- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
Author: News Desk
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്റൈന് നികത്തനാവാത്ത നഷ്ടമാണെന്നും ബഹ്‌റൈന്റെ ഇന്ന് കാണുന്ന വികസനത്തിൽ പ്രമുഖ പങ്ക് വഹിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു ഖലീഫ രാജകുമാരനെന്നും, അദ്ദേഹത്തിനൊടൊപ്പമുള്ള നിരവധി മുഹൂർത്തങ്ങൾ മറക്കാനാവാത്തതാണ് എന്ന് വികെഎൽ ആൻഡ് അൽനാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും,പ്രമുഖ വ്യവസായിയുമായ ഡോ: വർഗീസ് കുര്യൻ അനുശോചനത്തിൽ അറിയിച്ചു.
മനാമ: കേരള സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് ആന്റ് ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ (കെഎസ്ബിഎ) രൂപികരിച്ചു സുധീഷ് ഉളിക്കല്‍ (പ്രസിഡന്റ്), രാജീവന്‍ പാലേരി(സെക്രട്ടറി), രാഗേഷ് കസിനോ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കൊറോണ കാലത്ത് പ്രതിസന്ധിയിലായ മലയാളികളായ സലൂണ്‍ ജോലിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മെയ് 26 ന് തുടങ്ങിയ വാട്‌സാപ് കൂട്ടായ്മയാണ് ഇപ്പോള്‍ അസോസിയേഷനായി വിപുലീകരിച്ചത്. യോഗത്തില്‍ ബിജു കല്ലേരി അധ്യക്ഷനായി. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ജനുവരി മുതല്‍ സംഘടന വിപുലീകരിക്കാനും തീരുമാനിച്ചു. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്് ബിജു-39539595, രാജീവന്‍-39311129, സുധീഷ്-36149684, ബിജു-34047910, അനൂജ്-34047910 എന്നിവരുമായി ബന്ധപ്പെടാം. For Appointment Click https://www.kimshealth.org/bahrain/muharraq/ കമ്മിറ്റിയുടെ ആദ്യ പ്രവര്‍ത്തനമായി ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ പ്രവാസി സലൂണ്‍ ജീവനക്കാരന്‍ സജിക്ക് 72,113 രൂപ സഹായ ധനമായി നല്‍കി. ലാലു ഫണ്ട് ഏറ്റുവാങ്ങി.
മനാമ: പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തി കെട്ടും. പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടർന്ന് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും.
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വിടവാങ്ങി. വിദേശത്തുള്ള അദ്ദേഹത്തിന്റെ മൃതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം ബഹറിനിൽ എത്തിച്ചു സംസ്‌കാരം നടത്തും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളു. ഇന്ന് രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 84 വയസായിരുന്നു. https://youtu.be/8l-bPXgorF4 പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടർന്ന് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്ര്യമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ്…
മനാമ: ബഹ്‌റൈനിൽ നവംബർ 10 ന് നടത്തിയ 10,355 കോവിഡ് പരിശോധനകളിൽ 179 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 69 പേർ പ്രവാസി തൊഴിലാളികളാണ്. 102 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പുതുതായി 189 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 81,414 ആയി വർദ്ധിച്ചു. നിലവിൽ 25 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,060 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,041 പേരുടെ നില തൃപ്തികരമാണ്. ഇന്നലെ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 331 ആണ്. ആകെ കോവിഡ് ബാധിതർ 83,811 ആണ്. ഇതുവരെ 18,54,081 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമെന്ന് സ്വപ്ന സുരേഷ്
കൊച്ചി :മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് കോടതിക്ക് നൽകി. സർക്കാരിന്റെ പല പദ്ധതികളിലും സ്വപ്ന ഇടപെട്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ നൽകിയ മൊഴിയിൽ ഉണ്ട്. സ്വർണ്ണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ പുതിയ മൊഴി വന്നതോടെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും കൂടുതൽ പ്രതിരോധത്തിലാവുകയാണ്.
നിലമ്പൂർ കൂട്ട ആത്മഹത്യ: ഭാര്യയും മക്കളും മരിച്ചതിന് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: പോത്തുകല്ലിൽ അമ്മയേയും മൂന്ന് മക്കളേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഭർത്താവ് വിനീഷിനെയാണ് റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വിനീഷിന്റെ ഭാര്യ രഹ്ന(34), മക്കളായ ആദിത്യൻ(13), അർജുൻ(11), അനന്തു(7) എന്നിവരെയാണ് ശനിയാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും ജീവനൊടുക്കിയതിൽ വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിനീഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കുടുംബ പ്രശ്‌നങ്ങളുടെ കാരണമെന്ന് മരിച്ച രഹ്‌നയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിനുള്ളിൽ പ്രശ്‌നങ്ങളുണ്ട്. ഭാര്യയും മൂന്ന് മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോൾ വിനീഷും ജീവനൊടുക്കിയത്. വീടിന് പിന്നിലുള്ള റബ്ബർ എസ്റ്റേറ്റിലാണ് വിനേഷ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ വിനേഷിനെ കാണാനില്ലായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: പതിനാല് മണിക്കൂർ നീണ്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം കെംഎം ഷാജിയെ വിട്ടയച്ചു. നാളെ വീണ്ടും ചോദ്യം ചെയ്യൽ തുടരും. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതായുണ്ട്. അത് നാളത്തെ ചോദ്യം ചെയ്യലിൽ പറയുമെന്നും ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ കെഎം ഷാജി എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു, കൊടുക്കേണ്ടതായ രേഖകൾ ഇ.ഡിയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തോടെ ഉത്തരെ കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കെഎം ഷാജി പറഞ്ഞു. മറ്റു തരത്തിലുള്ള രാഷ്ട്രീയപരമായ നീക്കം പോലെയല്ല. ഇ.ഡിയുടേത് സ്വാഭാവിക സംശയങ്ങളാണ് അതിനെ ദൂരികരിക്കാനുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം കൊടുക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും രാഷ്ട്രീയപമായ സ്വാധീനം ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ ബാധിക്കില്ലെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങളിൽ ഇനി ഏതാണ് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും കെഎം ഷാജി പറഞ്ഞു [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകിരച്ചതോടെ ടോള്‍ പിരിവ് നിര്‍ത്തി . ഇരുപതു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഡി.എം.ഒ യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.എല്ലാ ജീവനക്കാരും ഡ്യൂട്ടിയില്‍ നിന്ന് പോയതോടെ ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുക പ്രയാസമായ സാഹചര്യത്തിലാണ് ടോള്‍ പിരിവ് നിര്‍ത്തിവച്ചത്. ജീവനക്കാരുടെ കോവിഡ് ഭേദമായി ക്വാറന്റീന്‍ തീരണമെങ്കില്‍ ചുരുങ്ങിയത് രണ്ടാഴ്ച എടുക്കും.
പട്ന: മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 125 മണ്ഡലങ്ങളില്‍ എന്‍ഡിഎയും 110 മണ്ഡലങ്ങളില്‍ മഹാസഖ്യവും മുന്നേറുന്നു. ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് സീറ്റുകളിലെ മുന്നേറ്റം മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരിടത്തും നേട്ടമുണ്ടാക്കിയില്ല.
