- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
റിപ്പോർട്ട്: അജു വാരിക്കാട് പാരീസ്: ഫ്രാൻസിലെ മുസ്ലീങ്ങളോട് റിപ്പബ്ലിക്കൻ മൂല്യങ്ങൾ സ്വീകരിക്കണമെന്ന് മാക്രോൺ പറഞ്ഞു. ഇസ്ലാം ഒരു രാഷ്ട്രീയ പ്രസ്ഥാനം അല്ലെന്നും ഇസ്ലാം ഗ്രൂപ്പുകളിൽ വിദേശ ഇടപെടൽ നിരോധിക്കുന്നു എന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ രാജ്യത്തെ ഇസ്ലാംമത നേതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച ഫ്രഞ്ച് പ്രസിഡൻറ് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്തിന്റെ (സി എഫ് സി എം) 8 നേതാക്കളെ സന്ദർശിച്ച 15 ദിവസത്തിനകം റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ ചാർട്ടർ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇമാമുകളുടെ ഒരു ദേശീയ കൗൺസിൽ രൂപീകരിച്ചു. ഇമാമുകളെ ഔദ്യോഗികമായി അംഗീകരിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിന് ഈ കൗൺസിലിന് അംഗീകാരം നൽകി. ഫ്രഞ്ച് മാസികയായ ചാർലി ഹെബ് ഡോയിൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ വിവാദപരമായ കാരിക്കേച്ചറുകളെ പറ്റി വിദ്യാർഥികൾക്ക് കാണിച്ചുകൊടുത്ത 47കാരനായ ഫ്രഞ്ച് അധ്യാപകൻ പാറ്റിയെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷം ഇസ്ലാം തീവ്രവാദത്തിനെതിരെ മാക്രോൺ ശക്തമായ ഭാഷയിൽ സംസാരിക്കുകയും ഫ്രഞ്ച് മതേതരത്വത്തെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ …
കണ്ണൂർ : പ്ലസ് ടു അനുവദിക്കാൻ കോഴവാങ്ങിയ കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. ഷാജി സമർപ്പിച്ച രേഖകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നൽകും. വീട് നിർമാണത്തിന് ചെലവഴിച്ച പണം, ഭൂമിയിടപാട്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നൽകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. എന്നാൽ, നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരങ്ങൾ മാത്രമാണെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്. നേരത്തേ രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.
തിരുവനന്തപുരം: യു.എ.ഇ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് വീണ്ടും എൻപോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് മൂലം തടസപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സുപ്രധാന ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ആളെയാണ് ഇ.ഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ നവംബർ 24 ന് നടത്തിയ 9,936 കോവിഡ് -19 ടെസ്റ്റുകളിൽ 130 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 42 പേർ പ്രവാസി തൊഴിലാളികളാണ്. 85 പുതിയ കേസുകൾ സമ്പർക്കം മൂലവും 3 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,016 ആയി. കോവിഡിൽ -19 ൽ നിന്ന് 149 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,166 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. ഇന്നലെ ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 340 ആണ്. മരണനിരക്ക് 0.40 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1510 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 1500 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.76 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 19,93,184…
200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ദര്‍ശനം നടത്തി
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ ദർശനം നടത്തി. ശ്രീനാഥ്ജി ക്ഷേത്ര ഭാരവാഹികലും പങ്കെടുത്തു. വിദേശകാര്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് മുന്നോടിയായിരുന്നു ക്ഷേത്ര സന്ദർശനം.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 25) ബുധനാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ജിദാഫ്സ് ഹെൽത്ത് സെന്റർ ഇബ്ൻ സിന ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സാർ സ്പോർട്സ് ക്ലബ് സനദ് യൂത്ത് സെന്റർ അൽ ഹയാത് സെന്റർ മനാസിൽ, സൽമാബാദ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ ഗുദൈബിയ അവന്യൂ മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സുള്ള അഹമ്മദ് പട്ടേൽ കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ അഹമ്മദ് പട്ടേലിന്റെ മരണവിവരം അറിയിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഒക്ടോബർ ഒന്നിനായിരുന്നു അഹമ്മദ് പട്ടേലിന് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ അദ്ദേഹത്തിനെ നവംബർ 15-നാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു. ഗുജറാത്തിൽ നിന്നും 8 തവണ അഹമ്മദ് പട്ടേൽ പാർലമെൻ്റിൽ എത്തി. മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതൽ മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990ൽ തോൽവിയേറ്റുവാങ്ങിയ പട്ടേൽ പിന്നീട് തുടർച്ചയായി രാജ്യസഭ വഴിയാണ് പാർലമെന്റിലെത്തിയത്.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (24-11-2020) https://online.pubhtml5.com/lfro/azdb/
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബസ്സോടെർ പിയുഷ് ശ്രീവാസ്തവ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രതിനിധികളും ബഹ്‌റൈൻ വിദേശ കാര്യമന്ത്രയത്തിലെ പ്രതിനിധികളും പങ്കെടുത്തു. നാളെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്നും ഔദ്യോഗികമായി സ്ഥിതികരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
മനാമ: എഫ് 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന് മുന്നോടിയായി ഫോർമുല 1 ന്റെ ഡ്രൈവർമാർ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) എത്തിത്തുടങ്ങി. മക് ലാരന്റെ ലാൻഡോ നോറിസ്, കാർലോസ് സൈൻസ്, വില്യംസ് ഡ്രൈവർമാരായ ജോർജ്ജ് റസ്സൽ, നിക്കോളാസ് ലതിഫി, ആൽഫ റോമിയോയുടെ അന്റോണിയോ ജിയോവിനാസ്സി എന്നിവരും ഇതിനകം ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ നിന്നുള്ള നിരവധി ഡ്രൈവർമാരും റേസ് ഉദ്യോഗസ്ഥരോടൊപ്പം ഇതിനകം ബഹ്‌റൈനിലെത്തിയിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മേഖലയിലെ ഏറ്റവും വലിയ ആഗോള കായിക ഷോകേസ് കൗണ്ട്‌ഡൗൺ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ എഫ് 1, എഫ് 2 ഡ്രൈവർമാർ ബഹ്‌റൈനിൽ എത്തിച്ചേരും. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നവംബർ 27 മുതൽ 29 വരെയാണ് എഫ് 1 റേസ് നടക്കുന്നത്. റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സ് അടുത്ത വാരാന്ത്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ ബിഐസിയിൽ തികച്ചും വ്യത്യസ്തമായ ട്രാക്ക്…
