിൽ വിവിധ വിമാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. 10,000-ത്തിലധികം ഇന്ത്യക്കാർ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. യാത്രക്കാർക്ക് ഇപ്പോൾ എയർലൈൻസ് വെബ്‌സൈറ്റുകൾ വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.

Read More

കൊച്ചി : കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഫോഴ്സ്മെന്റ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ശിവശങ്കറിന് ഒപ്പമാകും ചോദ്യം ചെയ്യുക. ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇഡി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മൂന്നാം ദിനവും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് ജയിലിൽ കഴിയുന്ന മറ്റു മൂന്ന് പ്രതികളെകൂടി കസ്റ്റഡിയിൽ വാങ്ങി ശിവശങ്കറിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ മൊഴിയെടുക്കാൻ മൂന്ന് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മൂന്ന് ദിവസത്തേയ്ക്ക് പ്രതികളെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എൻഫോഴ്സ്മെന്റ് അപേക്ഷയും സമർപ്പിച്ചു. ശിവശങ്കറിനെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ…

Read More

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് മറുപടി ലഭിച്ചു. കേസില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.രണ്ടു പെണ്‍മക്കളുടെ മരണത്തില്‍ നീതി തേടി വാളയാറിലെ മാതാപിതാക്കള്‍ സമരം നടത്തുകയാണ്. ഒരാഴ്ചയായി നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വാളയാർ സംഭവത്തിലെ സർക്കാരിൻറെ വീഴ്ച തുറന്നുകാട്ടുന്നതായിരുന്നു സമരം. സിപിഎമ്മിനെതിരെ ആരോപണം ശക്തമായിരുന്നു. അതേ സമയം സർക്കാരിന്റെ കത്ത് കാപട്യമാണെന്നു സമരസമിതി പ്രതികരിച്ചു. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകിയതായും പരാതി ഉയർന്നിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 30) വെള്ളിയാഴ്ച്ച കോവിഡ് പരിശോധന നടത്തും. രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ മുഹറക്ക് നോർത്ത് ഹെൽത്ത് സെന്റർ യൂസഫ് ഏഞ്ചനർ ഹെൽത്ത് സെന്റർ, അക്കർ എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ബാർബർ സ്പോർട്സ് ക്ലബ് നുവൈഡ്രത്ത് സ്പോർട്സ് ക്ലബ് ലുലു ഹൈപ്പർ മാർക്കറ്റ്, റിഫ കാരിഫോർ, ഹലാത്ത് ബു മഹേർ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

ഹോങ്കോംഗ്: ചൈനയുടെ എതിര്‍പ്പുകളെ വകവെയ്ക്കാതെ ഹോങ്കോംഗ് പൗരന്മാര്‍ക്ക് വിസ നല്‍കാനൊരുങ്ങി ബ്രിട്ടണ്‍. 2021 ജനുവരി 31 മുതല്‍ വിസ്‌ക്കായി അപേക്ഷ നല്‍കിയവര്‍ക്കും ഇനി നല്‍കാന്‍ ആഗ്രഹമുള്ളവര്‍ക്കും വേണ്ട സഹായം നല്‍കുമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്സ്‌പോര്‍ട്ട് കൈവശമുള്ള ഹോങ്കോംഗ് പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ബ്രിട്ടണ്‍ തീരുമാനിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിസ നിയമത്തിലെ തീരുമാനത്തിനെതിരെ ബ്രിട്ടണിലെ ചൈനീസ് എംബസി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ക്ക് വിസ നല്‍കാന്‍ മറ്റൊരു രാജ്യത്തിന് അധികാരമില്ല. ബ്രിട്ടന്റെ ശ്രമം ചൈനയുടെ പരമാധികാരത്തിന്മേല്‍ ഇടപെടാനാണെന്നും ചൈനീസ് സ്ഥാനപതി ആരോപിച്ചു. ബ്രിട്ടണ്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി.

Read More

മനാമ : കേരളപിറവിയോടനുബന്ധിച്ചു സാംസ ബഹ്‌റൈൻ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം 30-10-2020 ൽ നടത്തുകയുണ്ടായി. കുമാരി ആദ്യ ഷീജുവിന്റെ ഒരു ഗാനത്തിന് ശേഷം കേരള ചരിത്ര, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ ആസ്പദമാക്കി ഒന്നാം റൗണ്ടും, പൊതുവിഞ്ജാനം, ശാസ്ത്രം, രാഷ്‌ടീയം എന്നിവ ഉൾകൊള്ളിച്ചു രണ്ട് റൗണ്ടുകളായി നടത്തപ്പെട്ട മത്സരത്തിൽ സാംസയുടെ അംഗങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ശ്രീ. വത്സരാജ് കുയുമ്പിൽ ക്വിസ് മാസ്റ്ററായും ശ്രീ. ബപീഷ് കുറ്റിയിൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചു. സാംസ വനിതാ വിങ്ങിന്റെ സഹകരണത്തോടെ നടത്തപ്പെട്ട പരിപാടിക്ക് സാംസ ജനറൽ സെക്രട്ടറി ശ്രീ. റിയാസ് കല്ലമ്പലം സ്വാഗതവും പ്രസിഡന്റ് ശ്രീ. ജിജോ ജോർജ് ഉത്‌ഘാടനവും നിർവഹിച്ചു. മത്സരത്തിൽ വിജയികൾ ആയവർ First place-റിഫ റിയാസ് & നാദരൂപ്. Second place-മിഥില അമൻ, ശിവപ്രിയ, സർവനാഥ്‌. വിജയികൾക്ക് സമ്മാനവും പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സെർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

ഇടുക്കി:  പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബർ 22നാണ് സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടെ പെൺകുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായതിനെ തുടർന്ന് ബന്ധുക്കൾ അയൽവാസിയായ യുവാവിനെതിരെ പരാതി നൽകി. സംഭവത്തിൽ നരിയമ്പാറ സ്വദേശി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

മനാമ: ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ ഉത്‌ഘാടനം നടന്നു. അൽ അമൽ ഹോസ്പിറ്റൽ ചെയർ വുമൺ നിർമ്മല ശിവദാസൻ ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ കിളിയാണി, ഷിഫാ ദാർഖുലൈബ് മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ജയ് ഗോവിന്ദ്, ജനറൽ വിഭാഗം ഡോക്ടർമാരായ ഡോ: സുൽത്താന നസ്രീൻ, ഡോ: ജോയൽ സുരേന്ദർ, ഷിഫാ മെഡിക്കൽ ഗ്രൂപ്പ് മാനേജർ സജിത്ത് സുധാകരൻ എന്നിവരും പങ്കെടുത്തു. ഹമദ് ടൗൺ ദാർഖുലൈബ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം രാവിലെ 8 മണി മുതൽ രാത്രി 12 വരെയാണ്. https://youtu.be/d5LoOWvr_Z4

Read More