Author: News Desk

കൊല്ലം : ഗ്രാമഭംഗിയാൽ സമ്പന്നമായ കടയ്ക്കലിൽ പതിവായെത്തുന്ന തത്തകളുടെ വിവിധ ദൃശ്യങ്ങൾ പകർത്തി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ റാഷിദ് ഷാജി. തന്റെ വീട്ടിൽ പതിവായെത്തുന്ന തത്തകളുടെ വിവിധ ദൃശ്യങ്ങളാണ് ഈ പതിനെട്ടുകാരൻ വളരെ ക്ഷമയോടെ കാത്തിരുന്ന് ക്യാമറയിൽ പകർത്തിയത്. ഫോട്ടോഗ്രാഫിയിൽ ഇതിനോടകം കഴിവ് തെളിയിച്ച റാഷിദ് ഷാജി പ്ലസ് ടു പഠനം കഴിഞ്ഞു ബികോം പഠനത്തിന് ചേരാൻ കാത്തിരിക്കുകയാണ്. മൊബൈൽ വീഡിയോ എഡിറ്റിങ്ങിലും തല്പരനായ ഇദ്ദേഹം ഇതിനകം നിരവധി വാർത്താ ചിത്രങ്ങൾക്ക് എഡിറ്റിങ് നിർവഹിച്ചു കഴിഞ്ഞു. ദുബായിൽ ബിസിനസ്സ്കാരനായ ഷാജി കടയ്ക്കലിന്റെയും അദ്ധ്യാപികയായ സെറിന്റെയും മകനാണ് റാഷിദ് ഷാജി. ഏക സഹോദരി നേഹ.

Read More

കൊല്ലം: ചിതറ മുള്ളിക്കാട് ജംഗ്ഷനിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലായി സ്വദേശി നൗഷാദ് 43 വയസ്സാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറര മണിയോടെ ആയിരുന്നു അപകടം. മരിച്ച നൗഷാദിനു രണ്ടു മക്കളാണ്. മൃതദേഹം കടക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലാണ്.

Read More

ചെന്നൈ: 2018ല്‍ ഇറങ്ങിയ മാരി 2 സിനിമയിലെ ‘റൗഡി ബേബി’ എന്ന ഗാനം യൂ ട്യൂബില്‍ വണ്‍ ബില്യണ്‍ പ്രേക്ഷകരെ നേടി. ഡാന്‍സ് നമ്പറായ ‘റൗഡി ബേബി’ യൂ ട്യൂബില്‍ 100 കോടി പ്രേക്ഷകരെ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി റെക്കോര്‍ഡിട്ടു. ചിത്രത്തിൽ നായികാ- നായകനായി അഭിനയിക്കുന്നത് ധനുഷും സായ് പല്ലവിയുമാണ്. ധനുഷും ദിയയും ആലപിച്ച ഈ ചിത്രത്തിൻറെ സംഗീത സംവിധാനം യുവാന്‍ ശങ്കര്‍ രാജയാണ്. ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. റൗഡി ബേബി 100 കോടി പ്രേക്ഷകരെ നേടിയതിലുള്ള സന്തോഷം ധനുഷും, സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവച്ചു.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/erir/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (16-11-2020) https://online.pubhtml5.com/lfro/erir/

Read More

പാലക്കാട്: സി പി എം സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് നിന്നുള്ള മുൻ എം പിയുമായ എം ബി രാജേഷിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.പനിയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയവർ മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read More

കൊല്ലം : പത്തനാപുരം ഗാന്ധി ഭവനിലെ 322 അന്തേവാസികൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് ഗാന്ധിഭവൻ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി. രോഗം സ്ഥിരീകരിച്ചവരിൽ പതിനഞ്ചു പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

ഇന്ത്യ-ഓസ്ട്രേലിയ പര്യടനത്തിലെ ആദ്യ ടെസ്റ്റ് നടക്കുന്ന അഡലെയ്ഡിൽ കൊവിഡ് ബാധ രൂക്ഷം. ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ, വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ്, ഓൾറൗണ്ടർ ക്രിസ് ഗ്രീൻ എന്നിവർ ഐസൊലേഷനിൽ പ്രവേശിച്ചു. ഇതോടെ ടെസ്റ്റ് മത്സരത്തിൻ്റെ ഭാവിയും അവതാളത്തിലായി. ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ് പെയ്നും വെയ്ഡും. ഇരുവരും കഴിഞ്ഞ ആഴ്ച അഡലെയ്ഡിൽ ഷെഫീൽഡ് ഷീൽഡ് മത്സരം കളിച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചത്. ഗ്രീൻ വെസ്റ്റേൺ ഓസ്ട്രേലിയയുടെ താരമാണ്. സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും  സർക്കാർ തന്നെയാണ് താരങ്ങളോട് നിർദ്ദേശിച്ചത്. ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാം എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കളിക്കുന്ന ഒരേയൊരു ടെസ്റ്റ് ആയതുകൊണ്ട് തന്നെ അഡലെയ്ഡ് ടെസ്റ്റിലേക്കുള്ള ടിക്കറ്റിനും ആവശ്യക്കാർ ഏറെയായിരുന്നു. എത്രയും വേഗം കൊവിഡ് പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ ആദ്യ ടെസ്റ്റ് അഡലെയ്ഡിൽ കളിക്കാൻ സാധിക്കില്ല. എന്നാൽ, വേദി മാറ്റം ഉണ്ടാവില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും…

Read More

പാരീസ്: എ.ടി.പി റാങ്കിംഗില്‍  പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. എ.ടി.പി ചെയര്‍മാന്‍ ആന്ദ്രോ ഗൗഡെന്‍സിയില്‍ നിന്നും ജോക്കോവിച്ച് കിരീടം ഏറ്റുവാങ്ങി. ലോക ഒന്നാം നമ്പര്‍ താരമായി ആറു തവണ എ.ടി.പി റാങ്കിംഗ് സീസണ്‍ മുഴവന്‍ നിലനിര്‍ത്തുകയെന്ന നേട്ടത്തിലാണ് ജോക്കോവിച്ച് എത്തിനില്‍ക്കുന്നത്. ഇതിന് മുമ്പ് 2011, 12, 14,15,18 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് ഒന്നാം റാങ്കിങ്ങിലെത്തിയിരുന്നു. ടെന്നീസ് ഇതിഹാസം അമേരിക്കയുടെ പീറ്റ് സാംപ്രസ് 1993 മുതല്‍ 1998 വരെ തുടര്‍ച്ചയായി ലോക ഒന്നാം നമ്പറായി തുടര്‍ന്നിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആറു മാസം കളിക്കളത്തില്‍ നിന്ന് എല്ലാ കായികതാരങ്ങളും വിട്ടു നില്‍ക്കേണ്ടിവന്ന വര്‍ഷമാണ് കടന്നു പോകുന്നത്. അതില്‍ വിഷമമുണ്ട്. എന്നാലും എ.ടി.പി തന്നെ ആദരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോക്കോവിച്ച് കിരീടം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഈ സീസണില്‍ മികച്ച മുന്നേറ്റമാണ് ജോക്കോവിച്ച് നടത്തിയത്. നാലു കിരീടങ്ങള്‍ സ്വന്തമാക്കിയ സെര്‍ബിയന്‍ താരം 42 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത്…

Read More

മസ്‌കറ്റ്: ഒമാനില്‍ എട്ടു മാസത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും പള്ളികൾ തുറന്നു. ഞായറാഴ്ച സുബ്ഹി നമസ്‌കാരത്തോടെയാണ് പള്ളികള്‍ തുറന്നത്. പരമാവധി 20 മിനിറ്റു വരെയാണ് വിശ്വാസികള്‍ക്ക് പള്ളികളില്‍ ചെലവഴിക്കാന്‍ അനുമതി്. 400 പള്ളികളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പള്ളികൾ തുറന്നത്. നിസ്‌കാര സ്ഥലങ്ങള്‍ ഒന്നര മീറ്റര്‍ അകലത്തില്‍ അടയാളപ്പെടുത്തിയിരുന്നു. നിസ്‌കാരത്തിനായി മുസ്വല്ലകൾ സ്വന്തമായി കൊണ്ടുവരണം. ഓരോ നിസ്‌കാരത്തിനു ശേഷവും പള്ളികള്‍ അണുനശീകരണം നടത്തും. വെബ്സൈറ്റ് വഴിയാണ് പള്ളികൾ തുറക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കേണ്ടത്.

Read More

ന്യൂയോര്‍ക്ക്: യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്‌സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്‌സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്‌സിന്‍ നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്. ഫേസ് 3 പഠനം മോഡേണയുടെ വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നതിന്‍റെ ആദ്യ തെളിവാണെന്ന് കമ്പനി മേധാവി സ്റ്റെഫനി ബാന്‍സെല്‍ പറയുന്നു. വളരെ തീവ്രത ഏറിയ രോഗത്തെയും ഈ വാക്‌സിന്‍ ചെറുക്കുമെന്ന് സ്റ്റെഫനി ബാന്‍സെല്‍ പറഞ്ഞു . തുരങ്കത്തിനുള്ളിലെ വെളിച്ചം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുന്നുവെന്നാണ് ഇതിനെക്കുറിച്ച് ഹാര്‍വാര്‍ഡ് ആശുപത്രിയിലെ സര്‍ജനായ അതുല്‍ ഗവാണ്ടെ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊറോണ വൈറസ്…

Read More