- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
വാഷിംഗ്ടൺ: ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം ഉറപ്പു വരുത്തുമെന്നും ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. പെരുമാറ്റ രീതികളുടെ പേരിൽ ചൈനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇത്‌സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് അദ്ദേഹം അറിയിച്ചത്.
ന്യൂഡൽഹി: ഡിസംബർ മാസത്തിലെ അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്കാണ് 48 മണിക്കൂർ നേരം ഉള്ളടക്കങ്ങൾ സൗജന്യമായി ആസ്വദിക്കാൻ കഴിയും. അഞ്ചാം തിയതി അർദ്ധരാത്രി 12 മണി മുതൽ ആറിന് അർദ്ധരാത്രി 12 മണി വരെ ആണ് ഓഫർ ലഭിക്കുക. പേര്, ഇമെയിൽ വിലാസം, പാസ്‌വേർഡ് എന്നീ വിവരങ്ങൾ നൽകിയാൽ ഈ ഓഫർ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും. ഇതിലൂടെ കൂടുതൽ സബ്സ്ക്രൈബേസിനെ നേടുകയാണ് ലക്ഷ്യം.
കോട്ടയം: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. 40 ശതമാനമെങ്കിലും ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന് അനുവദിചിരിക്കുന്നത്. മണ്ഡല-മകരവിളക്കു കാലത്തെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ഇതിനോടകം അവസാനിച്ചെങ്കിലും ബുക്ക് ചെയ്യുന്നതില്‍ 40 ശതമാനം പേര്‍ ദര്‍ശനത്തിന് എത്താറില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ ഈ 40 ശതമാനം ഒഴിവ് നികത്താന്‍ വെര്‍ച്വല്‍ ക്യൂവില്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ദുബൈ: യുഎഇയിൽ പുതുതായി 1,269 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 156,523 ആയി. കോവിഡ് ബാധ മൂലം മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 547 ആയി. കോവിഡിൽ നിന്ന് 840 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തി കേസുകളുടെ എണ്ണം 147,309 ആയും ആരോഗ്യ മാന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി : ഓക്‌സ്ഫഡ് സർവ്വകലാശാലയും ആസ്ട്രാസെനകയും സംയുക്തമായി നിർമ്മിക്കുന്ന കൊറോണ വാക്‌സിൻ 2021 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്. മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കുമായിരിക്കും വാക്‌സിൻ ആദ്യം നൽകുക. തുടർന്ന് 2021 ഏപ്രിൽ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. രണ്ട് ഡോസിന് 1000 രൂപയാിരിക്കും പൊതുജനങ്ങളിൽ നിന്നും ഈടാക്കുക എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല അറിയിച്ചു. ഓക്‌സ്ഫഡ് സർവ്വകലാശാലയുടെ വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. 2024 ലോടെ രാജ്യത്തെ പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകാൻ സാധിക്കും. രണ്ട് ഡോസിന് 1000 രൂപ ഈടാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ വൻതോതിൽ വാക്‌സിൻ വാങ്ങുന്നതിനാൽ യുഎസ് ഡോളർ 3-4 നിരക്കിൽ നൽകാൻ സാധിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വാക്‌സിൻ പ്രായമായവരിലും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണെന്നും പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ദീർഘകാല പ്രതിരോധത്തിന് സാധ്യമാകും എന്നതിൽ…
ബംഗളൂരു: ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. എൻസിബി കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാൽ ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു. കേസിൽ നിലവിൽ ബിനീഷിനെ പ്രതി ചേർത്തിട്ടില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ നാല് ദിവസമായികസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്‌തെങ്കിലും ബിനീഷിനെ എന്‍സിബി പ്രതി ചേര്‍ത്തിട്ടില്ല. കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാല്‍ ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്തതെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
കൊച്ചി: 2009 ലാണ് ബിനീഷ് കോടിയേരി താരസംഘടനയായ അമ്മയിൽ അംഗമായത്. ആജീവനാന്ത അംഗമാണ് ബിനീഷ്. മയക്കു മരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നടൻ ബിനീഷ് കോടിയേരിയെ അമ്മയില്‍നിന്ന് പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തിൽ ആവശ്യമുയർന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റിലായ ബിനീഷിനെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായി സൂചന.
കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 പുതിയ കോവിഡ് കേസുകൾ കൂടി കുവൈറ്റിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് കേസുകൾ 1,38,822 പേരായി. രോഗബാധിതരായ രണ്ട് രോഗികൾ മരിച്ചതായും മരണസംഖ്യ 859 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു. . കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം നിലവിൽ 7,537 ആണ്. ഇതിൽ 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം 6,758 പേരെ പരിശോധനക്ക് വിധേയമാക്കി. ഇതുവരെ 1,035,985 പേരിൽ പരിശോധന നടത്തിയിട്ടുണ്ട്. 587 പേർ കൂടി രോഗമുക്തരായതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 130,426 ആയി വർദ്ധിച്ചു.
മനാമ: കോവിഡ് 19 എന്ന മഹാമാരിയുടെ ആശങ്കൾക്കും , വേദനകൾക്കും നടുവിൽ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി ചേർക്കുവാൻ വിവര സാങ്കേതിക വിദ്യയുടെ പുരോഗതിയാൽ, “പ്രത്യാശയിൽ നങ്കുരമിട്ട് ” ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020-2021 വർഷത്തെ യുവജന കൺവെൻഷൻ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു. ബഹ്‌റൈൻ മാർത്തോമ്മാ ഇടവക വികാരിയും സഖ്യം പ്രസിഡന്റും ആയ റവ. മാത്യു കെ. മുതലാളി അച്ചന്റെഅദ്ധ്യക്ഷതയിലും , സഖ്യം വൈസ് പ്രസിഡന്റും, കെ. സി. ഇ. സി പ്രസിഡന്റും ആയ റവ. വി.പി.ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട യുവജന കൺവെൻഷനിൽ മുഖ്യ പ്രാസംഗികനായിരുന്ന റവ. ജേക്കബ് ജോൺ ( അൽ -ഐൻ മാർത്തോമ്മാ ഇടവകവികാരി ) പ്രാരംഭ ദിനത്തിൽ ,ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ പൂർണ്ണമായ് വിശ്വസിച്ച്, പ്രാർത്ഥനയിൽ ഉത്സകരായ് സമയം വേർതിരിച്ച് ബലം പ്രാപിച്ചാൽ നമുക്ക് ഏത് പ്രതിസന്ധിഘട്ടങ്ങളേയും അതിജിവിക്കുവാൻ സാധിക്കും എന്നും, രണ്ടാം ദിനത്തിൽ , ജീവിതത്തിൽ ആത്മ സംയമനം പാലിച്ച് അശുദ്ധിയെ ജീവിതത്തിൽ നിന്ന് അകറ്റി വിശുദ്ധമായ…
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച 6028 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂർ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂർ 251, പത്തനംതിട്ട 174, കാസർഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1997 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.…
