- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ചിടങ്ങളിൾ എൻ ഐ എ റെയ്ഡ് നടത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലായിരുന്നു പരിശോധന. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പ്രതികളുടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വീട്ടിലായിരുന്നു എൻ ഐ എ സംഘത്തിന്റെ റെയ്ഡ്. മുഹമ്മദ് അസ്ലം, അബ്ദുൾ ലത്തീഫ്, നസറുദ്ദീൻ ഷാ, റംസാൻ പി, മുഹമ്മദ് മൻസൂർ എന്നിവരുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എൻ ഐ എ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. നിർണായക രേഖകളാണ് പ്രതികളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 20) വെള്ളിയാഴ്ച്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 9:45 മുതൽ മെഗാ മാർട്ട് / ജുഫെയർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സിത്ര മാൾ സാർ മാൾ തുബ്ലി ക്ലബ് ബാർബർ ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5:30 മുതൽ സൂക് വഖിഫ് അഡ്‌ലിയ / ബ്ലോക്ക് (338) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (19-11-2020) https://online.pubhtml5.com/lfro/jnao/
അതിർത്തി കടന്നെത്തുന്ന ഭീകരരും പാകിസ്താൻ പട്ടാളവും ജീവനോടെ തിരിച്ചു പോകില്ല – കരസേനാ മേധാവി
ന്യൂഡൽഹി: അതിർത്തി കടന്നെത്തുന്ന ഭീകരരും പാകിസ്താൻ പട്ടാളവും ജീവനോടെ തിരിച്ചു പോകില്ലെന്ന് പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ. കശ്മീരിലെ നാഗ്‌രോട്ടയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജമ്മു കശ്മീരിൽ വൻ ആക്രമണ പദ്ധതിയ്ക്കാണ് സൈന്യം ഇന്ന് തടയിട്ടത്. ജമ്മു-ശ്രീനഗർ ഹൈവേയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്. ട്രക്കിൽ ഒളിച്ചിരുന്ന ഭീകരരെ നേരിട്ട സൈനികരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരെ ആരെയും വെറുത വിടില്ലെന്ന സന്ദേശം ഇതിലൂടെ ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ്: സൗദി അറേബ്യ തങ്ങളുടെ പൗരന്മാർക്കുള്ള മിനിമം വേതനം 3,000 റിയാലിൽ നിന്ന് 4,000 റിയാലിലേക്ക് ഉയർത്തും. ഇത് 33 ശതമാനം വർധനവാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. മാനവശേഷി വിഭവ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയുടെ നിര്‍ദേശം അഞ്ചുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാർക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ വേതനം 4000 ആയി നിശ്ചയിക്കാത്ത സ്ഥാപനങ്ങൾക്ക് സ്വദേശികളെ നിയമിച്ച നിതാഖാത്ത് ആനുകൂല്യം ലഭിക്കില്ലെന്നും മന്ത്രി അറിയിച്ചു. 3000 റിയാൽ ശമ്പളമുള്ള രണ്ട് തെഴിലാളികളെയാണ് ഒരു സൗദി പൗരന്റെ സ്ഥാനത്ത് കണക്കാക്കുക. 3,000 റിയാലിൽ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവൽക്കരണ അനുപാതം കണക്കാക്കുന്നതിൽ പരിഗണിക്കുകയില്ല. 3,000 റിയാല്‍ മുതൽ 4,000 റിയാലിൽ കുറവു വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെയും അര ജീവനക്കാരന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുക. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പാർട്ട് ടൈം അടിസ്ഥാനത്തിൽ സ്വകാര്യ…
ദുബൈ: പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ തലത്തില്‍ നടത്തുന്ന പതിമൂന്നാമത് ബുക്ടെസ്റ്റിന്റെ അന്തിമ പരീക്ഷ നാളെ നവംബര്‍ 20 (വെള്ളി) നടക്കും. ഇന്ത്യന്‍ സമയം രാവിലെ 05 മണി മുതല്‍ ശനി രാവിലെ 05 മണി വരെയാണ് പരീക്ഷ. ആര്‍ എസ് സി പോര്‍ട്ടലില്‍ ഓണ്‍ലൈനായി നടക്കുന്ന ബുക്‌ടെസ്റ്റില്‍ ജനറല്‍ വിഭാഗത്തിന് മലയാളത്തിലും, വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി ഇംഗ്ലീഷിലുമാണ് പരീക്ഷ. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 16 വരെ നടത്തിയ യോഗ്യതാ പരീക്ഷയില്‍ വിജയികളായവരാണ് നാളെ നടക്കുന്ന ഫൈനല്‍ പരീക്ഷ എഴുതുക. ഐ പി ബി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരീക്ഷയുടെ അവലംബം. വിദ്യാര്‍ഥികള്‍ക്ക് നൗഫല്‍ അബ്ദുല്‍ കരീം രചിച്ച ‘ദി ഇല്ല്യൂമിനേറ്റഡ് ലാന്റേണ്‍’ എന്ന ഇംഗ്ലീഷ് പുസ്തകവും ജനറല്‍ വിഭാഗത്തിന് ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല രചിച്ച ‘അറഫാ പ്രഭാഷണം’ എന്ന മലയാള പുസ്തകവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മിഡിൽ…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ ഷറഫുദ്ദീൻ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. കണ്ണൂർ നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി ഷറഫുദ്ദീൻ മത്സരിക്കുന്നത്. കോൺഗ്രസിന്റെയും സിപിഎമ്മിൻറെയും കളളപ്രചാരണങ്ങൾക്ക് തിരിച്ചടി നൽകാനാണ് താനും സഹോദരനെപ്പോലെ ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.
മനാമ: അര നൂറ്റാണ്ട് കാലം ബഹ്‌റൈനെ പുരോഗതിയിലേക്ക് നയിച്ച ദീർഘദർശിയായ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വേർപാടിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ‘വിദാഅൻ അമീറൽ ഖുലൂബ് ‘ എന്ന പ്രമേയത്തിൽ ഓൺലൈൻ അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന നേട്ടങ്ങൾക്കും പുരോഗതിയിലേക്കും നയിച്ച നേതാവായിരിരുന്നു അദ്ദേഹമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്‌ത് പാർലമെന്റ് അംഗം ഡോ. സൗസാൻ കമാൽ പറഞ്ഞു. ദീർഘ കാലമായുള്ള ഭരണ രംഗത്തെ അനുഭവജ്ഞാനം കൊണ്ട് ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ ലോകരാജ്യങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അവർ കൂട്ടിച്ചേർത്തു. മുൻ പാർലമെന്റ് അംഗവും 20 വർഷത്തോളം പ്രധാനമന്ത്രിയുടെ റോയൽ കോർട്ടിൽ ഉദ്യോഗസ്ഥനുമായിരുന്ന ശൈഖ് മുഹമ്മദ് ഖാലിദ് അദ്ദേഹവുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു. കഴിഞ്ഞ 20 വർഷത്തോളം പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം അംഗമായ ഡോ. പി.വി ചെറിയാൻ അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ അയവിറക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്…
റിപ്പോർട്ട്: അജു വാരിക്കാട് രണ്ട് വലിയ അപകടങ്ങളും 346 ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഫെഡറൽ ഏവിയേഷൻ ബോയിംഗിന്റെ 737 മാക്സ് വിമാനങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിലും എത്യോപ്യയിലും നടന്ന രണ്ടു വൻ അപകടങ്ങൾക്ക് ശേഷം 2019 മാർച്ചിലാണ് ഫെഡറൽ ഏവിയേഷൻ ഈ വിമാനത്തിൻറെ പറക്കൽ നിരോധിച്ചിരുന്നത്. പുതിയ ഡിസൈനിങ്ങിലും സോഫ്റ്റ്‌വെയർ അപ്ഗ്രേഡിങ്ങിലും പൈലറ്റുമാരുടെ പരിശീലനത്തിലും മാറ്റങ്ങൾ വരുത്തിയത് അപകടങ്ങൾക്ക് കാരണമായ ന്യൂനതകൾ ഇല്ലാതാക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സാക്ഷ്യപ്പെടുത്തി. ന്യൂനതകൾ പരിഹരിച്ചത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അംഗീകരിക്കുകയും വീണ്ടും ആകാശവിതാനങ്ങളിലേക്ക് പറന്നുയരാൻ അനുമതി നൽകുകയും ചെയ്തു. എഞ്ചിനീയറിംഗ് തകരാറുകൾ, തെറ്റായ മാനേജ്മെന്റ്, റെഗുലേറ്ററി മേൽനോട്ടത്തിന്റെ അഭാവം എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളാണ് അപകടങ്ങൾക്ക് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇൻഡസ്ട്രിയൽ ഐക്കൺ “ബോയിങ്” അമേരിക്കയിലെ ഏറ്റവും വലിയ ഉൽപ്പാദന കയറ്റുമതിക്കാരാണ് . ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറയുന്നതുപോലെയാണ് ബോയിങ്…
കുവൈറ്റ് സിറ്റി: കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ്, ഏകദേശം 3.3 ദശലക്ഷം പ്രവാസികൾ കുവൈത്തിൽ താമസിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഈ അടുത്ത മാസങ്ങളിൽ പ്രവാസികളുടെ എണ്ണം 2.65 ദശലക്ഷമായി കുറഞ്ഞതായാണ് റിപ്പോർട്ട്. കോവിഡിനെ തുടർന്ന് നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് സാമ്പത്തിക ഭാരം വർദ്ധിച്ചതോടെ നിരവധി പ്രവാസികൾ കുവൈറ്റ് വിടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നത്. കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ കാരണം വിദേശത്ത് കുടുങ്ങിയ 3,65,000 പ്രവാസികളുണ്ട്. അതിൽ 1,47,000 റെസിഡൻസി പെർമിറ്റുകൾ കാലഹരണപ്പെട്ടു. നിലവിൽ 1,32,000 റെസിഡൻസി നിയമലംഘകരാണ് കുവൈത്തിൽ ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവരിൽ 40,000 പേർ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തുകയും മാസാവസാനത്തിനുമുമ്പ് അവരുടെ റെസിഡൻസി നില പരിഷ്കരിക്കുകയും ചെയ്തു. കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണ്. സർക്കാർ ഉദ്യോഗസ്ഥരും എംപിമാരും ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു മാർഗം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. 2021 ജനുവരി 1 മുതൽ…
