- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
ഹൈദരാബാദ്: ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നു. 26000 സന്നദ്ധ പ്രവര്‍ത്തകരിലായിരിക്കും പരീക്ഷണം. ഈ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ട ഈ മെയിൽ അഡ്രസും അധികൃതര്‍ നൽകിയിട്ടുണ്ട്. www.ctri.nic.in (CTRI/2020/11/028976) എന്ന അഡ്രസിൽ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഇതിന് അനുമതി നൽകുകയും വേണം. ഇന്ത്യയില്‍ നടന്നതിൽ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്‌സിന്റെ പേര് കോവാക്‌സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവാക്സിന്‍ ആയിരത്തിലധികം ആളുകളിൽ പരീക്ഷണം നടത്തിയിരുന്നു. ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വളണ്ടിയര്‍മാര്‍ക്ക് ഇന്ന് വാക്‌സിന്‍ പരീക്ഷണാര്‍ത്ഥം നല്‍കി. ആദ്യ രണ്ട് ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞെന്ന് കമ്പനി പറഞ്ഞു. നേരത്തെ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരുന്നു. മോഡേണയുടെ വാക്‌സിന്‍…
മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കിറ്റ് സ്പോൺസറായി ഫാൻ്റസി ഗെയിമിങ് ആപ്പായ എംപിഎൽ. നേരത്തെ തന്നെ ഇക്കാര്യത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഇന്നാണ് ബിസിസിഐ ഔദ്യോഗികമായി വിവരം അറിയിക്കുന്നത്. മൂന്നു വർഷത്തേക്കാണ് കരാർ. നൈക്കിയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് 120 കോടി രൂപയുടെ മൂന്ന് വർഷത്തെ കരാറിൽ ബിസിസിഐ എംപിഎലുമായി ഒപ്പിട്ടത്. അണ്ടർ-19, വനിതാ ടീമുകളുടെയും കിറ്റ് സ്പോൺസർ എംപിഎൽ ആണ്. ഓസ്ട്രേലിയൻ പര്യടനത്തിലാണ് ടീം ഇന്ത്യ ആദ്യമായി എംപിഎൽ സ്പോൺസർ ചെയ്യുന്ന കിറ്റ് അണിയുക. ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യ അണിയുക ‘റെട്രോ’ തീം ജഴ്സിയാവും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 1992ലെ ഇന്ത്യയുടെ ജഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയുടെ പുതിയ ജഴ്സി.
തിരുവനന്തപുരം: തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വ്ത്തില്‍ സ്‌ക്വാഡും രൂപീകരിക്കണം. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, മീറ്റിംഗുകള്‍, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കണം. പ്ലാസ്റ്റിക്, ഫ്ലക്സ്, മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കമ്മീഷന്‍ 28/10/2020 തീയതിക്ക് ബി1/34970/2019 നമ്പര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിലെ നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തി വയ്പ്പിക്കേണ്ടതും പോസ്റ്ററുകളോ ബോര്‍ഡുകളോ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കേണ്ടതുമാണ്. ഇപ്രകാരമുള്ള നിര്‍ദ്ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതു തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് നിരീക്ഷകരെ നിയമിച്ചുകൊണ്ട് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, സ്ഥാനപേര്, നിയമിച്ച ജില്ല എന്നീ ക്രമത്തില്‍ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ആര്‍.ഗിരിജ (ഡയറക്ടര്‍, സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്)- തിരുവനന്തപുരം, വീണ.എന്‍.മാധവന്‍ (അഡീഷണല്‍ സെക്രട്ടറി, ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)-കൊല്ലം. വി.രതീശന്‍ (എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം) –പത്തനംതിട്ട വി.വിഘ്‌നേശ്വരി (ഡയറക്ടര്‍ കൊളീജിയേറ്റ്, എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) –ആലപ്പുഴ. ജോര്‍ജ്ജി.പി.മാത്തച്ചന്‍ (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (ഹൈ റേയ്ഞ്ച് സര്‍ക്കിള്‍), കോട്ടയം) –കോട്ടയം. രാജേഷ് രവീന്ദ്രന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, CAMPA) –ഇടുക്കി. സാജന്‍.സി.വി (ഡപ്യൂട്ടി സെക്രട്ടറി, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്)- എറണാകുളം. ബി.എസ്.തിരുമേനി (കമ്മീഷണര്‍, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്) -തൃശ്ശൂര്‍. പ്രമോദ്.പി.പി (കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഇന്‍ ഫുള്‍ ചാര്‍ജ്ജ് ഓഫ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1915 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍…
ബംഗളൂരു: ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. പരപ്പന അഗ്രഹാര ജയിലിലെത്തിയ അന്വേഷണ സംഘം ബിനീഷിനെ എൻസിബി ഓഫീസിലേയ്ക്ക് കൊണ്ടുപോയി. ബംഗളൂരു ലഹരി മരുന്ന് കേസിലെ സംശയാസ്പദമായ ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് എൻസിബി വിശദമായ ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വാങ്ങിയത്. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എൻസിബി അഭിഭാഷകൻ കോടതിയെ സമീപിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നേരത്തെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി നീട്ടിയതിനാലാണ് ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ എൻസിബിയ്ക്ക് കാലതാമസം നേരിട്ടത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും ഫാൻ കത്തി. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഫാനാണ് കത്തിയത്. ഓഫീസ് സമയം ആയതിനാൽ വൻ ദുരന്തം ഒഴിവായി. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചത് വൻ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുളള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്.
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി ജയാ വിലാസത്തിൽ സുന്ദർ രാജൻ വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും എസ്.എൻ.സി.എസ് മുൻ ബോർഡ് മെമ്പറുമായ ജയകുമാറിന്റെയും ജയലാലിന്റെയും പിതാവാണ്.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെയായി ; 40,791 പേർക്ക് രോഗമുക്തി
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. അതേസമയം പ്രതിദിന പരിശോധനകൾ വീണ്ടും കുറഞ്ഞു. 8.50 ലക്ഷം പരിശോധകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്. 88,74,291 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 449 പേരാണ് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,30,519 ആയി. രോഗം ഭേദമായവരുടെ എണ്ണം 83 ലക്ഷത്തിന് അടുത്തെത്തി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്നലെ രോഗമുക്‌തി നേടിയത് 40,791 പേരാണ്. ഇതോടെ രാജ്യത്ത് മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 82,90,371 ആണ്. 93.42 ശതമാനമാണ് രോഗമുക്തി നിരക്ക്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഡൽഹി, ബംഗാൾ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ താരതമ്യേന കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. 3,797 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ 2710 പേർക്കാണ്…
കണ്ണൂർ : തലശ്ശേരിയിൽ കണ്ണിൽ മുളക് പൊടി വിതറി 8 ലക്ഷം രൂപ കവർന്നു. തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദലിയുടെ കൈയ്യിൽ നിന്നാണ് പണം കവർന്നത്.തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ബാങ്കിന് മുന്നിൽ വെച്ചായിരുന്നു സംഭവം. ബാങ്കിൽ നിന്നും പഴയ സ്വർണം എടുക്കാൻ പോകുമ്പോഴാണ് കവർച്ച നടന്നത്. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
