- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
മനാമ: ബഹറിൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം ‘മിസ്റ്റ്‘ റിലീസ് ചെയ്തു. അജിത് നായർ രചനയും ചായാഗ്രഹണം സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സാജൻ റോബർട്ട്, പേർളി ഏണസ്റ്റ് എന്നിവർ ചേർന്നാണ്.കൗമാരക്കാരിയുടെ കഥ പറയുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ പ്രശസ്തിയാർജ്ജിച്ച ഓഡ്രി മിരിയം, ഷാ , പ്രെറ്റി വിനോദ്, സിംല ജാസിം, നന്ദന ഉണ്ണികൃഷ്ണൻ, ഗോപു, നന്ദു എന്നിവരാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്, നർത്തകിയും അഭിനേത്രിയുമായ നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
ന്യൂഡൽഹി: കേന്ദ്ര രാസവള മന്തി ഡി.വി സദാനന്ദ ഗൗഡക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് വിവരം മന്ത്രി അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ തുടരണമെന്നും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ‘കൊറോണ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായി. സമ്പർക്കം പുലർത്തിയ എല്ലാവരും ക്വാറന്റീനിൽ പോകണം. കൊറോണ പ്രോട്ടോക്കോൾ പിന്തുടരുരാനും അഭ്യർത്ഥിക്കുന്നു.’ സദാനന്ദ ഗൗഡ ട്വിറ്റിൽ കുറിച്ചു. കൊറോണ സ്ഥിരീകരിക്കുന്ന കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ കേന്ദ്ര മന്ത്രിയാണ് സദാനന്ദ ഗൗഡ. നേരത്തെ സുരേഷ് അംഗാദിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണകേസിൽ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുകളോട് സഹകരിക്കുന്നില്ലെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അനൂപ് മുഹമ്മദിന് ബിസിനസ് ആവശ്യത്തിന് മാത്രമാണ് പണം നൽകിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ബിനീഷെന്ന് എൻസിബി് ഉദ്യോഗസ്ഥർ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അനൂപ് മുഹമ്മദ് എൻഫോഴ്‌സ്‌മെന്റിനും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോക്കും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നാളെ വൈകിട്ട് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് എൻസിബി ശ്രമം. അനൂപിന് പണം നൽകിയിട്ടുണ്ടെന്ന് ബിനീഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇഡിയുടെ പല കണ്ടെത്തലുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അറിയില്ലെന്നുള്ള ഉത്തരമാണ് ബിനീഷ് ആവർത്തിക്കുന്നത്. അതേസമയം എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കില്ല.
തിരുവനന്തപുരം: വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം. ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 862, തൃശൂർ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂർ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസർഗോഡ് 145, വയനാട് 114 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1969 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
ബഹ്‌റൈനും ഇസ്രായേലും വിമാന സർവീസ് ആരംഭിക്കും; ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാന്‍ തീരുമാനം
മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റ് 15 ന് സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള തുടർ ചർച്ചകൾക്കായാണ് ബഹ്‌റൈൻ പ്രതിനിധി സംഘം ഇസ്രായേലിലെത്തിയത്. വ്യോമ സേവന രംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ബഹ്‌റൈനും ഇസ്രായേലും വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാനും എംബസികൾ തുറക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും തീരുമാനമായി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി എന്നിവരുമായി നടന്ന ചർച്ചയുടെ ത്രിരാഷ്ട്ര സെഷനിലാണ് നടപടികൾ പ്രഖ്യാപിച്ചത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ വ്യാപാരം, നിക്ഷേപം, ഉയർന്നുവരുന്ന പദ്ധതികൾ, ബാങ്കിംഗ് മേഖല, ആരോഗ്യം, വിദ്യാഭ്യാസം, ആശയവിനിമയം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ബഹ്‌റൈനും…
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഉത്തർപ്രദേശിലെ അഭിഭാഷകൻ ഗ്യാൻ പ്രകാശ് ശുക്ല. കോൺഗ്രസ്സ് നേതാക്കളായ മൻമോഹൻ സിങ്ങിനേയും രാഹുൽ ഗാന്ധിയേയും പുസ്തകത്തിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒബാമയ്‌ക്കെതിരെ ഹർജി നൽകിയത്. ഒബാമയുടെ ദ പ്രോമിസിഡ് ലാൻഡ് എന്ന പുസ്തകത്തിലൂടെ നേതാക്കളെ അപമാനിച്ചുവെന്നും ഇതിലൂടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ഡിസംബർ ഒന്നിന് വാദം കേൾക്കും. മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് ഒബാമ പറഞ്ഞത് അപമാനകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിഭാഷകൻ തന്റെ ഹർജിയിൽ ആരോപിച്ചു. ഓൾ ഇന്ത്യ റൂറൽ ബാർ അസോസിയേന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് ശുക്ല. ലാൽഗഞ്ച് സിവിൽ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. പുസ്തകത്തിനെതിരെ കോൺഗ്രസ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഭാവിയിൽ രാഹുൽ ഗാന്ധിക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുള്ളതിനാലാണ്…
മനാമ: ബഹ്‌റൈനിൽ നവംബർ 18 ന് നടത്തിയ 9,694 കോവിഡ് പരിശോധനകളിൽ 174 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 65 പേർ പ്രവാസി തൊഴിലാളികളാണ്. 104 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 187 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 83,087 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 97.54 ശതമാനമാണ്. നിലവിൽ 14 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,758 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,744 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്‌റൈനിൽ പുതുതായി മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 337 ആണ്. ആകെ കോവിഡ് ബാധിതർ 85,182 ആണ്. ഇതുവരെ 19,33,816 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
മുംബൈ: രണ്ട് ഓഫീസ് ജീവനക്കാർക്കും ഡ്രൈവർക്കും കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടൻ സൽമാൻ ഖാനും കുടുംബവും 14 ദിവസം നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചു. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കുവാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ പരിപാടികൾ റദ്ദാക്കി.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 19) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ നെയ്ം ആരോഗ്യ കേന്ദ്രം ഹമദ് ടൗൺ ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ആറാദ് ഫോർട്ട് (മൊബൈൽ യൂണിറ്റ്) സിറ്റി സെന്റർ കൺട്രി മാൾ അൽ നാസർ ക്ലബ്, ജുഫെയർ വാദി അൽ സലാം ഹാൾ, അൽമുക്ഷ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
