കൊച്ചി : മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിൻ്റ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബിജെപിയിൽ ചേർന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം വിട്ട് എബ്രാഹം ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സിപിഎം അതിന്റെ ആദർശങ്ങളിൽ നിന്നു വ്യതിചലിച്ചിരിക്കുകയാണെന്നും എബ്രഹാം ലോറൻസ് പ്രതികരിച്ചു. നേരത്തെ സംഘ പ്രസ്താനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിന് ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ ജോലി സിപിഎം ഇടപെട്ട് ഇല്ലാതാക്കിയിരുന്നു.