ഗേറ്റ് വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറിൽ എസ് കെ നായർ നിർമ്മിച്ച ഇരുമ്പിനെ മികച്ച വിദേശ ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുത്തു. അമേരിക്കയിലെ ലാ ലൈവ് ഫിലിം ഫെസ്റ്റിവൽ ആണ്. നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവിന്റെ സിനിമാ ജീവിതത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട ഒന്ന് തന്നെയാണ് ഇരുമ്പിലെ ആന്റണി എന്ന കഥാപാത്രം. അമേരിക്കയിൽ വച്ചു നടന്ന മറ്റൊരു വലിയ ഫെസ്റ്റിവൽ ആയ സീൻ ഫെസ്റ്റിവൽ മാനവിനെ മികച്ച നടനായി തിരഞ്ഞെടുത്തത് കേരളത്തിന്റെ അഭിമാനമാണ്.
കൂടാതെ വിർജിൻ സ്പ്രിംഗ് ഫെസ്റ്റിവൽ, കലാബുരാഗി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിന്നും മാനവിനു മികച്ച നടൻ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ ഫെസ്റ്റിവൽ കൂടാതെ ന്യൂയോർക് ഫെസ്റ്റിവലിൽ കൂടി ഇരുമ്പിനെ മികച്ച സിനിമയായി തെരഞ്ഞെടുത്തിട്ടുണ്ട്. പട്ടായ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെസ്റ്റ് നറേറ്റീവ് ഫീച്ചർ ഫിലിം ആയി ഇരുമ്പിനെ തിരഞ്ഞെടുത്തത് മലയാളത്തിന്റെ പെരുമ തന്നെയാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കൂടാതെ ഫ്ലോറൻസ്, വിർജിൻ സ്പ്രിംഗ്, അമേരിക്കൻ ഗോൾഡൻ പിക്ചർ, കോസിസ് ഇന്റർനാഷണൽ, പിക്ക്ർഫ്ലിക്ക് ഇൻഡീ, ഹോളിവുഡ് സ്ക്രീനിംഗ്സ്, കാൻസ് ഇന്റർനാഷണൽ, ലിഫ്റ്റ് ഓഫ് ഗ്ലോബൽ, കോയമ്പത്തൂർ ഇന്റർനാഷണൽ, മേബിഗ് ഫിലിം, ഡയമണ്ട് സ്റ്റാർ തുടങ്ങിയ ഇന്റർനാഷണൽ ഫിലിം ഫെസ്റിവലുകളിൽ അവസാന മൂന്നിൽ ഇടം പിടിച്ചത് ഇരുമ്പിന്റ അണിയറയിൽ പ്രവർത്തിച്ചവർക്ക് കൂടിയുള്ള അംഗീകാരമാണ്.
അന്തർദേശിയ ചലച്ചിത്ര മേളകളിൽ നിന്നും പത്തിൽ അധികം അംഗീകാരം ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത് അഭിമാനം തന്നെയാണ്. പുതുമുഖം ശ്രീഷ വേണുഗോപാൽ ആണ് ഇരുമ്പിലെ നായിക . ഇരുമ്പിന്റെ ടീസറിനും, ട്രെയിലറിനും വമ്പൻ സ്വീകാര്യത ലഭിച്ചത് എടുത്ത് പറയേണ്ടത് തന്നെയാണ്. ഏകാന്തത എന്ന് തുടങ്ങുന്ന ഇരുമ്പിലെ ഗാനം സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷങ്ങൾ ആണ്.
രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത, ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ വേഷമിടുന്നു.