- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്‌റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
മനാമ : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും,പൊന്നാനിയുടെ സുൽത്താനുമായിരുന്ന സഖാവ് ഇമ്പിച്ചി ബാവയുടെ നാമധേയത്തിൽ ഗൾഫ് ജിസിസി രാജ്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്മെക് ജി.സി.സി കുട്ടായ്മയുടെ ബഹ്റൈൻ ഘടകം നിലവിൽ വന്നു. പ്രസിഡണ്ട് : ടി എ. ഇസ്മത്ത് വെളിയങ്കോട്, സെക്രട്ടറി : അമീൻ പെരുമ്പടപ്പ് ജോയിന്റ് സെക്രട്ടറിമാർ : ഷിബിൻ പൊന്നാനി, ഷാജി പുറങ് വൈസ് പ്രസിഡന്റ്മാർ : മജീദ് പുതുപൊന്നനി, നസീർ തെക്കൻ ട്രഷറർ : ബിജു പഴഞ്ഞി, സംഘടനയുടെ രക്ഷാധികാരികളായി എം.ബാവ, ഷഫീഖ് പൊറ്റാടി എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു. നവംബർ 5,6 തീയതികളിലായി ഓൺലൈനിലൂടെ നടന്ന പ്രഥമ സമ്മേളനം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം. സഖാവ് ടി എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സെമിനാറിൽ “പൊന്നാനിയുടെ ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്രഗവേഷക. ഡോക്ടർ ഫസീല തരകത്ത് മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി എംഎൽഎയും നിയമസഭ സ്പീക്കറുമായ…
മനാമ: ഫോര്‍മുല വണ്‍ ഗൾഫ് എയർ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ താൽക്കാലിക തീയതികള്‍ പ്രഖ്യാപിച്ചു. 2021 മാർച്ച് 26-28 തീയതികളില്‍ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ നടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീസണിനായി പ്രഖ്യാപിച്ച ഒരു താൽക്കാലിക കലണ്ടറിന്റെ ഭാഗമാണിത്. ഇത് അംഗീകാരത്തിനായി എഫ്‌ഐഎ യുടെ വേൾഡ് മോട്ടോർ സ്പോർട്ട് കൗൺസിലിന് സമർപ്പിച്ചു. പുതിയ കാമ്പെയ്‌നിന്റെ ആദ്യ രാത്രി ഓട്ടമായിരിക്കും ബഹ്‌റൈനിലെ 5.412 കിലോമീറ്റർ ഗ്രാൻഡ് പ്രിക്സ് ട്രാക്കിലൂടെ നടക്കുക. 57 ലാപ്പ് ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2021 ൽ മിഡിൽ ഈസ്റ്റിൽ നടക്കുന്ന മൂന്ന് മൽസരങ്ങളിൽ ആദ്യത്തേത് ആയിരിക്കും. അടുത്ത സീസൺ മുതൽ അബുദാബി ഗ്രാൻഡ് പ്രിയോടൊപ്പം സൗദി അറേബ്യൻ ഗ്രാൻഡ് പ്രിയും ചേർക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി മഹാസഖ്യം. എന്‍ഡിഎയുടെ ലീഡ് നില കുറയുകയാണ്. എഴുപത്തിയഞ്ച് ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ 119 സീറ്റുകളിലും എംജിബി 116 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. അന്‍പതോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയിലാണ്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. അന്തിമഫലം വരെ കാത്തിരിക്കണമെന്ന് അണികളോട് ആര്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടു.
കണ്ണൂർ : തളിപ്പറമ്പ് കുറുമാത്തൂരിൽപതിമൂന്നുകാരിയെ പീഡിപ്പിച്ചത് പിതാവാണെന്ന് കണ്ടെത്തി.പെൺകുട്ടി മൊഴി നൽകിയതായി പൊലീസ്.പിതാവിന്റെ ഭീഷണിയെ തുടർന്നാണ് ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്ന് ആദ്യം മൊഴി നൽകിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. For Appointment Click https://www.kimshealth.org/bahrain/muharraq/ വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചത്. ഇയാൾ ലോക്ക് ഡൗണിന് ശേഷം വിദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ബന്ധുവായ പത്താം ക്ലാസുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു കുടുംബം പൊലീസിൽ നൽകിയ പരാതി.2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. എന്നാൽ, മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യം പൊലീസിന് സംശയമുയർത്തി. തുടർന്ന് വനിതാ പൊലീസുകാരും കൗൺസിലിംഗ് വിദഗ്ധരും ചേർന്ന് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടർന്നാണ് സത്യം പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകി.…
കൊച്ചി :സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ടി ജലീലിനോട് വിദേശയാത്രകളുടെ രേഖകള്‍ തേടി കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയോട് യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പി എസ് എം ഒ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകളാണ് ഹാജരാക്കേണ്ടത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അതേസമയം ഷാര്‍ജ പുസ്തകമേളയുടെ യാത്രച്ചെലവ് മേളയുടെ സംഘാടകരും ദുബായ് യാത്ര സ്വന്തം ചെലവിലുമായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. രണ്ട് യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവ് നല്‍കിയത് കസ്റ്റംസുമാണെന്നിരിക്കെ വിതരണം ചെയ്തതിന്റെ…
പട്ന: ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 126സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 107 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 02 സീറ്റിലും, മറ്റ് പാർട്ടികൾ 8 സീറ്റിലും മുന്നേറുന്നു.
പട്ന: ബിഹാറിൽ മുന്നേറ്റം തുടർന്ന് എൻഡിഎ. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനപ്രകാരം 123സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. 109 സീറ്റിലാണ് മഹാഘട്ബന്ധൻ മുന്നേറുന്നത്. എൽജിപി 03 സീറ്റിലും, മറ്റ് പാർട്ടികൾ 8 സീറ്റിലും മുന്നേറുന്നു.
ബഹ്റൈൻ-ഇസ്രായേൽ വിമാനസർവിസുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
മനാമ: ബഹ്‌റൈൻ സർക്കാരും ഇസ്രായേൽ സർക്കാരും തമ്മിൽ വിമാനസർവിസുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിടുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി ഗതാഗത, ടെലികോം മന്ത്രിയെ അധികാരപ്പെടുത്തുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ വെളിച്ചത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ സംബന്ധിച്ച കരാർ നിയമനിർമ്മാണ കാര്യ മന്ത്രാലയത്തിന് അയച്ചു. വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ ഉന്നതാധികാര സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. 18 സർക്കാർ അതോറിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി മുന്നോട്ടുവെച്ച നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതായും യോഗം വിലയിരുത്തി.
മനാമ: വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) സെക്രട്ടറി ജനറൽ സ്ഥാനം വഹിക്കാൻ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ക മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫയെ ബഹ്‌റൈൻ നാമനിർദേശം ചെയ്തു. ടൂറിസം രംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും മാനിച്ച് 2017 ൽ യുഎൻഡബ്ല്യുടിഒ ശൈഖ മായെ അന്താരാഷ്ട്ര സുസ്ഥിര ടൂറിസം ഫോർ ഡവലപ്മെന്റിന്റെ അംബാസിഡർ പദവി നൽകി ആദരിച്ചിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 2008 മുതൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഓഫ് കൾച്ചർ ആന്റ് നാഷണൽ ഹെറിറ്റേജ് (2002-2004), (2005-2008), സാംസ്കാരിക, വിവര മന്ത്രി (2008-2010), സാംസ്കാരിക മന്ത്രി (2010-2015) എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക പദവികൾ ഷെയ്ക മായ് വഹിച്ചിട്ടുണ്ട്. നിലവിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ പ്രസിഡന്റും അറബ് റീജിയണൽ സെന്റർ ഫോർ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ ബോർഡ് ചെയർവുമണുമാണ്. ബഹ്റൈന്റെ ടൂറിസം മേഖലയ്ക്ക് നിരവധി നേട്ടങ്ങളും അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിന് നിർണായക…
മൈസൂരു: കർണ്ണാടകയിൽ കാവേരി നദിയില്‍ നടത്തിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടില്‍ വധുവരന്മാര്‍ മുങ്ങിമരിച്ചു.ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.എന്നാൽ യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്ബോഴും മരണം സംഭവിച്ചിരുന്നു മൈസുരുവിൽ സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
