മസ്കറ്റ്: യാത്രയിൽ നിന്ന് മടങ്ങിയെത്തുന്നയാളുടെ ഹോം ഐസൊലേഷൻ കാലയളവ് സിക്ക് ലീവായി കണക്കാക്കാനാവില്ലെന്നും യാത്രക്കാരൻ ഹോം ഐസൊലേഷനിൽ നിൽക്കുന്ന സമയം അവധി ബാലൻസിൽ നിന്ന് കുറയ്ക്കണമെന്നും ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു.
ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.