- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ ബഹ്‌റൈൻ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്‍റ് ഫൈസൽ എഫ്.എം, സെക്രട്ടറി ഷൈജു എന്നിവർ അറിയിച്ചു. https://youtu.be/8l-bPXgorF4
പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്റൈൻ മണിയൂർ കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റിഅനുശോചനം രേഖപ്പെടുത്തി
മനാമ: ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ ബഹ്റൈൻ മണിയൂർ കൂട്ടായ്മ എക്സിക്യൂട്ടീവ് കമ്മിറ്റി & മെംബേർസ് അനുശോചനം രേഖപ്പെടുത്തി.ആദരണീയരായ ബഹ്റൈൻ രാജകുടുബത്തിൻ്റെയും ഭരണകൂടത്തിൻ്റയും ശ്രേഷ്ടമായ ഈ നാടിൻ്റെയും അഗാതമായ ദുഖത്തിൽ പങ്ക് ചേർന്ന് അനുശോചനം രേഖപ്പെടുത്തുന്നു. https://youtu.be/8l-bPXgorF4
മുംബൈ : ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അർണബിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തലോജി ജയിലിൽ കഴിയുകയായിരുന്ന അർണബിന് 50,000 രൂപയുടെ ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അർണബിന് പുറമേ രണ്ട് പേർക്ക് കൂടി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ജയിൽ മോചിതരാക്കിയിട്ടുണ്ട്. ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അർണബിനെ ഉടൻ ജയിൽ മോചിതനാക്കണമെന്നും മുംബൈ പോലീസിന് ജസ്റ്റിസ് ചന്ദ്രചൂഢ് നിർദ്ദേശം നൽകിയിരുന്നു. മുംബൈ പോലീസ് കമ്മീഷണറോടും കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ രാത്രി തന്നെ ജയിൽ മോചിതനാക്കിയത്.
മനാമ: അരനൂറ്റാണ്ടു കാലത്തോളം ബഹറിനെന്ന പവിഴദ്വീപിനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിച്ച ഭരണ തന്ത്രജ്ഞനും വിശാലമനസ്കൻ ആയിരുന്നു ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെന്ന് ഡെൽമൺ ആർട്ടിസ്റ്റിക് പ്രൊഡക്ഷൻസ് ചെയർമാൻ അഹമ്മദ് ഇബ്രാഹിം അബു അൽ ഷേഖ്, മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. https://youtu.be/8l-bPXgorF4
ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചിച്ചു
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ബഹ്റൈന്‍ എന്ന പവിഴ ദ്വീപിനെ പ്രവാസികള്‍ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന്‍ ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങള്‍ കാരണമായി. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ ഭരണാധികാരി ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്കും മറ്റ് ഭരണാധികാരികള്‍ക്കും ശക്തി ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ അടുത്ത ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ നിര്‍ത്തിവെക്കുന്നതായും പ്രസിഡന്‍റ് നിസാര്‍ കൊല്ലവും, ജനറൽ സെക്രട്ടറി…
മനാമ: ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ കെ.എസ്.സി.എ (എൻ.എസ്.എസ്) എക്‌സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപെടുത്തി. ഭാരതീയ സമൂഹത്തോട് അത്യധികം അടുപ്പം പുലർത്തുകയും, ബഹറിന്റെ സമഗ്ര വികസനത്തിൽ അര നൂറ്റാണ്ടിലേറെയായി സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഷേക്ക് ഖലീഫ, അറബ് ലോകത്തെ നിലവിലെ ഏറ്റവും മുതിര്‍ന്ന നേതാവും, ലോകരാജ്യങ്ങളാൽ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. https://youtu.be/8l-bPXgorF4
ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ അതീവ ദുഖം രേഖപ്പെടുത്തി
മനാമ: ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ ആഗോള തലത്തിൽ പ്രശസ്തമാക്കിയതിന്റെ നായകനും തന്റെ ദീർഘവീക്ഷണത്തിൽ പതിറ്റാണ്ടുകളായി സമഗ്ര വികസനത്താൽ പവിഴ ദ്വീപിനെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായ, സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗത്തേയും ഏറെ സ്നേഹിച്ചിരുന്ന , സ്നേഹ സമ്പന്നനും ആദരണീയനുമായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ അതീവ ദുഖം രേഖപ്പെടുത്തി . ലോക ഭരണ നേതാക്കളിൽ ഏറെക്കാലം പ്രധാനമന്ത്രി പദവി വഹിച്ച അപൂർവ്വ ബഹുമതി കൂടി അദ്ദേഹത്തിന് മാത്രമായിരുന്നു.ധിഷണാ ശാലിയായ അദ്ദേഹം നമ്മോട് വിടപറയുബോൾ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളർച്ചക്ക് ദീർഘവീക്ഷണത്തോടെ അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിൽ വരുത്തിയ വലിയ മാറ്റങ്ങൾ ലോക ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുത്തതായി BVK അനുസ്മരിച്ചു . [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt] ഇന്ത്യക്കാരോട് പ്രത്യകമായ സ്നേഹം എപ്പോഴും തന്റെ ജീവിത വഴിയിൽ അദ്ദേഹം പുലർത്തിയിരുന്നത് ഓരോ ഇന്ത്യക്കാരനും മറക്കാൻ കഴിയാത്തതാണന്നും വലിയ പ്രതിസന്ധി…
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ദിലീപ്ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു .സൂമിൽ നടന്ന അനുശോചന യോഗത്തിൽ ഓൾ കേരള ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിഷൻ സംസ്ഥാന ചെയർമാൻ റിയാസ്ഖാൻ , ബഹ്‌റൈൻ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം എക്സിക്യൂട്ടീവ് മെമ്പർമാരായ ശിഹാബ് കറുകപത്തുർ , സ്റ്റെഫി , ഷംസീർ ,രാജീവ് , റഫീഖ് ,രജീഷ്റാംസൺ ,ഷമീർ ,ആൽബിൻ,അനീഷ് ,ജാസിം , ജോൺസൺ ഫോർട്കൊച്ചി ,സലീൽ ,ഡെയ്ൽ ,അനസ് കായകുളം , സൽമാൻ കരിപ്പാകുളം ,എന്നിവർ പങ്കെടുത്തു അനുശാചനം അറിയിച്ചു . https://youtu.be/8l-bPXgorF4
ബഹ്റൈൻ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി .അസോസിഷൻ പ്രസിഡണ്ട് ചെമ്പൻ ജലാൽ ന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ രക്ഷധികാരി നാസർ മഞ്ചേരി , ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ ,NK മുഹമ്മദ് അലി ,ദിലീപ് ,കരീം ,ശരീഫ് ,മനോജ് ,പ്രകാശൻ ,രവി ,മജീദ് ,രഞ്ജിത്ത് ,മൻഷീർ ,ബാലൻ ,സലാം ,ഖൽഫാൻ ,അലവി ,കൃഷ്ണൻ,ആദിൽ എന്നിവർ അനുശോചിച്ചു . [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
മനാമ:ബഹ്റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ എല്ലാവരെയും ചേർത്ത് പിടിച്ച ആദരണീയനായ പ്രിൻസ് ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ “വോയിസ് ഓഫ് മാമ്പ ബഹ്റൈൻ-chapter അനുശോചനം അറിയിച്ചു .അദ്ദേഹത്തിന്റ വേർപാടിൽ രാജകുടുംബത്തോടും ബഹ്‌റൈൻ ജനതയോടുമൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായി അഡ്മിന്മാരായ റഹൂഫ് ,അബ്ദുൽഖാദർ ,സിറാജ് ,ശഹീദ് ,നവാസ് ,ഇഖ്ബാൽ ,ശരീഫ് എന്നിവർ അറിയിച്ചു . [embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
