
ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തി. ഒരു മണിക്കൂറിന് ശേഷമാണ് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കൾ പുറത്ത് എത്തിയിരുന്നു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു.

10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം. ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു.

സിജെപി നേതാക്കളും ജന്തര്‍മന്ദറില്‍ എത്തുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ വെച്ച് തന്നെ പൊലീസ് അഭിജീത്തുമായി സംസാരിച്ചു. ദില്ലിയിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പൊലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പൊലീസ് തടയുന്നില്ല. ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്.


