- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തിൽ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും ഇന്ത്യയുമായും പ്രവാസി സമൂഹവുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ട്ടമാണെന്നും കൊയിലാണ്ടി കൂട്ടം വിലയിരുത്തി. ഒട്ടേറെ കാരുണ്യ സഹായങ്ങൾ നൽകിയത് മറക്കാനാവാത്തതാണെന്നും ബഹ്‌റൈന്റെ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ:ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.ബഹ്റിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.സ്വന്തം ജനതയെപ്പോലെ പ്രവാസികളെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറുപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ഊഷ്മളബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്.ലോകത്തിൽ സമാധാനം പുലരുന്നതിന് അദ്ദേഹം മുൻകൈ എടുത്തിരുന്നു എന്നും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുസ്മരിച്ചു [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ:ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചിച്ചു.ബഹ്റിന്റെ വികസനത്തിൽ പ്രധാന പങ്ക്വഹിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത് എന്ന് പ്രസിഡന്റ് മുഹമ്മദ് മൻസൂർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.പ്രവാസികളെ കരുതുകയും,സ്നേഹിക്കുകയും ചെയ്ത ഭരണകത്താവായിരുന്നു അദ്ദേഹം.മറ്റ് രാജ്യങ്ങളുമായി ഊഷ്മള ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം ലോകം മുഴുവൻ സമാധാനവും ശാന്തിയും പുലരണമെന്ന് ആഗ്രഹിച്ചിരുന്ന ഭരണകർത്താവായിരുന്നു എന്നും അനുശോചന സന്ദേശത്തിലറിയിച്ചു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ അറാദ് അയ്യപ്പസേവാസമിതി അനുശോചനം രേഖപ്പെടുത്തി പ്രവാസി സമൂഹത്തിനും പ്രത്യേകിച്ചു കേരള സമൂഹത്തിനും തീരാ നഷ്ടാമാണ് അദ്ദോഹത്തിന്റെ വിയോഗം.രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖലീഫ ബിൽ സൽമാൻ അൽ ഖലീഫ അദ്ദോഹത്തിന്റെ വിയോഗത്തിൽ രാജ്യത്തിന്റെയും അദ്ദോഹത്തിന്റെ കുടുoബത്തിന്റെയും അഗാധ ദുഖ:ത്തിൽ അറാദ് അയ്യപ്പസേവാ സമിതിയും പങ്കു ചേരുന്നു [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്റൈൻ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി
മനാമ :ആധുനിക ബഹ്‌റൈന്റെ ശില്പി ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ഒരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേർത്ത് വച്ച ഭരണാധികാരി ആയിരുന്നു.ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആയിരുന്നു. പുതിയ നൂറ്റാണ്ടിൽ ബഹ്‌റൈനെ വികസന കുതിപ്പിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺ മെന്റിന് സാധിച്ചു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു. ബഹ്‌റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം. നമ്മുടെ രാജ്യത്ത് ഉത്തരപ്രദേശിൽ ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിക്ക് ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ചുമന്ന്കൊണ്ട് കിലോമീറ്ററുകളോളം പോകേണ്ട അവസ്ഥ ലോകം മുഴുവൻ ചർച്ച ചെയ്ത കാര്യമാണ്. ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാൻ തയാറായ,ഹൃദയ…
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളിന് എല്ലായ്‌പ്പോഴും പ്രധാനമന്ത്രിയുടെ വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ഐ.എസ്.ബി എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. രാജ്യത്തിന്റെ ശില്പികളിൽ ഒരാളായ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചനവും പ്രാർത്ഥനയും അർപ്പിക്കുന്നുവെന്നും മരിച്ചയാളുടെ ആത്മാവിന് സർവ്വശക്തൻ ശാശ്വത സമാധാനമേകട്ടെയെന്നും ചെയർമാൻ, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , പ്രിൻസിപ്പൽ, സ്റ്റാഫ്, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു. https://youtu.be/8l-bPXgorF4
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ നടത്തിയ അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ അനുശോചന സമ്മേളനം വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ പ്രസിഡന്റ് കോശി സാമുവേൽ റവ. ഫാദർ മാത്യു കെ മുതലാളി (വികാരി – ബഹ്‌റൈൻ മാർത്തോമ പാരിഷ്), ഡോ:പി.വി ചെറിയാൻ (പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം മെമ്പർ), എം.ടി.മാത്യൂസ് (അൽ മൊയ്‍ദ്), സോമൻ ബേബി (പ്രമുഖ മാധ്യമ പ്രവർത്തകൻ ) എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. https://youtu.be/8l-bPXgorF4
ബഹ്‌റൈൻ പ്രധാന മന്ത്രി ഹിസ് ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാന്റെ നിര്യാണത്തിൽ ഗുദൈബിയ വോളന്റീർ ഗ്രുപ്പ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ പ്രധാന മന്ത്രി ഹിസ് ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാന്റെ നിര്യാണത്തിൽ ഗുദൈബിയ വോളന്റീർ ഗ്രുപ്പ് അനുശോചനം രേഖപ്പെടുത്തി. മൂന്നു ദിവസവും ഖുർആൻ പാരായണം നടത്തി അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താനും ഗുദൈബിയ വോളന്റീർ ഗ്രുപ്പ് തീരുമാനിച്ചതായി ചെയര്മാൻ അബ്ദുറഹ്മാൻ മാട്ടൂലും കൺവീനർ സനാഫ് റഹ്‌മാനും പ്രസ്താവനയിൽ പറഞ്ഞു [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ അനുശോചനം രേഖപ്പെടുത്തി. വിദേശികളെ പ്രത്യേകിച്ചും ഇന്ത്യൻ ജനതയെ ചേർത്തു പിടിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് ആർ.എസ്.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു. [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സമസ്ത ബഹ്റൈന്‍ അനുശോചിച്ചു. നീണ്ട നാലു പതിറ്റാണ്ടു കാലം ഈ രാജ്യത്തെ സുസ്ഥിതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ബഹു. പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണ്,പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കും ഇവിടെ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സന്തുഷ്ട ജീവിതം നയിക്കാനദ്ദേഹം അവസരമൊരുക്കിയിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യന്‍ ഭരണാധികാരികളെയും നേതാക്കളെയും പ്രത്യേകം പരിഗണിക്കാനും നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാണക്കാട് ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹ്റൈനിലെത്തിയപ്പോള്‍ അവരെ സ്വീകരിച്ചതും കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ രാജാവിനും മറ്റു ഭരണാധികാരികള്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സമസ്ത ബഹ്റൈന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. https://youtu.be/8l-bPXgorF4
