- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
മനാമ: തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. അസോസിയേഷൻറെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. https://youtu.be/8l-bPXgorF4
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ മാതാ അമൃതനന്ദമായി സേവാ സമിതി അനുശോചനം രേഖപ്പെടുത്തി
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ മാതാ അമൃതനന്ദമായി സേവാ സമിതി അനുശോചനം രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ശക്തമായ ഭരണം കാഴ്ച്ച വച്ച മികച്ച ഒരു ഭരണാധി കാരിയെ ആണ് നമുക്ക് നഷ്ടമായത്, പ്രവാസികൾക്ക് എന്നും താങ്ങും തണലുമായ അദ്ദേഹത്തിന്റെ വേർപാട് ഒരിക്കലും നികത്താനാവാത്തതാണെന്ന് മാസ്സ് കോർഡിനേറ്റർ സുധീർ തിരുനിലെത്ത് എടുത്തു പറഞ്ഞു. അതുപോലെ എക്കാലത്തും ഇന്ത്യയുടെ ഒരു ആത്മ സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടത്.ഈ വേർപാടിൽ ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവ് നിത്യ ശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
റിപ്പോർട്ട്: അജു വാരിക്കാട് ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ 12, 13, 14 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) നടത്തപെടുന്നതാണ്. വ്യാഴം,ശനി ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്കും വെള്ളിയാഴ്ച വൈകുന്നേരം 6.30 ക്കും നടത്തപ്പെടുന്നതാണ്. ഈ വർഷത്തെ കൺവെൻഷൻ വെർച്വൽ കൺവെൻഷനായിട്ടായിരിക്കും നടത്തുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ഇടവകദിനം നവംബർ 15ന് ഞായറാഴ്ച നടക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ. അലക്സാണ്ടർ തോമസ് (വികാരി, കരവാളൂർ ബെഥേൽ മാർത്തോമാ ഇടവക) റവ.ഡോ .ഷാം.പി.തോമസ് (വികാരി, ഏ നാത്ത് മാർത്തോമാ ഇടവക) മാർത്തോമാ സഭയിലെ സീനിയർ വൈദികനും സുവിഷേക സംഘം മുൻ ജനറൽ സെക്രട്ടറിയുമായ റവ. ജോർജ് വർഗീസ് (പുന്നയ്‌ക്കാട്), എന്നിവർ ഓരോ ദിവസങ്ങളിലെയും കൺവെൻഷൻ പ്രസംഗങ്ങൾക്കു നേതൃത്വം നൽകും. ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നവംബർ 15 ന് ഞായറാഴ്ച രാവിലെ 8.30 യ്ക്ക് വിശുദ്ധ കുർബാന…
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. പ്രവാസികളെ വളരെയധികം സ്നേഹത്തോടും കരുതലോടും കണ്ട ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. https://youtu.be/8l-bPXgorF4 തന്റെ രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചിരുന്നത് പോലെ തന്നെയാണ് പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നത് വളരെയധികം ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയെ ആണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ കൂടെ നഷ്ടമായത് എന്ന് കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, സെക്രട്ടറി എബി തോമസ്, രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.പി.എ ബഹ്റൈൻ ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വനിതാ അംഗങ്ങൾക്കു വേണ്ടി സാറ ക്രിയേഷൻസ്- വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിന്ന ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കേരളത്തിൽ ആയിരത്തോളം പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു ശ്രെദ്ധേയയായ പ്രശസ്ത പരിശീലക റഷീദ ശരീഫ് ആണ് വനിതാ അംഗങ്ങൾക്കു പരിശീലനം നൽകിയത്. പരിശീലന ക്ലാസിന്റെ ഉത്‌ഘാടനം കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിർവഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ , കോ-ഓർഡിനേറ്റർ മനോജ് ജമാൽ, സെക്രട്ടറി കിഷോർ കുമാർ , വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജി ചന്ദ്രൻ നന്ദിയും അറിയിച്ചു. മൂന്നു ദിവസം നീണ്ടു നിന്ന പരിശീലന ക്ലാസ്സിൽ ഏകദേശം 40 ഓളം വനിതകൾ പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ…
മനാമ:ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ ചേർത്ത് പിടിച്ച ആദരണീയനായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ BMBF ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിംഗും സംയുക്തമായി ദുഖം രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി തന്റെ പദവിയിൽ ഇരുന്നു കൊണ്ട് വിദേശി കച്ചവടക്കാർക്ക് എല്ലാ നിലയിലും സംരക്ഷണം നൽകിയ ഭരണ നൈപുണ്യം പ്രത്യകിച്ച് മുൻകാല മലയാളികൾക്കും നിലവിലുള്ളവർക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ഫോറം അനുസ്മരിച്ചു. https://youtu.be/8l-bPXgorF4 ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന് പവിഴ ദ്വീപിനെ മനോഹരമാക്കിയ ശൈഖ് ഖലീഫയുടെ ഭരണപാടവം ചരിത്രലിപികളിൽ തുന്നിചേർത്തതാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാജ കുടുബത്തിന്റെയും ഭരണകൂടത്തിന്റെയും ബഹ്റൈൻ ജനതയുടെ ദുഖത്തിനോടപ്പം പങ്കാളികളാവുകയാണന്ന് വാർത്താ കുറിപ്പിൽ ഫോറം ചെയർമാൻ ഡോ ജോർജ് മാത്യു . സെക്രട്ടറി ബഷീർ അമ്പലായി. സെമീർ ഹംസ എന്നിവർ അറിയിച്ചു [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]
കൊല്ലം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് തീര്‍ത്ഥാടകര്‍ക്കിടയില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലതയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗം പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി. തീര്‍ത്ഥാടന കാലയളവില്‍ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിന് അഞ്ച് ഭാഷകളില്‍ നിര്‍ദേശങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല തുടങ്ങിയ ഇടത്താവളങ്ങളില്‍ ശുചിത്വവും ഭക്ഷണ സുരക്ഷിതത്വവും ഉറപ്പാക്കും.ഫസ്റ്റ് എയ്ഡ്, പനി നിര്‍ണയം, സാനിറ്റൈസര്‍ സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. ഇടത്താവള മേഖലകളിലും സഞ്ചാരപാതകളിലുമുള്ള കുടിവെള്ള ഉറവിടങ്ങളുടെ ക്ലോറിനേഷന്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങളുടെ ശുചിത്വം ഇവ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തും. For Appointment Click https://www.kimshealth.org/bahrain/muharraq/ ഹോട്ടല്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ബസ് സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സ്വാബ് ശേഖരണത്തിനുള്ള സൗകര്യം ഒരുക്കും. പുനലൂര്‍, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കും. ബ്ലോക്ക്-പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ…
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് എംഡി അദീബ് അഹമ്മദ്
മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരന്റെ നിര്യാണത്തിൽ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് എംഡി അദീബ് അഹമ്മദ് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി ഖലീഫ രാജകുമാരൻ അന്തരിച്ച വിവരം വളരെ ദുഃഖത്തോടെയാണ് കേട്ടതെന്നും ബുദ്ധിമാനും വിനീതനുമായ ഒരു മനുഷ്യനെ നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും അദീബ് അഹമ്മദ് പറഞ്ഞു. https://youtu.be/8l-bPXgorF4 വർഷങ്ങളായി അദ്ദേഹത്തെ പലതവണ കണ്ടുമുട്ടാനുള്ള അവസരമുണ്ടായതായും അദ്ദേഹത്തിന്റെ കൃപ, അഗാധമായ ജ്ഞാനം, അഗാധമായ വിനയം എന്നിവ എപ്പോഴും അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിലെ അംഗങ്ങൾക്കും ബഹ്‌റൈൻ ജനതയ്ക്കും അവരുടെ വലിയ നഷ്ടത്തിന് ഹൃദ്യമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദീബ് അഹമ്മദ് അനുശോചനകുറിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഹമദ് അൽ ഖലീഫയുടെ വിയോഗത്തിൽ ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി അനുശോചനം രേഖപ്പെടുത്തി.
മനാമ. പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ഹമദ് അൽ ഖലീഫയുടെ വിയോഗത്തിൽ ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി അനുശോചനം രേഖപ്പെടുത്തി. ജോലി തേടിവന്ന ഒരോ വിദേശിയെയും സ്വന്തം രാജ്യത്തോട് ചേർത്തു നിർത്തി സൗകര്യങ്ങൾ നൽകിയ വലിയ മനസിനുടമയായിരുന്നു പ്രധാനമന്ത്രി എന്ന് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതരാത്ത് അനുശോ ചന കുറിപ്പിൽ പറഞ്ഞു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ഇന്ത്യ രാജ്യത്തോട് പ്രത്യക വിശ്വാസവും മമതയും കാട്ടിയിരുന്ന ഈ ഭരണാധികാരി നന്മയുടെ വെളിച്ച മായിരുന്നു. രാജ്യം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ എല്ലാ പ്രതീക്ഷകളും നമുക്ക് നഷ്ടപെട്ട അവസരം സ്വന്തം ജങ്ങളോടും വിദേശികളോടും ഒട്ടും ഭയപ്പെടേണ്ട എല്ലാം പൂര്ണസ്ഥിതിയിൽ ആവുമെന്ന് പറഞ്ഞു ധൈര്യം തന്നുകൊണ്ട് രാജ്യത്തെയും ജനങ്ങളെയും സ്നേഹിച്ച ദിർഘ വിക്ഷണമുള്ള രാജ്യസ്‌നേഹി ഹികുടിയാണെന്നും ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി പ്രവർത്തകർ അനുശോചനത്തിൽ വ്യക്തമാക്കി.
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയായി ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഗുരുകൃപ ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. കർമ്മ നിരതൻ ആയ വ്യക്തിത്വം, വിദേശികളെ സ്വന്തം പ്രജകളെ പോലെ കണ്ടു ചേർത്തുപിടിച്ച ഭരണാധികാരി, ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ടു നടപ്പിലാക്കുന്ന ഉത്തമ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് അനുശോചനത്തിൽ അറിയിച്ചു. https://youtu.be/8l-bPXgorF4
