Author: News Desk

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച (12 നവംബർ 2020) 521 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. നിയന്ത്രണങ്ങൾ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 11 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 64 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 26 പേരിൽ നിന്നു പിഴ ഈടാക്കി. 414 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു. ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്നലെ (12 നവംബർ )വരെയുള്ള കണക്കനുസരിച്ച് 26,893 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. For Appointment Click  https://www.kimshealth.org/bahrain/muharraq/ 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രന്‍ (59), തോട്ടയ്ക്കല്‍ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വര്‍ക്കല സ്വദേശിനി…

Read More

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവും ആക്കുന്ന ഇ-ഡ്രോപ്പ് (ഇലക്‌ട്രോണിക്കലി ഡിപ്ലോയിംഗ് റാൻഡംലി ഓഫീസേഴ്‌സ് ഫോർ പോളിംഗ്) സോഫ്റ്റ് വെയറിന്റെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ എന്നിവർക്കായുള്ള ഓൺലൈൻ പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. വെബ് അധിഷ്ഠിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ സർക്കാർ ജീവനക്കാരുടെ വിശദാംശങ്ങൾ സംബന്ധിച്ച് ഡാറ്റാ പൂൾ ഉണ്ടാക്കി അതിൽ നിന്നും റാൻഡമൈസേഷൻ നടത്തി നിഷ്പക്ഷവും സുതാര്യവുമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമാണ് ഇ-ഡ്രോപ്പ്. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് കമ്മീഷൻ ഇ-ഡ്രോപ്പ് നടപ്പിലാക്കി വരുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഏകദേശം രണ്ടേകാൽ ലക്ഷത്തോളം പോളിംഗ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഇലക്ഷൻ ഡ്യൂട്ടിക്ക് ഉണ്ടാകുക. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുളളിലുളള സർക്കാർ, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-ഡ്രോപ്പിൽ സ്ഥാപന…

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള  അന്തിമ വോട്ടർപട്ടികയിൽ 2,76,56,579  വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ  മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.  വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായ് പത്രിക സമർപ്പിക്കാനുള്ള ആദ്യദിനമായ വ്യാഴാഴ്ച (നവംബർ 12ന്)  72 പത്രികകൾ സമർപ്പിച്ചു.

Read More

മനാമ: യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നും യു.കെയിലേക്ക് യാത്രചെയ്യുന്ന യാത്രക്കാർരെ 14 ദിവസത്തെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. യുഎഇ, ബഹ്‌റൈൻ, ചിലി, ഐസ്‌ലാന്റ്, കംബോഡിയ, ലാവോസ്, ഖത്തർ, തുർക്കികൾ, കൈക്കോസ് ദ്വീപുകൾ എന്നിവയെല്ലാം സർക്കാരിന്റെ ട്രാവൽ കോറിഡോർ പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇതിനർത്ഥം, ഈ രാജ്യങ്ങളിൽ നിന്ന് യു.കെയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനി രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ നിൽക്കേണ്ടതില്ല എന്നാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നവംബർ 14 ശനിയാഴ്ച പുലർച്ചെ 4 മണിക്ക് ശേഷം ഈ രാജ്യങ്ങളിൽ നിന്ന് എത്തുകയാണെങ്കിൽ ക്വാറന്റൈനിൽ നിൽക്കേണ്ട ആവശ്യമില്ല എന്ന് യുകെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് ക്വാറന്റൈൻ ആവശ്യമില്ലാത്ത സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈനെ ചേർക്കാമെന്ന യുകെയുടെ പ്രഖ്യാപനത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി സ്വാഗതം ചെയ്തു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 12 ന് നടത്തിയ 11,801 കോവിഡ് പരിശോധനകളിൽ 150 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 45 പേർ പ്രവാസി തൊഴിലാളികളാണ്. 99 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 6 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പുതുതായി 188 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 81,846 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,014 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,985 പേരുടെ നില തൃപ്തികരമാണ്. രാജ്യത്തെ ആകെ മരണം 332 ആണ്. ആകെ കോവിഡ് ബാധിതർ 84,192 ആണ്. ഇതുവരെ 18,77,181 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറിൽ എസ് കെ നായർ നിർമ്മിച്ച ഇരുമ്പിനെ മികച്ച വിദേശ ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുത്തു. അമേരിക്കയിലെ ലാ ലൈവ് ഫിലിം ഫെസ്റ്റിവൽ ആണ്. നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവിന്റെ സിനിമാ ജീവിതത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട ഒന്ന് തന്നെയാണ് ഇരുമ്പിലെ ആന്റണി എന്ന കഥാപാത്രം. അമേരിക്കയിൽ വച്ചു നടന്ന മറ്റൊരു വലിയ ഫെസ്റ്റിവൽ ആയ സീൻ ഫെസ്റ്റിവൽ മാനവിനെ മികച്ച നടനായി തിരഞ്ഞെടുത്തത് കേരളത്തിന്റെ അഭിമാനമാണ്. കൂടാതെ വിർജിൻ സ്പ്രിംഗ് ഫെസ്റ്റിവൽ, കലാബുരാഗി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിന്നും മാനവിനു മികച്ച നടൻ പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഈ ഫെസ്റ്റിവൽ കൂടാതെ ന്യൂയോർക് ഫെസ്റ്റിവലിൽ കൂടി ഇരുമ്പിനെ മികച്ച സിനിമയായി തെരഞ്ഞെടുത്തിട്ടുണ്ട്. പട്ടായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെസ്റ്റ് നറേറ്റീവ് ഫീച്ചർ ഫിലിം…

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ടു കിലോ 300 ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കസ്റ്റംസ് പിടികൂടിയത്. ദുബായിയിൽ നിന്നെത്തിയ ഒരു കുടുംബത്തിന്റെ കയ്യിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ശക്തമായ പരിശോധനകൾ നിലനിൽക്കുമ്പോഴും കേരളത്തിൽ സ്വർണ്ണക്കടത്ത് സജീവമായി തുടരുകയാണ്.

Read More

മനാമ:  ബഹ്‌റൈൻ  ഇന്ത്യൻ സ്ക്കൂൾ  അദ്ധ്യാപിക ലതികാ ശ്രീകുമാർ അന്തരിച്ചു. ഇന്ന് വെളുപ്പിന് കൊച്ചി അമൃത ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഭർത്താവ്: ശ്രീകുമാർ തിരുവല്ല.

Read More

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെന്നും തുടർചികിത്സ ആവശ്യമുണ്ടെന്നും കാട്ടിയാണ് കോടിയേരി സ്ഥാനമൊഴിഞ്ഞത്. എ വിജയരാഘവനാണ് പകരം ചുമതല.

Read More