Author: News Desk

മനാമ: ഗുദൈബിയ വോളന്റീർ വാട്സ്ആപ് കൂട്ടായ്മ നബിദിനം ആഘോഷിച്ചു. നബിദിനത്തോടനുബന്ധിച്ചു രണ്ടായിരത്തിൽ അധികം പേർക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു. അൻസാർ അൻവരി ശിഹാബ് അറഫ , സലാം ചോല , മൂസ വടകര ഹാരിസ് പഴയങ്ങാടി, അബ്ദുറഹ്മാൻ ഹാജി, മുസ്തഫ എലൈറ്റ് , റൗഫ് എംഎംവി, സിദ്ധീഖ് കാട്ടാമ്പള്ളി, ഇസ്മായിൽ പറമ്പത് , അൻവർ സാദാത്ത് പരപ്പനങ്ങാടി , സൈഫുദ്ധീൻ വളാഞ്ചേരി, ജബ്ബാർ മണിയൂർ, സിദ്ദീഖ് ലിലു ഫോൺ, ഉസ്മാൻ തെന്നല, രാജേഷ് നമ്പ്യാർ കണ്ണൂർ , റിയാസ് കൊല്ലം, ഷിബു സലിം സിറാജ് , അബ്ദുല്ല, മുഹമ്മദ് കുഞ്ഞി കാസർഗോഡ് എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ നാട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കു ‌ ധനസഹായവും ചികിൽസക്കു ബുദ്ധിമുട്ടുന്നവർക്കു ചികിൽസാ സഹായം നൽകുവാനും തീരുമാനിച്ചതായി ചെയര്മാൻ അബ്ദുറഹ്മാൻ മാട്ടൂൽ, കൺവീനർ സനാഫു റഹ്‌മാൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ നബിദിനത്തിൽ ഭക്ഷണം ഉണ്ടാക്കാൻ മുഴുവൻ സമയവും സജീവമായി രംഗത്തുണ്ടായിരുന്ന രാജേഷ് നമ്പ്യാരെ…

Read More

മനാമ: ഇന്റേണല്‍ മെഡിസിന്‍ സ്പെഷലിസ്റ്റ്‌ ഡോ. ഹാജിറ ബീഗം മുഹറഖ്‌ കിംസ് ഹെല്‍ത്‌ മെഡിക്കല്‍ സെന്ററില്‍ സേവനം ആരംഭിച്ചു. പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, തൈറോയ്ഡ്‌ പ്രശ്നങ്ങള്‍, സാധാരണയായി കാണുന്ന ശ്വസന, ഗാസ്ട്രോ പ്രശ്നങ്ങള്‍, ജനറല്‍ ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവയുടെ ചികിത്സാ രംഗത്ത്‌ പ്രഗത്ഭ്യം തെളിയിച്ച വിദഗ്ധയാണ്‌ ഡോ. ഹാജിറ ബീഗം. ക്രോണിക്‌ ഡിസീസ്‌ ചികിത്സാ രംഗത്ത്‌ 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ഡോ. ഹാജിറ ബീഗം ഇന്ത്യയിലെയും ബഹ്റൈനിലെയും പ്രശസ്തമായ ഹോസപിറ്റലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. ചെന്നൈ കില്‍പോക്ക്‌ മെഡിക്കല്‍ കോളജില്‍നിന്ന്‌ എം.ബി.ബി.എസ്‌ നേടിയ ഡോ. ഹാജിറ ബീഗം, മദ്രാസ് ‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ ഡി.ടി.സി.ഡിയും ലണ്ടന്‍ റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യനില്‍നിന്ന്‌ എം.ആര്‍.സി.പിയും നേടി.  കൂടുതല്‍ വിവരങ്ങള്‍ക്കും ഡോ. ഹാജിറ ബീഗത്തിന്റെ അപ്പോയ്ന്റമെന്റിനും 17348300 എന്ന നമ്പറില്‍ വിളിക്കുകയോ ഓണ്‍ലൈന്‍ ബുക്കിങ്ങിന്‌  www.kimsbh.com സന്ദര്‍ശിക്കുകയോ ചെയ്യുക. കിംസ് മെഡിക്കൽ സെന്ററിൽ ചികിത്സക്കായി www.kimsbh.com ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ വെർട്യൂൽ മീറ്റിംഗിൽ ഇടത്തൊടി ഭാസ്‌കരൻ ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പൊതുവായ ബുദ്ധിമുട്ടുകൾ ഉന്നയിച്ചു: 1) ഡോക്യുമെന്റ് അറ്റസ്റ്റേഷൻ മുതലായ വിവിധ ആവശ്യങ്ങളിൽ സഹായം തേടുന്നവർക്ക് എംബസിയിൽ നിന്ന് അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിൽ കാലതാമസം (അത്തരം അഭ്യർത്ഥനകൾക്ക് എംബസി അധികൃതരെ നേരിൽ കാണാൻ കുറഞ്ഞത് 2 ആഴ്ച എടുക്കുന്നു). മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 2) കുടുംബപ്പേര് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് – പല എൻ‌ആർ‌ഐകൾക്കും ഇല്ലാത്ത ആധാർകാർഡിന്റെ കോപ്പി തുടങ്ങിയവ ബന്ധപ്പെട്ട എംബസി അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെയും ബഹ്‌റൈനിലെയും പത്രങ്ങളിൽ പേരു മാറ്റൽ സംബന്ധിച്ചു കൊടുക്കുന്ന പരസ്യങ്ങൾ ഈ ആവശ്യകതക്ക് തെളിവായി സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. കൂടാതെ ഓരോ പാസ്‌പോർട്ട് ഉടമയ്ക്കും പാസ്‌പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ അല്ലെങ്കിൽ മാതാവിന്റെ പേര് ഉണ്ട്, അത് അവരുടെ രണ്ടാമത്തെ പേരിന്റെ തെളിവ് ആയി കണക്കാക്കാനും അഭ്യർത്ഥിച്ചു. 3) നാട്ടിൽ നിന്നും ബഹ്‌റൈനിലേക്കുള്ള, ഇപ്പോഴും നിലനിൽക്കുന്ന യാത്രാ…

Read More

ന്യൂഡൽഹി: ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി. സംസ്ഥാനത്ത് കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ പരാതിയിലാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണ വാക്സിൻ തയാറായാൽ ബീഹാറിൽ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബിജെപി പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കേന്ദ്രസർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നുമായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ എട്ടാം ഭാഗം അനുസരിച്ച് ഇതിൽ ചട്ടലംഘനമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. വാക്സിൻ വിതരണം പൗരന്മാർക്കുള്ള ക്ഷേമപദ്ധതിയായി മാത്രമെ കാണാൻ കഴിയൂ. പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് പുറത്തുവന്നിട്ടില്ല. വിവരം കൈമാറിയ വ്യക്തിക്ക് അഡ്വാൻസായി 22.50 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കസ്റ്റംസാണ് പാരിതോഷികം നൽകുന്നത്. രഹസ്യ വിവരം കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് കമ്മീഷണർക്ക് മാത്രം അറിയുന്ന രഹസ്യമാണ്. പ്രതിഫലം കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ തയാറായില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇക്കഴിഞ്ഞ ജൂലൈ 5നാണ് കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്ത് പിടികൂടിയത്. 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ബാഗേജിലൂടെയാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ഒട്ടനവധി സംഭവ വികാസങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്.

Read More

ജസ്പ്രീത് ബൂമ്രയും ട്രെൻഡ് ബോൾട്ടും കൊടുങ്കാറ്റായപ്പോൾ ഐപിഎല്ലിലെ കരുത്തരായ മുംബൈയ്ക്ക് അനായാസ, ആധികാരിക ജയം. ഡൽഹി കാപ്പിറ്റൽസിനെതിരെ 9 വിക്കറ്റിനാണ് മുംബൈ ജയം സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. ഇഷൻ കിഷന്റെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് മുംബൈ ജയം അനായാസമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായി. റൺസൊന്നുമെടുക്കാതെയായിരുന്നു ധവാന്റെ മടക്കം. തൊട്ടുപിന്നാലെ 10 റൺസുമായി പൃഥ്വി ഷാ മടങ്ങി. ഇരുവരെയും ബോൾട്ടായിരുന്നു പുറത്താക്കിയത്. നായകൻ ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇടക്ക് ഒരുമിച്ചെങ്കിലും ആ കൂട്ടുകെട്ടിന് വലിയൊരു സ്കോർ പടുത്തുയർത്താനായില്ല. സ്കോർ 50ൽ നിൽക്കേ 25 റൺസെടുത്ത ശ്രേയസിനെ രാഹുൽ ചഹർ പുറത്താക്കി. ശ്രേയസാണ് ഡൽഹിയുടെ ടോപ് സ്കോറർ. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തൊട്ടടുത്ത ഓവറിൽ 2 റൺസെടുത്ത സ്റ്റോയിനിസിനെയും 21 റൺസെടുത്ത…

Read More

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റ ഭാഗമായി ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോജിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി. വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംഗങ്ങളെ പങ്കെടുപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ഒഐസിസി നേതാക്കളായ സുനിൽ ചെറിയാൻ,നിസാർ കുന്നത്ത്കുളത്തിൽ, അനീഷ്‌ജോസഫ്,ഫിറോസ് അറഫ,സുധീപ് ജോസഫ്, ഷിബുഎബ്രഹാം,മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി,ദിലീപ് കഴുങ്ങിൽ, സുരേഷ് പുണ്ടൂർ,അനിൽ കുമാർ,റംഷാദ് അയിലക്കാട്, ഷമീം നടുവണ്ണൂർ, സത്യൻ പേരാമ്പ്ര,സിൻസൺ പുലിക്കോട്ടിൽ,പ്രസാദ്, ബൈജു ചെന്നിത്തല,…

Read More

ഛണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ കണ്ടെത്തി. ഇന്തോ- പാകിസ്താൻ അതിർത്തിയിലെ താക്കുപൂർ ഗ്രാമത്തിലാണ് ഡ്രോൺ എത്തിയതായി കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഡ്രോൺ കണ്ടെത്തിയ വിവരം അതിർത്തി സംരക്ഷണ സേനയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതിർത്തി കടന്നെത്തിയ ഡ്രോൺ അതിർത്തി സംരക്ഷണ സേനാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് പറന്നതായും അതിർത്തി സംരക്ഷണ സേന അറിയിച്ചു. പാകിസ്താൻ ഭാഗത്തു നിന്നാണ് ഡ്രോൺ എത്തിയതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവത്തിന് പിന്നാലെ അതിർത്തി സംരക്ഷണ സേന കമാൻഡന്റ് എൻ. ഗാംഗുലി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്താനിൽ നിന്നും വീണ്ടും ഡ്രോൺ എത്തിയ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Read More

കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിൻ്റ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട് എബ്രാഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സിപിഎം അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിച്ചിരിക്കുകയാണെന്നും എബ്രഹാം ലോറൻസ് പ്രതികരിച്ചു. നേരത്തെ സംഘ പ്രസ്താനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിന് ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ ജോലി സിപിഎം ഇടപെട്ട് ഇല്ലാതാക്കിയിരുന്നു.

Read More

കേരളത്തിൽ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി…

Read More