Author: News Desk

മനാമ: മികച്ച സുരക്ഷാ നടപടികൾക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അംഗീകാരം. ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ച വിവരം ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചത്. കൊറോണ വൈറസ് വ്യാപന സമയത്ത് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ പ്രവർത്തനം മികച്ചതാണെന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മേഖലയിലെ ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പുതിയ വിമാനത്താവളമാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ക്ലീനിംഗ്, അണുനശീകരണം, സാമൂഹിക അകലം പാലിക്കുക, ജീവനക്കാരുടെ സുരക്ഷ, ഫിസിക്കൽ ലേഔട്ട്, യാത്രക്കാരുമായുള്ള ആശയവിനിമയം, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്.

Read More

മനാമ: ഇന്ത്യൻ സ്‌കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന സ്‌കൂളിന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യൻ സ്‌കൂൾ മാനേജ്മെന്റ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്കൂളിനെതിരെ ക്ഷുദ്ര പ്രചരണം നടത്തരുതെന്ന് മാധ്യമങ്ങളിലൂടെയും സർക്കുലറുകളിലൂടെയും പലതവണ എല്ലാവരെയും അറിയിച്ചിരുന്നു. എന്നിട്ടും ചില വ്യക്തികൾ മുന്നറിയിപ്പുകൾ അവഗണിക്കുകയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി സ്കൂളിനെതിരെ തെറ്റായ പ്രചാരണത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. ഫീസടക്കാന്‍ കഴിയാത്ത കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയെന്നും അതിനോട് പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്. വലിയ ഫീസ് കുടിശ്ശിക കാരണം സ്കൂളിൽ നിന്ന് നിരവധി തവണ അറിയിച്ചിട്ടും അവരുടെ പരാതികൾ പരിഹരിക്കുന്നതിന് സ്കൂൾ മാനേജ്മെന്റിനെയോ അധ്യാപകരെയോ സമീപിക്കാത്ത മാതാപിതാക്കളുടെ കുട്ടികളെ മാത്രമാണ് കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകളിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയത്. കുടിശ്ശികയുടെ ഒരു ചെറിയ ഭാഗം അടച്ചതിനുശേഷം അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ സ്കൂൾ അധികാരികളെ അറിയിക്കുന്ന ശേഷം ക്ലാസ് അവർക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നു. സ്കൂൾ നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് സർക്കുലറുകളിലൂടെ മാതാപിതാക്കളെ നിരന്തരം…

Read More

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36 മത് ചരമവാർഷികദിനം ആചരിച്ചു. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് ബഹ്രൈനിൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഐ ഓ സി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം സ്വാഗതം ആശംസിച്ചു. ഇന്ത്യയുടെ ഉരുക്ക് വനിതയായിരുന്ന ഇന്ദിര പ്രിയദർശനി രാജ്യത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച വനിത ആയിരുന്നു എന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുഹമ്മദ് മൻസൂർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുള്ള ധീരവനിതയാണ് അവർ. കോൺഗ്രസിന്റെ ആശയങ്ങളിൽ വിശ്വസിക്കുവാനും, പിന്തുടരുവാനും ലക്ഷകണക്കിന് പ്രവർത്തകർക്ക് പ്രചോദനമാകുന്നതും ഇന്ദിരാജിയുടെ പ്രവർത്തനങ്ങളും അവരുടെ ത്യാഗപൂർണ്ണമായ ജീവിതവുമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി.അനുസ്‌മരത്തിന്റെ ഭാഗമായി സെഹ്‌ലയിൽ സ്ഥിതി ചെയ്യുന്ന ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം നടത്തി. ചടങ്ങുകൾക്ക് ഐ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ സ്വദേശി ഗിരീഷ് ബാബു (71), പള്ളിപ്പുറം സ്വദേശി ആന്റണി (55), കാര്യവട്ടം സ്വദേശി ഷൗക്കത്ത് അലി (76), കൊല്ലം പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍ (72), ചവറ സ്വദേശി യേശുദാസന്‍ (74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍ പിള്ള (83), കൊല്ലം സ്വദേശി രവീന്ദ്രന്‍ (63), കൊല്ലം സ്വദേശി ജെറാവസ് (65),…

Read More

തിരുവനന്തപുരം :ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ സിപിഎം ജനറൽ സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുവേദനയാണെന്നാണ് വിവരം.നാളെ കസ്റ്റഡി കാലാവധി അവസാനിക്കും.

Read More

ദുബായ്: ആഫ്രിക്കയിലെ ഏറ്റവും ധനികയായ ഇസബെൽ ഡോസ് സാന്റോസിന്റെ ഭർത്താവ് സിൻഡിക ഡോകോളോ ഡൈവിംഗ് അപകടത്തിൽ മരിച്ചു. ദുബായിൽ ഡൈവിംഗിനിടെ അപകടത്തിൽ പെടുകയായിരുന്നു. കോംഗോളിയൻ ബിസിനസുകാരനും ആർട്ട് കളക്ടറും പരിചയസമ്പന്നനായ ഒരു മുങ്ങൽ വിദഗ്ദ്ധനുമായിരുന്നു ഇദ്ദേഹം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 48 കാരനായ സിൻഡിക ഡോകോളോ, ഇസബെൽ ഡോസ് സാന്റോസിനെ 2002 ലാണ് വിവാഹം കഴിച്ചത്. ലണ്ടനിലെ കിംഗ്സ് കോളേജിൽ വിദ്യാർത്ഥികളായിരിക്കെയാണ് ഇവർ കണ്ടുമുട്ടിയത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ ബാങ്ക് ഓഫ് കിൻഷാസയുടെ സ്ഥാപകന്റെ മകനായിരുന്നു അദ്ദേഹം.

Read More

തൃശ്ശൂർ :പതിമൂന്നുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വലപ്പാട് എടമുട്ടം നെറ്റിക്കോട് കോളനി തേവർ പുരയ്ക്കൽ “ഫാദർ ഷാജി” എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ അനിയത്തിയുടെ വീട്ടിനടുത്തുള്ള ഷാജിയുടെ വീട്ടിൽ അലങ്കാര മത്സ്യങ്ങളും പക്ഷികളെയും കാണാൻ ക്ഷണിച്ചുവരുത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 31 ന് നടത്തിയ 8,117 കോവിഡ് പരിശോധനകളിൽ 179 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. 118 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 354 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 78,719 ആയി വർദ്ധിച്ചു. നിലവിൽ 21 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,605 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,584 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 321 ആണ്. ആകെ കോവിഡ് ബാധിതർ 81,645 ആണ്. ഇതുവരെ 17,49,872 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ചെന്നൈ : തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് കൃഷിമന്ത്രി ആർ. ദുരൈക്കണ് മരിച്ചു. കൊറോണയെ തുടർന്ന് ‌ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തഞ്ചാവൂരിലെ പാപാനാശം നിയോജക മണ്ഡലത്തിൽ നിന്നും ദുരൈക്കണ്ണ് മൂന്ന് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 72 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അർദ്ധരാത്രിയോടെയായിരുന്നു മരണം.

Read More

ന്യൂഡൽഹി : കേരളപ്പിറവി ദിനത്തിൽ മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നുവെന്ന് തന്റെ ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ ആശംസകൾ. https://twitter.com/narendramodi/status/1322714698270208000?s=20 കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ തുടർച്ചയായ പുരോഗതിക്കായി പ്രാർത്ഥിക്കുന്നു. ‘ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Read More