Author: News Desk

തിരുവനന്തപുരം: “ലഹരിമരുന്ന് കച്ചവടം, സ്വർണക്കടത്ത്, അഴിമതി – അധോലോക സർക്കാർ രാജി വൈജ്‌ക്കുക” എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ശൃംഖല ക്ലിഫ് ഹൌസ് മുതൽ സെക്രെട്ടറിയേറ്റ് വരെ തീർത്തു. ഷാഫി പറമ്പിൽ,ശബരിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ശൃംഖലയിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. https://youtu.be/Dasil5xDziI

Read More

റിപ്പോർട്ട്: തോമസ് ചിറമേൽ വാഷിംഗ്ടണ്‍: വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ സ്റ്റാർവിഷൻ പ്രതിനിധി തോമസ് ചിറമേലിനോട് അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾ അവരുടെ പ്രതീക്ഷയും ആശങ്കയും പങ്കുവയ്ക്കുന്നു. https://youtu.be/51hGm6LkNH0

Read More

പനാജി: ക്ഷേത്ര പരിസരത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിന് നടി പൂനം പാണ്ഡൈ അറസ്റ്റിൽ. ഗോവയിലെ ചപ്പേളി ഡാമിന് സമീപത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിനാണ് പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തത്. ചപ്പേളി ഡാമിന് തൊട്ടടുത്താണ് മല്ലികാർജുന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പവിത്രമായ ക്ഷേത്ര പരിസരത്ത് വെച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചതിലൂടെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പടുത്തിയെന്നാണ് താരത്തിനെതിരെ ഉയരുന്ന ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സർക്കാർ സ്വത്തിൽ വീഡിയോ ചിത്രീകരിക്കാൻ അനുവാദം നൽകിയതിനാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. വീഡിയോ വ്യാപകമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തിൽ വടക്കൻ ഗോവയിലെ സിൻക്വെരിമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന പാണ്ഡെയെ ഇന്ന് ഉച്ചകഴിഞ്ഞ് പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ഐപിസി സെക്ഷൻ 294 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നടിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ സിംഗ് പറഞ്ഞു. അന്വേഷണം തുടരുമ്പോൾ…

Read More

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപകനും ബിഷപ്പുമായ കെ പി യോഹന്നാന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിലീവേഴ്‌സ് ചര്‍ച്ച്‌, ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നി സ്ഥാപനങ്ങൾ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്നും പണം അധികമായി സംഭാവനയായി സ്വീകരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.വിശദമായ പരിശോധനയില്‍ 54 ലക്ഷം രൂപ കാറിന്റെ ഡിക്കിയില്‍ നിന്നും കണ്ടെത്തി. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. 2012ല്‍ കെ.പി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Read More

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ആദ്യ ദിവങ്ങളിൽ ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ലൈഫ് മിഷന് ലഭിച്ച കമ്മീഷനും,സ്വർണക്കടത്തിലൂടെ പണമുണ്ടാക്കിയതും തമ്മിൽ ബന്ധമുണ്ട്. ലൈഫ് മിഷൻ്റെയും, കെ ഫോണിൻ്റെയും രഹസ്യവിവരങ്ങൾ സ്വപ്നയുമായി ശിവശങ്കർ പങ്കുവച്ചു. ലൈഫ് മിഷനിലെ രഹസ്യരേഖകൾ ശിവശങ്കർ വാട്ട്സ് ആപ്പ് വഴി സ്വപ്നയ്ക്ക് കൈമാറി. പദ്ധതി വിവരങ്ങൾ സ്വപ്നയുമായി പങ്കുവച്ചത് യൂണിടാക്കിന് വേണ്ടിയാണ്. വാട്ട്സ് ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നും ഇഡി കോടതിയെ അറിയിച്ചു. പതിനൊന്നാം തീയതി ശിവശങ്കറിനെ തിരികെ കോടതിയിൽ ഹാജരാക്കും.

Read More

ഹൈദരാബാദ്: കൊറോണ ലോകഡൌണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ തുറന്ന് അദ്ധ്യയനമാരംഭിച്ചതോടെ ആന്ധ്രയിൽ വീണ്ടും പ്രതിസന്ധി. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊറോണ വ്യാപിച്ചതോടെയാണ് സർക്കാർ വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. എട്ട് മാസങ്ങള്‍ക്ക് ശേഷം ഈ മാസം രണ്ടിനാണ് ആന്ധ്രയിൽ സ്‌കൂളുകള്‍ തുറന്നത്. സ്‌കൂള്‍ തുറന്ന രണ്ടാം തീയതി തന്നെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെ പ്രകാശം ജില്ലയിലുള്ള നാല് ജില്ലാ പരിഷത് സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി. പ്രകാശം ജില്ലയിലെ ഹനുമന്‍തുനിപാഡു മേഖലയിലുള്ള ഗൊല്ലപല്ലി സ്‌കൂളിലെ പ്രധാനാധ്യാപകനും രോഗവ്യാപനം ഉണ്ടായി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ചിറ്റൂര്‍ ജില്ലയില്‍ 159 അദ്ധ്യാപകരുടേയും ഒന്‍പത് വിദ്യാര്‍ത്ഥികളുടേയും പരിശോധനാ ഫലവും പോസിറ്റീവായി. കിഴക്കന്‍ യാദവല്ലിയിലെ കാമവരപുകോട്ടയിലുള്ള സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും വിഴിനഗരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വൈറസ് ബാധ കണ്ടെത്തി. വിദ്യാഭ്യാസ കമ്മീഷണര്‍ സ്ഥലത്തെത്തി രോഗബാധ കണ്ടെത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. കൊറോണ…

Read More

ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി. മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി. ഇ മെയിൽ അയച്ചാണ് എൻഫോഴ്‌സ്‌മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ തടഞ്ഞുവെച്ചു എന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 4) ബുധനാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. അൽ നയീം ആരോഗ്യ കേന്ദ്രം, ഹമദ് ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ആലി സ്പോർട്സ് ക്ലബ്, ഉം അൽ ഹസം സ്പോർട്സ് ക്ലബ്, മറീന മാൾ, കൺട്രി മാൾ, അൽ എസ്തിക്ലാൽ വാക്, (വൈകുന്നേരം 5:30) എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

പശ്ചിമബംഗാൾ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർക്കാരിന്റെ 80ലധികം പദ്ധതികളുടെ ആനുകൂല്യങ്ങൾ ദരിദ്രരിൽ എത്തിക്കാൻ മമത സർക്കാർ അനുവദിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയതായിരുന്നു അദ്ദേഹം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ‘പശ്ചിമ ബംഗാളിലെ മാറ്റത്തിന്റെ പ്രതീക്ഷ എനിക്ക് ജനങ്ങളുടെ കണ്ണിൽ കാണാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മാത്രമേ അത് സാധ്യമാകൂ.’ അമിത് ഷാ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. ഇന്നും നാളെയും ഷാ പശ്ചിമബംഗാളിലുണ്ടാകും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടികാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്യും.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 4 ന് നടത്തിയ 11,552 കോവിഡ് പരിശോധനകളിൽ 261 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 86 പേർ പ്രവാസി തൊഴിലാളികളാണ്. 171 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 4 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 249 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 79,929 ആയി വർദ്ധിച്ചു. നിലവിൽ 18 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,368 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,350 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 327 ആണ്. ആകെ കോവിഡ് ബാധിതർ 82,624 ആണ്. ഇതുവരെ 17,91,603 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More