Author: News Desk

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 17 മുതല്‍ മുഴുവൻ സമയവും പ്രവര്‍ത്തിക്കും. 17 മുതല്‍ വിമാനത്താവളം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സുലൈമാന്‍ അല്‍ ഫൗസാന്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി അടുത്ത ദിവസം ലഭിച്ചേക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിക്കില്ല. ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കാന്‍ നാസും കുവൈത്ത് എയര്‍വേസും തയാറായിട്ടുണ്ട്. വിമാന സര്‍വിസ് വേണ്ടത്രയില്ലാത്തതിനാല്‍ വിമാനക്കമ്പനികളുടെ പക്കല്‍ റിസര്‍വ് ജീവനക്കാര്‍ ഏറെയുണ്ട്. നിലവില്‍ രാത്രി 10നും പുലര്‍ച്ച നാലിനുമിടയില്‍ കൊമേഴ്സ്യല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നില്ല.

Read More

മസ്‌കറ്റ്: ഒമാന്‍ സര്‍ക്കാറിന് കീഴിലുള്ള ടൂറിസം വികസന വിഭാഗമായ ‘ഒംറാന്‍’ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കായി സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഒമാനിലെ പ്രധാന ഹൈവേകളില്‍ വിവിധ സ്ഥലങ്ങളിലായാണ് സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ‘ആബെര്‍’ എന്ന ബ്രാന്‍ഡ് പേരിലുള്ള ആദ്യ സേവന കേന്ദ്രം ഖുറിയാത്ത്-സൂര്‍ തീരദേശ ഹൈവേയില്‍ നിലവില്‍ വന്നു. ‘ഖുറിയാത്ത് സൂര്‍ ട്രാവലേഴ്‌സ് ഒയാസിസ്’ എന്ന പേരിലുള്ള ഈ സേവനകേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഇന്ധനം നിറക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ‘ആബെര്‍’ ബ്രാന്‍ഡിലുള്ള പൊതുസേവന കേന്ദ്രങ്ങളെന്ന് ഒംറാന്‍ അറിയിച്ചു. ഇന്ധനകേന്ദ്രം, കാര്‍ കെയര്‍ സെന്റര്‍, റീട്ടെയില്‍-വാണിജ്യ കെട്ടിടം, വാഷ്‌റൂം, പ്രാര്‍ഥനസ്ഥലം, കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവ ഉണ്ടാകും. For Appointment Click  https://www.kimshealth.org/bahrain/muharraq/ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ‘ഖുറിയാത്ത് സൂര്‍ ട്രാവലേഴ്‌സ് ഒയാസിസി’ ല്‍ താമസ സൗകര്യം, കുടുംബങ്ങള്‍ക്ക് വിനോദമേഖല, ഔട്ട്‌ഡോര്‍ കളിസ്ഥലം,…

Read More

മസ്‌കറ്റ്: യാത്രയിൽ നിന്ന് മടങ്ങിയെത്തുന്നയാളുടെ ഹോം ഐസൊലേഷൻ കാലയളവ് സിക്ക് ലീവായി കണക്കാക്കാനാവില്ലെന്നും യാത്രക്കാരൻ ഹോം ഐസൊലേഷനിൽ നിൽക്കുന്ന സമയം അവധി ബാലൻസിൽ നിന്ന് കുറയ്ക്കണമെന്നും ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

Read More

മുംബൈ: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ബോളിവുഡ് താരം ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.53 വയസായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ജബ് വിമെറ്റ്, കായ്‌പോ പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാൻ, ഹിച്ച്കി, ശൈത്താൻ, ക്‌നോക്ക് ഔട്ട്, ക്രിഷ് 3, മോഹൻലാൽ നായകനായെത്തിയ മലയാള ചിത്രം ബിഗ് ബ്രദർ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പാതാൾ ലോക് വെബ്‌സീരിസിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ച വെച്ചിരുന്നു.

Read More

ന്യൂഡല്‍ഹി: അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷയിലും പ്രാദേശിക ചാനലുകള്‍ ആരംഭിക്കുമെന്ന റിപ്പബ്ലിക് ടിവി സ്റ്റുഡിയോയില്‍ സഹപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിൽ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പ്രഖ്യാപിച്ചു. ‘അടുത്ത 11 – 12 മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റിപ്പബ്ലിക് നെറ്റ് വര്‍ക്ക് ചാനലുകള്‍ ലോഞ്ച് ചെയ്യും. 16 – 17 മാസങ്ങള്‍ക്കുള്ളില്‍ ഒരു അന്താരാഷ്ട്ര പ്രോജക്ടും റിപ്പബ്ലിക് ലോഞ്ച് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നിങ്ങള്‍ എന്നെ ജയിലിലാക്കിയാല്‍ അവിടെയിരുന്ന് ഞാന്‍ ഒരു ചാനല്‍ തുടങ്ങും. ആര്‍ക്കും അത് തടുക്കാനാവില്ല’. മഹാരാഷ്ട്ര സര്‍ക്കാരിനെ ലക്ഷ്യമിട്ട് അര്‍ണബ് വ്യക്തമാക്കി. അടുത്ത 16 മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ ഒരു ചാനല്‍ തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ പേര് മാറ്റാന്‍ പോലും തയ്യാറാണ്. ഇന്ന് താന്‍ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ഈ രാജ്യം മുഴുവന്‍ തന്നോടൊപ്പം ഉണ്ടെന്നും അര്‍ണബ് പറഞ്ഞു.

Read More

കോഴിക്കോട്: കെ.എം.ഷാജി എം.എൽ.എ.യെ കോഴിക്കോട് ഇഡി സബ് സോണൽ ഓഫീസിൽ രാവിലെ പത്തു മണിക്ക് ആരംഭിച്ച രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ 16 മണിക്കൂർ നീണ്ടു. ചൊവ്വാഴ്ചയും കെ.എം. ഷാജിയെ 14 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡി.യുടെ ചോദ്യങ്ങളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിടാനായെന്ന് കെ.എം. ഷാജി പറഞ്ഞു. കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ ഉണ്ട്. അതിനായി പത്തു ദിവസം സമയം അനുവദിച്ചു. വീടുണ്ടാക്കാനുള്ള പണം ലഭിച്ചതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസത്തെ മൊഴികളിൽ ഷാജി ഉറച്ചു നിന്നു. പ്രവാസിയായ ഭാര്യാ സഹോദരൻ അക്കൗണ്ട് വഴി 36 ലക്ഷം രൂപ നൽകിയതിന്റെ രേഖകളും ഹാജരാക്കി. തെരഞ്ഞെടുപ്പ് ചെലവടക്കമുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായിരുന്നു. എല്ലാത്തിനും കൃത്യമായ രേഖകൾ ഹാജരാക്കിയെന്നും വിശദമായിത്തന്നെ മറുപടി പറഞ്ഞെന്നും ഷാജി വ്യക്തമാക്കി.

Read More

ബെംഗലൂരു: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച അനിക്കുട്ടൻ, അരുൺ എസ് എന്നീ പേരുകൾ എൻഫോഴ്സ്മെന്റ് കോടതിയിൽ വെളിപ്പെടുത്തി. ഇവരെക്കുറിച്ച്‌ കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി അറിയിച്ചു. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടൻ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപിന്‍റെ ഡെബിറ്റ് കാർഡ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. എന്നാൽ ഈ പണത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദീകരിക്കാൻ ബിനീഷിന് സാധിച്ചിട്ടില്ല. അരുൺ എസ് എന്നയാൽ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വൻതുകകളാണ് കൈമാറിയിരിക്കുന്നതെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ പണം പിന്നീട് പിൻവലിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനി കുട്ടനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകി. ലോക്ക് ഡൗണിന് ശേഷം സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ ആദ്യം മൂന്നിലൊന്നു യാത്രികരെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. പിന്നീട് ഇത് 45 ശതമാനമായും 60 ശതമാനമായും ഉയർത്തി.ഇനി മുതൽ വിമാനങ്ങളിൽ 70 ശതമാനം യാത്രക്കാരെ കയറ്റാൻ കഴിയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

Read More

മനാമ:  പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ മുഹറഖ്‌ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി, കഴിഞ്ഞ 40 വർഷകാലം ബഹ്‌റൈന്റെ സമഗ്ര വികസനത്തിനു അതുല്യമായ സംഭാവന ചെയ്ത വ്യക്തിത്വം ആയിരുന്നു അദ്ദേഹം എന്നു അനുശോചന കുറിപ്പിൽ പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]

Read More

മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഷൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സമൂഹത്തോട് വളരെ കരുതലും സ്നേഹവും കാട്ടിയ ഒരു മികച്ച ഭരണാധികാരിയും മനുഷ്യ സ്നേഹിയേയുമാണ് നഷ്ടമായതെന്ന് അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]

Read More