Author: News Desk

മനാമ: കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 വാക്‌സിൻ നൽകുന്നത് തുടരുന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് വാക്സിൻ നൽകുന്നത്. നവംബർ 3 മുതലാണ് രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട് മെന്റ് മേധാവി ഡോ: പി.വി ചെറിയാൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം ആദ്യ ഡോസ് SARS – Cov – 2 (വെറോ സെൽ) വാക്സിൻ സ്വീകരിച്ചത്. ഒരാൾക്ക് രണ്ട് ഡോസ് വാക്സിനാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു 21 ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ഡോസ് നൽകുന്നത്. മൊത്തം നിരീക്ഷണ കാലയളവ് 49 ദിവസമായിരിക്കും. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്‌സിൻ സുരക്ഷിതമെന്ന് കണ്ടതിനെ തുടർന്നാണ് ബഹ്‌റൈനിൽ വാക്‌സിൻ ഉപയോഗത്തിന് അനുമതി…

Read More

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ  അന്തിമ ഫലം വൈകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ .വോ​ട്ടെ​ണ്ണ​ല്‍ നാ​ല​ര മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ടി​ട്ടും പ​കു​തി വോ​ട്ടു​ക​ള്‍ പോ​ലും എ​ണ്ണി തീ​ര്‍​ന്നി​ട്ടി​ല്ല. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഫ​ലം വ​രാ​ന്‍ വൈ​കു​ന്ന​ത് എന്ന് ബീഹാർ ചീഫ് ഇലക്ട്‌റൽ ഓഫീസർ ശ്രീനിവാസ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 9 ന് നടത്തിയ 10,299 കോവിഡ് പരിശോധനകളിൽ 176 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 44 പേർ പ്രവാസി തൊഴിലാളികളാണ്. 115 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 17 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. For Appointment Click  https://www.kimshealth.org/bahrain/muharraq/ പുതുതായി 225 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 81,225 ആയി വർദ്ധിച്ചു. നിലവിൽ 25 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,078 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,053 പേരുടെ നില തൃപ്തികരമാണ്. രാജ്യത്തെ ആകെ മരണം 329 ആണ്. ആകെ കോവിഡ് ബാധിതർ 83,632 ആണ്. ഇതുവരെ 18,43,726 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

മനാമ: ഐവൈസിസി ടൂബിളി സല്മാബാദ്‌ എരിയ മുൻ പ്രസിഡന്റ്, സെൻട്രൽ എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന ലാത്സന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (നവംബർ 10 ചൊവ്വാഴ്ച) ബഹ്‌റൈൻ സമയം രാത്രി 7,ഇന്ത്യൻ സമയം രാത്രി 9.30 ന് അനുസ്മരണ യോഗം zoom പ്ലാറ്റ്ഫോമിൽ കൂടുന്നു. For Appointment Click  https://www.kimshealth.org/bahrain/muharraq/ ജനപ്രതിനിധികൾ അടക്കം ഗൾഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും. ലാൽസന്റെ പേരിൽ ഐ വൈ സി സി യുടെ സുപ്രധാന പദ്ധതി പ്രഖ്യാപനം അടക്കം ഇന്ന് ഉണ്ടായിരിക്കുമെന്ന് ഐ വൈ സി സി സെൻട്രൽ കമ്മിറ്റി അറിയിച്ചു. Join Zoom Meeting https://us02web.zoom.us/j/88626341619?pwd=YnFSSG9PQlY0QTZjemxsSHBPbHZpQT09 Meeting ID: 886 2634 1619 Passcode: iycc

Read More

പട്ന: ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 125സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 105 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 02 സീറ്റിലും, മറ്റ് പാർട്ടികൾ 11 സീറ്റിലും മുന്നേറുന്നു.

Read More

തിരുവനന്തപുരം: കള്ളപ്പണ കേസിൽ സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യുന്നു. നയതന്ത്ര ബാഗേജുവഴി പാഴ്‌സൽ വന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. മൊഴിയിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് സ്വപ്‌നയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 10) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ അറാദ് ഹെൽത്ത് സെന്റർ കുവൈറ്റ് ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സമാഹീജ് ക്ലബ് മാൽക്കിയ ക്ലബ് ഡാന മാൾ മാക്രോ മാർട്ട്, സാർ അൽ ഫത്തേ കോർണിച് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസില്‍ മുസ്ലിം ലീഗ് എം.എൽ.എ. കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഇന്നലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ ഭാര്യ കെഎം ഷാജിയുടെ ഭാര്യ ആശയെ ഇഡി ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടാതെ ലീഗ് നേതാവ് ടിടി ഇസ്മയിലിന്റെ മൊഴിയും ഇഡി രേഖപ്പെടുത്തി. ഷാജിയും ഇസ്മയിലും ചേർന്നാണ് മാലൂർകുന്നിൽ ഭൂമി വാങ്ങിയത്. പിന്നീടത് ആശയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കോടതി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Read More

പട്ന: ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 121സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 110 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 02 സീറ്റിലും, മറ്റ് പാർട്ടികൾ 10 സീറ്റിലും മുന്നേറുന്നു.

Read More

പട്ന: ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 125 സീറ്റുകളില്‍ എൻഡിഎ ലീഡ് ചെയ്യുന്നു.  243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.  ആർജെഡി ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് ഫലസൂചന.  125 സീറ്റുകളിൽ എൻഡിഎയും  109 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു. എൻഡിഎ- 125 (ബിജെപി- 64, ജെഡിയു-57) മഹാസഖ്യം-109 (ആർജെഡി- 65, കോൺഗ്രസ്- 27), എന്നിങ്ങനെയാണ് ലീഡ് നില. എൽജെപി രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽഎൽ 11 സീറ്റിലും സിപിഐയും സിപിഎമ്മും മൂന്നുസീറ്റുകളിലും ലീഡ് ചെയ്യുന്നു.

Read More