- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും കൊല്ലത്ത് പിടികൂടി. തൃശൂര്‍ സ്വദേശിയായ പ്രധാന പ്രതി ആന്ധ്രയില്‍ ഒളിവില്‍ ഇരുന്ന് കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച് കേരളത്തിലുടനീളം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/sxkw/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (18-11-2020) https://online.pubhtml5.com/lfro/sxkw/
വ്യക്തികളെ കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കായി രണ്ട് ക്രിമിനൽ കോടതികൾ അനുവദിച്ചു
മനാമ: വ്യക്തികളെ കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കായി രണ്ട് ക്രിമിനൽ കോടതികൾ അനുവദിക്കാൻ തീരുമാനമായി. കാസേഷൻ കോടതി പ്രസിഡന്റും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ അബ്ദുള്ള ബിൻ ഹസ്സൻ അൽ ബുഐനൈൻ ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്. വ്യക്തികളെ കടത്തുന്ന കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ഒന്നാം ഹൈക്രിമിനൽ കോടതിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ നാലാം ഹൈക്രിമിനൽ കോടതിയും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നാണെന്ന് അൽ ബുഐനൈൻ പറഞ്ഞു. അത് രാജ്യത്തെ വികസന പദ്ധതികൾക്ക് ഭീഷണിയാണ്. മാത്രമല്ല എല്ലാ തലങ്ങളിലും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാമ: കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ച് മസാജ് സേവനങ്ങൾ നൽകിയതിന് ഖലാലിയിലെ ബാർബർഷോപ്പിനെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും ഏകോപനത്തിലാണ് നിയമനടപടികൾ സ്വീകരിച്ചത്. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ബഹ്‌റൈനിൽ നിരോധിച്ച പുകയില കടത്തിയതിനും വിൽപ്പന നടത്തിയതിനും ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മനാമ: ബഹ്‌റൈനിൽ നിരോധിച്ച പുകയില കടത്ത്, ഇടപാട്, വിൽപ്പന എന്നിവ നടത്തിയതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ 3,50,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്നവയാണ്. അവയിൽ ചിലത് 1,00,000 ബഹ്‌റൈൻ ദിനാർ വിൽപ്പന മൂല്യവുമുള്ളവയാണ്. കൂടുതൽ അന്വേഷണത്തിൽ സംഘം നിയന്ത്രിക്കുന്നത് ഒരു വ്യക്തിയാണെന്നും മറ്റൊരാൾ ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഒരാളിലൂടെ കടത്തലിന് ഉത്തരവാദിയാണെന്നും കണ്ടെത്തി. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
മനാമ: ബഹറിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി ഉൾപ്പെടുന്ന ഔദ്യോഗിക ബഹ്‌റൈൻ പ്രതിനിധി സംഘം ഇസ്രായേലിൽ എത്തിച്ചേർന്നു. ചരിത്രത്തിലാദ്യമായാണ് ബഹറിൻ വിമാനം ഇസ്രായേലിൽ പറന്നിറങ്ങുന്നത്. ഗൾഫ് എയർ വിമാനത്തിൽ ടെൽ അവീവിൽ എത്തിയ ഉന്നതതല സംഘത്തെ ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വീകരിച്ചു. സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബഹ്‌റൈൻ സ്വീകരിച്ച ധീരമായ നടപടിയാണ് ഈ സന്ദർശനമെന്ന് ബഹറിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി പ്രസ്താവനയിൽ പറഞ്ഞു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഈ സന്ദർശനം ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ തുടക്കമാണ്. വിവിധ മേഖലകളിൽ നിരവധി സഹകരണ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇത് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള വിമാന സർവീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം ഉണ്ടാകും. സമാധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രഖ്യാപനത്തിലും ബഹ്‌റൈനും ഇസ്രായേലും തമ്മിൽ സെപ്റ്റംബർ 15 ന് വാഷിംഗ്ടണിൽ ഒപ്പുവച്ച…
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഇബ്രാഹിംകുഞ്ഞിനെ റിമാൻഡ് ചെയ്തത്. അദ്ദേഹം ചികിത്സയിൽ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ജഡ്ജ് റിമാൻഡ് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങൾ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തന്നെയായിരിക്കും തുടരുക. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലൻസിനെ ഹർജിയും അദ്ദേഹത്തിന്റെ ജാമ്യഹർജിയും നാളെ കോടതി പരിഗണിക്കും. കരാർ വ്യവസ്ഥയിൽ ഇളവ് നൽകാനും എട്ടേകാൽ കോടി രൂപ പലിശയില്ലാതെ മുൻകൂർ നൽകാനും ഇബ്രാഹിം കുഞ്ഞു നിർദേശിച്ചതായി ടി ഒ സൂരജ് വിജിലൻസിന് മൊഴി മൊഴി നൽകിയിരുന്നു.
എറണാകുളം: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍. വനിത കമ്മീഷന്‍റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു. അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തില്‍ വനിത കമ്മീഷന് മുമ്പിലെത്തിയത്. ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാൻ വനിത കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന്‍…
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച (നവംബര്‍ 19) അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച(നവംബര്‍ 20) നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രിക കളുടെ സൂക്ഷ്മ പരിശോധന നടത്തുക. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6419 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677…
