മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമായ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ‘ലോകമേ’ നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തു.
മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ ലോക്ക്ഡൗൺ നാളുകളിൽ ശ്രദ്ധേയമായ ഗാനശകലം അവതരിപ്പിച്ച ആർ.ജെ. ഏകലവ്യൻ ഈ വീഡിയോയിലൂടെ റാപ്പർ ആയി മാറുകയാണ്.ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ.
സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കൊമേർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.