- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മേധാവി ബിഷപ്പ് കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബിലിവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് ദിവസങ്ങള്‍ തുടര്‍ച്ചയായി ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 14 കോടി രൂപയോളം വരുന്ന കളളപ്പണവും പരിശോധനകളില്‍ പിടിച്ചെടുത്തിരുന്നു. രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ അടക്കമാണ് കണ്ടെടുത്തത്. തിരുവല്ലയിലെ ആസ്ഥാനത്തു നിന്നാണ് പണത്തിന്റെ ഏറിയ പങ്കും പിടിച്ചെടുത്തത്.
ചെന്നൈ : തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ മുരുകന്റെ നേതൃത്വത്തിൽ നടക്കുന്ന വെട്രിവേൽ യാത്രയുടെ പര്യടനം കോടതി തടഞ്ഞിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ദ്രാവിഡ രാഷ്ട്രീയ ഭൂമിയിൽ താമര വിരിക്കാൻ വേലെടുത്തിരിക്കുന്ന ബി.ജെ.പി അതിന്റെ അമരത്ത് നിൽക്കാനാണ് രജനികാന്തിനെ പരിഗണിക്കുന്നത്. ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി ടത്തിയ ചർച്ചകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദർശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗൻ നയിച്ച വേൽ യാത്ര കോടതി തടയുകയും നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡിസംബർ ആറിന് അവസാനിക്കുന്ന രീതിയിൽ സംഘടിപ്പിച്ചിരുന്ന വേൽ യാത്രയുടെ സമാപനത്തിൽ രജനികാന്തിന്റെ പാർട്ടി പ്രഖ്യാപനം…
മനാമ: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന വടകരയിലെ യൂത്ത് ലീഗിനും , മുസ്ലിം ലീഗിനു മൊക്ക നേതൃത്വം നൽകിയ പി ഹുസൈൻ കോയക്ക് ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. അസുഖം കാരണം പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് പോകുന്ന കോയ കിട്ടുന്ന സമയങ്ങളിൽ കെഎംസിസി ക്ക് വേണ്ടി പ്രവർത്തിക്കാനും സമയം കണ്ടെത്തിയിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി അലി ഒഞ്ചിയം അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അസ്‌ലം വടകര ഷാൾ അണിയിച്ചു. മണ്ഡലം പ്രസിഡന്റ് നവാസ് ഏറാമല, അലി ഒഞ്ചിയം എന്നിവർ ചേർന്ന് ആദരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌കർ വടകര, മണ്ഡലം സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, അൻവർ വടകര ,അബ്ദുൽ ഖാദർ പുതുപ്പണം, മലയിൽ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. അഷ്‌റഫ് അഴിയൂർ സ്വാഗതവും നവാസ് ഏറാമല നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറുന്നു. സുപ്രീം കോടതിയെ സമീപിച്ചാലും വിധിഅനുകൂലമായേക്കില്ലെന്നനിയമോപദേശത്തെ തുടർന്നാണ് നടപടി. അതേസമയം ജീവനക്കാരുടെ സംഘടനയായ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ സുപ്രീംകോടതി കോടതിയെ സമീപിക്കും.
മനാമ: ബഹ്‌റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ സോമൻ ബേബിയുടെയും, ബിസിനസ്സുകാരനായ അലക്സ് ബേബിയുടെയും സഹോദരൻ സാമുവൽ ബേബി മരണപ്പെട്ടു. 71 വയസ്സ് ആയിരുന്നു. ഇന്നു രാവിലെ 6 മണിക്ക് എറണാകുളം ലേക്ക് ഷോർ ആശുപത്രയിൽ വച്ച് മരണമടഞ്ഞു. ഇദ്ദേഹം 20 വർഷത്തിലേറെ ബഹ്‌റൈൻ പ്രവാസിയായിരുന്നു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 17) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് സബ ആരോഗ്യ കേന്ദ്രം ബുദയ്യ ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മറീന മാൾ റാംലി മാൾ അൽ ഹാല ക്ലബ്, മുഹറഖ് സാർ സിനിമയ്ക്ക് എതിർവശം (മൊബൈൽ യൂണിറ്റ്) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ നവംബർ 16 ന് നടത്തിയ 10,535 കോവിഡ് പരിശോധനകളിൽ 179 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 66 പേർ പ്രവാസി തൊഴിലാളികളാണ്. 100 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 13 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 211 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 82,680 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 97.41 ശതമാനമാണ്. നിലവിൽ 20 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,865 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,845 പേരുടെ നില തൃപ്തികരമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ 3 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 337 ആയി. ആകെ കോവിഡ് ബാധിതർ 84,882 ആണ്. ഇതുവരെ 19,14,445 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ബെംഗളൂരു മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമ്പത്തിനെ ഒക്ടോബർ 31 മുതൽ കാണാതായിരുന്നു. ബെംഗളൂരു അക്രമക്കേസിൽ പ്രതിയാക്കിയതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് സമ്പത്തിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു. ഓഗസ്റ്റ് 11 ന് ബെംഗളൂരുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് നേതാക്കളായ എ.ആർ സക്കീർ, സമ്പത്ത് രാജ് എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം:കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു.രണ്ട് മാസം മുമ്പാണ് കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31 ന് സിഇഒ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് കെഎം എബ്രഹാമിന്റെ രാജി.
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കൊറോണ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അശ്വിന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ കൊയിലാണ്ടി ആശുപത്രിയില്‍ കൊറോണ ടെസ്റ്റിനും മെഡിക്കല്‍ പരിശോധനയ്ക്കും വിധേയനാക്കി. രാത്രി 11.30 ഓടെ ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടു പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതി തുടര്‍ന്ന് ആശുപത്രി അധികൃതർ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
