ചെന്നൈ: 2018ല്‍ ഇറങ്ങിയ മാരി 2 സിനിമയിലെ ‘റൗഡി ബേബി’ എന്ന ഗാനം യൂ ട്യൂബില്‍ വണ്‍ ബില്യണ്‍ പ്രേക്ഷകരെ നേടി. ഡാന്‍സ് നമ്പറായ ‘റൗഡി ബേബി’ യൂ ട്യൂബില്‍ 100 കോടി പ്രേക്ഷകരെ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി റെക്കോര്‍ഡിട്ടു. ചിത്രത്തിൽ നായികാ- നായകനായി അഭിനയിക്കുന്നത് ധനുഷും സായ് പല്ലവിയുമാണ്.
ധനുഷും ദിയയും ആലപിച്ച ഈ ചിത്രത്തിൻറെ സംഗീത സംവിധാനം യുവാന്‍ ശങ്കര്‍ രാജയാണ്. ഈ ഗാനത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. റൗഡി ബേബി 100 കോടി പ്രേക്ഷകരെ നേടിയതിലുള്ള സന്തോഷം ധനുഷും, സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവച്ചു.