Author: News Desk

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു വന്നിരുന്ന ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈൻ ഭരണ രംഗത്തെ അതികായകനെയാണ് നമ്മുക്ക് നഷ്ടമായിരിക്കുന്നത്. https://youtu.be/8l-bPXgorF4 ബഹ്‌റൈന്റെ വളർച്ചയിൽ പ്രധാനമന്ത്രി വഹിച്ച പങ്കു നിസ്തുലമാണെന്നും, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അദ്ദേഹം നൽകിയ പിന്തുണയും സഹകരണങ്ങളും എന്നും ഓർമിക്കുമെന്നും സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.സംസ്കൃതി ബഹ്റിന്റെ എല്ലാ ഭാരവാഹികളും, വിവിധ റീജിയൻ, യൂണിറ്റ് ഭാരവാഹികൾ ഉൾപ്പടെ സംസ്കൃതി ബഹ്‌റിന്റെ എല്ലാ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ബഹ്‌റൈൻ രാജകുടുംബത്തിനു ഉണ്ടായിട്ടുള്ള ഈ തീരാനഷ്ടത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.

Read More

മനാമ. ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെൻറർ അനുശോചനം രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായി ക്കരുതി ദീർഘവീക്ഷണത്തോടെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാനെന്ന് ജെ.സി.സി. ഭാരവാഹികളായ സിയാദ് ഏഴംകളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.അദ്ദേഹത്തിൻ്റെ വിയോഗം രാജ്യത്തിനും, ഇന്ത്യൻ സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണന്നും ജെ.സി.സി അഭിപ്രായപ്പെട്ടു.

Read More

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍…

Read More

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തിൽ സ്റ്റാർവിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ് അനുശോചിച്ചു. ബഹ്‌റൈൻ ജനങ്ങൾക്കും, പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും , പ്രധാനമന്ത്രിയുടെ നിരവധി പരിപാടികളിൽ ഏഷ്യാനെറ്റ് ന്യൂസ്,മാതൃഭൂമി ന്യൂസ് ടീവി, സ്റ്റാർവിഷൻന്യൂസ്, തുടങ്ങിയ മീഡിയയെ പ്രതിനിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിരുന്നതായും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, കേരള മുഖ്യമന്ത്രി പിണറായി വിജയൻറെയും സന്ദർശനത്തിലെ ഓർമ്മകൾ മറക്കാൻ കഴിയാത്തതാണെന്നും സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ വ്യക്തമാക്കി. https://youtu.be/8l-bPXgorF4

Read More

മനാമ: ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ ആഗോള തലത്തിൽ പ്രശസ്തമാക്കിയതിന്റെ നായകനും തന്റെ ദീർഘവീക്ഷണത്തിൽ പതിറ്റാണ്ടുകളായി സമഗ്ര വികസനത്താൽ പവിഴ ദ്വീപിനെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറെ സ്നേഹ സമ്പന്നായ ആദരണീയനായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഖം രേഖപ്പെടുത്തി ….. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ലോക ഭരണ നേതാക്കളിൽ ഏറെക്കാലം പ്രധാനമന്ത്രി പദവിയിൽ സ്ഥാനം വഹിച്ച എന്ന അപൂർവ്വ ബഹുമതിയോടു കൂടിയോടെ അദ്ദേഹം വിടപറയുബോൾ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളർച്ചക്ക് ദീർഘവീക്ഷണത്തോടെയാണ് സമഗ്ര മേഘലയിലും നടപ്പിലാക്കിയെതെന്നും BKSF അനുസ്മരിച്ചു . For Appointment Click  https://www.kimshealth.org/bahrain/muharraq/ ഇന്ത്യക്കാരോട് പ്രത്യകം സ്നേഹം എപ്പോഴും തന്റെ ജീവിത വഴിയിൽ അദ്ദേഹം പുലർത്തിയത് ഓരോ ഇന്ത്യക്കാരനും മറക്കാൻ കഴിയാത്തതാണന്നും വലിയ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ആ സ്നേഹം ആവോളം നമുക് നൽകിയത് പതിറ്റാണ്ടുകളായി…

Read More

മനാമ:ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്‌റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് . ബഹ്‌റൈൻ ന്റെ ഉയർച്ചക്കും  ലോകത്തിനു മുന്നിൽ രാജ്യത്തിൻറെ പേരും പ്രശസ്തിയും  ഉയർത്തി നിർത്താനും  ആധുനിക ബഹ്‌റൈനെ സൃഷ്ടിക്കുന്നതിലും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും  മുഖ്യ പങ്ക് വഹിച്ച  ഭരണാധികാരിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങൾ ലോകം എന്നും ഓർക്കും. https://youtu.be/8l-bPXgorF4 പ്രവാസി സമൂഹത്തിനു എന്നും പ്രിയങ്കരനായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ ചേർത്ത് പിടിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തനത്തിനും മുൻകൈ എടുത്ത ഭരണാധികാരിയായിരുന്നു . സുദീർഘമായ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിൻറെ വികസനത്തിന് നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ ബഹ്‌റൈൻ…

Read More

മനാമ: അന്തരിച്ച ബഹറിൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉദാത്തമായ മനുഷ്യസ്നേഹിയും, എല്ലാ പ്രവാസികളോടും പ്രത്യേകിച്ച് മലയാളികളോട് എന്നും മമതയും കരുതലും കാത്തുസൂക്ഷിച്ച അതുല്യ ഭരണാധികാരിയായിരുന്നു. എന്ന് സീറോമലബാർ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. https://youtu.be/8l-bPXgorF4 അദ്ദേഹത്തിൻറെ അകാല വിയോഗത്തിൽ വേദനിക്കുന്ന ബഹറിൻ ജനതയോടൊപ്പം സീറോ മലബാർ സൊസൈറ്റിയുടെ മുഴുവൻ കുടുംബാംഗങ്ങളുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. ഈ രാജ്യത്തിൻറെ ദുഃഖത്തോടെ ഒപ്പം നമ്മളോരോരുത്തരും അതിൽ പങ്കാളികളാകുന്നു. ഇന്ന് വൈകീട്ട് 7.30 ന് സൂമിലൂടെ അനുശോചന യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Read More

തിരുവനന്തപുരം: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. https://youtu.be/8l-bPXgorF4 ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017ല്‍ ബഹ്‌റൈനില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാദ്ധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയില്‍ പ്രശംസിച്ചത് ഓര്‍ക്കുന്നു. തനിക്ക് കീഴില്‍ രണ്ടായിരത്തിലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള അതീവ താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ശ്രീ നാരായണ കൾചറൽ സൊസൈറ്റി ഭാരവാഹികളും അംഗങ്ങളും അനുശോചിച്ചു. Zoom online കൂടിയ മീറ്റിങ്ങിൽ പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് നൽകിയ സ്നേഹവും പരിഗണനയും അനുസ്മരിച്ചു.

Read More

ബഹറൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ്റെ ആകസ്മികമായ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. പ്രജാക്ഷേമതത്പരനായ അദ്ദേഹം ബഹറൈനിലെ സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിൽ അത്യധികം ശ്രദ്ധ കാണിച്ചിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും അടുപ്പവും ഞാൻ ബഹുമാനപുരസ്സരം ഓർമിക്കുന്നു. ശൈഖ് ഖലീഫ രാജകുമാരൻ്റെ വിയോഗം താങ്ങുവാനുള്ള കരുത്ത് ബഹുമാനപ്പെട്ട ബഹറൈൻ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങൾ, ബഹറൈൻ ജനത എന്നിവർക്ക് സർവ്വശക്തനായ അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപം അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ.

Read More