Author: News Desk

മസ്‌കറ്റ്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യു.എ.ഇ ഒമാന്‍ അതിര്‍ത്തി എട്ട് മാസത്തെ ഇടവേളക്കു ശേഷം തുറന്നു. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്ക് പുറമെ ഒമാനില്‍ താമസ വിസയുള്ള വിദേശികള്‍ക്ക് മാത്രമാണ് അയല്‍രാജ്യങ്ങളില്‍ പോയ ശേഷം തിരികെയെത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഒമാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. For Appointment Click  https://www.kimshealth.org/bahrain/muharraq/ ഇതോടെ ഒമാനിലുള്ളവര്‍ക്ക് യു.എ.ഇയിലേക്കും തിരിച്ചും ഇനി മുതല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാം. പ്രവാസികള്‍ അടക്കമുള്ള വ്യാപാരികള്‍ക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിത്. അതിര്‍ത്തി അടച്ചിരുന്നത് ഇരു രാജ്യങ്ങളിലെയും ചരക്ക് നീക്കത്തെ കാര്യമായി ബാധിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഒമാനിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്നത് ഹത്ത അതിര്‍ത്തി വഴിയായിരുന്നു. അതിര്‍ത്തി തുറന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യാത്ര ചെയ്യാന്‍ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/ddgk/ക്ലിക്ക് ചെയ്യുക

Read More

എറണാകുളം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസിൽ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്പോർട്സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കമീഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങൾ: അലമാര, ആൻ്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്സ്, ബ്രഷ്, തൊട്ടി, ക്യാമറ, മെഴുകുതിരികൾ, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും, മൺകലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബാൾ, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാർമോണിയം, ഹെൽമറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും,…

Read More

എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും പ്രക്രിയയും പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞ് ചേരുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. തിരഞ്ഞെടുപ്പ് പരസ്യങ്ങളിൽ പ്ലാസ്റ്റിക് പേപ്പർ, പ്ലാസ്റ്റിക് നൂൽ, പ്ലാസ്റ്റിക് റിബ്ബൺ എന്നിവ പാടില്ല. പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, പി.വി.സി. തുടങ്ങിയവ കൊണ്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ വസ്തുക്കൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. വോട്ടെടുപ്പിന് ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. പോളിങ് സ്റ്റേഷനുകളിലും മറ്റ് കേന്ദ്രങ്ങളിലും ഉണ്ടാവുന്ന ജൈവ അജൈവ മാലിന്യങ്ങൾ വെവ്വേറെ നിക്ഷേപിക്കാൻ ക്യാരി ബാഗുകൾ സ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും…

Read More

ആലപ്പുഴ: പ്രായമായവരില്‍ കോവിഡ് സങ്കീര്‍ണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കോവിഡ് മരണങ്ങളില്‍ 87 ശതമാനവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 15 ശതമാനവും വയോജനങ്ങളാണ്. പ്രായമായവരെ കോവിഡില്‍ നിന്നും സംരക്ഷിക്കേണ്ടത് വീട്ടിലെ മറ്റംഗങ്ങളുടെ ഉത്തരവാദിത്തമാണ്. പുറത്തുപോയി വീട്ടില്‍ തിരികെ എത്തുന്നവര്‍ കുളിച്ചു വൃത്തിയായശേഷം മാത്രം മുതിര്‍ന്നവരുമായി ഇടപെടുക. പനി, ജലദേഷം തുടങ്ങി ലക്ഷണങ്ങളുണ്ടായാല്‍ മുതിര്‍ന്നവരില്‍ നിന്നുമകന്ന് റൂം ക്വാറന്‍റയിന്‍ സ്വീകരിക്കുക. പ്രായമായവര്‍ സന്ദര്‍ശകരെ ഒഴിവാക്കുക. പ്രായമായവര്‍ വീടിന് പുറത്തിറങ്ങുക, അയല്‍പക്കസന്ദര്‍ശനം, ബന്ധുഗൃഹ സന്ദര്‍ശനം, ചടങ്ങുകളില്‍ പങ്കെടുക്കുക എന്നിവയൊഴിവാക്കുക. സ്വയം മറ്റുള്ളവരില്‍ നിന്നുമൊഴിഞ്ഞുമാറി സുരക്ഷിതരാകുക. നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക. സാധാരണയില്‍ നിന്നും വ്യത്യസ്തമായി എന്ത് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായാലും ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. വിശ്രമത്തിനും മാനസികോല്ലാസത്തിനും ഉതകുന്ന കാര്യങ്ങള്‍ക്ക് സമയം ചെലവഴിക്കുക.

Read More

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുവാനുള്ള രണ്ടാം ദിനമായ വെള്ളിയാഴ്ച 119 പത്രികകൾ സമർപ്പിക്കപ്പെട്ടു. വ‍്യാഴാഴ്ച ആണ് കമ്മീഷൻ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വ‍്യാഴം വെള്ളി എന്നീ രണ്ടു ദിവസങ്ങളിൽ ആകെ 191 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.

Read More

ന്യൂ​ഡ​ല്‍​ഹി: അ​ല്‍ ഖ്വ​യ്ദ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യു​ടെ മു​ന്ന​റി​യി​പ്പ്. സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. പ്രാ​ദേ​ശി​ക തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ പ്ര​വ​ര്‍​ത്ത​ന​നി​ര​ത​രാ​ക്കി വി​ദേ​ശ​ത്തു നി​ന്നു നി​യ​ന്ത്രി​ക്കു​ന്ന രീ​തി​യാ​ണ് അ​ല്‍​ഖ്വ​യ്ദ ന​ട​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ബം​ഗാ​ളി​ല്‍ നി​ന്നു യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​താ​യി നേ​ര​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. മു​മ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഭീ​ക​ര​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് എ​ന്‍​ഐ​എ​യ്ക്ക് ഈ ​വി​വ​രം ല​ഭി​ച്ച​ത്.

Read More

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തില്‍ ഇന്ത്യന്‍ നേതാക്കളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും എംപി രാഹുല്‍ ഗാന്ധിയെയും കുറിച്ച് പരാമര്‍ശം. ഒബാമയുടെ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ 768 പേജുള്ള ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇരു നേതാക്കളെയും കുറിച്ച് പറയുന്നത്. കോഴ്‌സ് വര്‍ക്ക് നന്നായി ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുമ്പോഴും വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി. അത്തരത്തില്‍ പരിഭ്രാന്തമായ, രൂപമില്ലാത്ത ഒരു ഭാവം അദ്ദേഹത്തിനുണ്ടെന്നും ഒബാമ കുറിച്ചു. അതേസമയം, മന്‍ മോഹന്‍ സിംഗിനെ ഒരു തരം നിര്‍വികാരമായ നിശ്ചയ ദാർഢ്യമുള്ള വ്യക്തിയെന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ലോകനേതാക്കളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശക്തനും എന്തിനെയും മറികടക്കാന്‍ കഴിവുള്ളവനുമായ നേതാവായാണ് റഷ്യന്‍ മുന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഒബാമ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരപ്രകൃതം ശ്രദ്ധേയമായിരുന്നു. ധീരനും അവസരവാദിയുമെന്നാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്…

Read More

ന്യൂഡൽഹി: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടറും മൂന്ന് സാധാരണക്കാരുമാണ് മരിച്ചത്. നാട്ടുകാരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പ്രത്യാക്രമണത്തില്‍ എട്ടോളം പാക് സൈനികരും കൊലപ്പെട്ടു. 15ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം ഉണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്റെ ആര്‍മി ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യം സൈന്യം പുറത്തുവിട്ടു. പാക് സൈന്യത്തിന്റെ ബങ്കറുകള്‍, ഇന്ധനപ്പുരകള്‍, ലോഞ്ച്പാഡുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ്‌ എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു.

Read More

മനാമ: നബിഹ് സാലേഹിൽ 300 കിലോയോളം ചെമ്മീനുമായി 44 കാരനെ അറസ്റ്റുചെയ്തതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന തീര സംരക്ഷണ സേനയുടെ പട്രോളിംഗ് സംഘമാണ് അറസ്റ്റു ചെയ്തത്. ട്രോൾ വലകൾ ഉൾപ്പെടെയാണ് പിടിക്കപ്പെട്ടത്. നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ കൂട്ടിച്ചേർത്തു.

Read More