Author: News Desk

വാഷിംഗ്‌ടൺ: വാൾട്ട് ഡിസ്‌നി 32000 ജീവനക്കാരെ പിരിച്ചുവിടും. സെപ്റ്റംബറിൽ 28000 പിരിച്ചു വിടുമെന്ന് വാൾട്ട് ഡിസ്‌നി അറിയിച്ചിരുന്നു. എന്നാൽ അതിന്റെ കൂടെ ഇപ്പോൾ 4000 പേരെക്കൂടി ഉൾപ്പെടുത്തി 32000 പേരെ പിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് മൂലം അവരുടെ ഉപഭോകതാക്കളിൽ കുറവ് സംഭവിച്ചതിനെ തുടർന്നാണ് പിടിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. പിരിച്ചു വിടൽ 2021 ന്റെ ആദ്യപകുതിയിലായിരിക്കും നടപ്പാക്കുക.

Read More

കൊച്ചി : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യിൽ കളിക്കാനാണ് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത് കളത്തിലിറങ്ങുന്നത്. വാതുവെയ്പിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിലക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് വീണ്ടും കളിക്കളത്തിലേക്ക് വരുന്നത്. ആലപ്പുഴ എസ് ഡി കോളജില്‍ ഡിസംബര്‍ 17 മുതല്‍ ജനുവരി മൂന്നു വരെയാണ് മല്‍സരം നടക്കുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്‌സിലാണ് ഫാസ്റ്റ് ബൗളര്‍ ആയ ശ്രീശാന്ത് കളിക്കാന്‍ ഇറങ്ങുന്നത്. കെസിഎ റോയല്‍സ്, കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌ക്കേഴ്‌സ്,കെസിഎ ഈഗിള്‍സ്, കെസിഎ പാന്തേഴ്‌സ്, കെസിഎ ലയണ്‍സ് എന്നീ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 2013 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് ശ്രീ അവസാനമായി കളിച്ചത്. ഇതിനിടെയാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. പിന്നീട് തെളിവില്ലാത്തതിനാൽ…

Read More

ചെന്നൈ: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. നിരവധി വീടുകൾ തകരുകയും വ്യാപക കൃഷി നാശം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞതോടെ വിമാന – ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചതിനാൽ ആളപായത്തിൽ കുറവുണ്ടായിട്ടുണ്ട്. 5000 ക്യാമ്പുകളിലായി രണ്ടര ലക്ഷം ആളുകളാണ് നിലവിൽ കഴിയുന്നത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ – പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ചെ രണ്ടരയോടെയാണ് നിവാർ കരതൊട്ടത്‌. ചെന്നൈയിൽ തുടരുന്ന ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തനിടിയിലായി. ആശങ്ക ഒഴിഞ്ഞ് തുടങ്ങിയതോടെ പൊതുഗതാഗതം പുനരാരംഭിച്ചു. തുടങ്ങി. ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 25 ന് നടത്തിയ 10,026 കോവിഡ് -19 ടെസ്റ്റുകളിൽ 169 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 97 പേർ പ്രവാസി തൊഴിലാളികളാണ്. 71 പുതിയ കേസുകൾ സമ്പർക്കം മൂലവും 1 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,185 ആയി. കോവിഡിൽ -19 ൽ നിന്ന് 169 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,335 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 340 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1510 പേരാണ്. ഇവരിൽ 12 പേർ ഗുരുതരാവസ്ഥയിലാണ്. 1498 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.75 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 26) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ അഹമ്മദ് അലി കാനൂ ഹെൽത്ത് സെന്റർ അൽ-ഡെയർ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റാംലി മാൾ / ആലി ബഹ്‌റൈൻ മാൾ / ഡെയ്ഹ് അൽ ഇത്തിഹാദ് ക്ലബ് / ഓൾഡ് കൺട്രി മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റിഫ വ്യൂസ് ജിദ് അലി സ്ട്രീറ്റ് ഡിസ്ട്രിക്റ്റ് 1, അൽ ജനബിയ മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും…

Read More

തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ വി.ഡി സതീശനെതിരെ അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി തേടിസംസ്ഥാന വിജിലൻസ്. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന ആരോപണത്തിലാണ് വി.ഡി സതീശന്‍ എം.എല്‍.എയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നത്. ഈ ആരോപണത്തിൽ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെയും അനുമതി തേടിയിരുന്നു. വി.ഡി സതീശൻ എം.എൽ,എ തന്റെ നിയോജകമണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പ്രളയ പുനരധിവാസ പദ്ധതിയാണ് പുനര്‍ജനി. ഈ പദ്ധതിക്കു വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് ആരോപണം.

Read More

കൊച്ചി:മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലസിന് അനുമതി ലഭിച്ചു.ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. ആശുപത്രിയിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാം. 30-ാം തിയതിയാണ് ചോദ്യം ചെയ്യേണ്ടത്. രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ – 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി. ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് ടെസ്റ്റ്‌ നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്.ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിന്റ് ഇടവേള നൽകണം. ചോദ്യം ചെയ്യൽ സമയത്ത് മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണം. എന്നിവയാണ് നിബന്ധനകൾ.

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (25-11-2020) https://online.pubhtml5.com/lfro/gjxs/

Read More

മനാമ: സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുതിയ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവയുടെ യോഗ്യതാപത്രം സ്വീകരിച്ചു. ഇരു രാജ്യങ്ങളുമായി ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും, ക്രമാനുഗതമായി വളരുന്ന ബന്ധങ്ങളെയും രാജാവ് പ്രശംസിച്ചു. സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നയതന്ത്ര ചുമതലകൾ നിർവഹിക്കുന്നതിൽ എല്ലാ വിജയങ്ങളും നേർന്നു.

Read More

മനാമ: ‘തിരുനബി (സ) അനുപമ വ്യക്തിത്വം’ എന്ന ശീർഷകത്തിൽ ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2020ൽ ഹാദിയ സഹോദരിമാർക്കായി നടത്തിയ അറബിക് കാലിഗ്രഫിയിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി സഹോദരിമാർക്കായി ജിസി ഐസിഎഫ് ഏഴ് വർഷമായി വിജയകരമായി നടത്തി വരുന്ന ഹാദിയ വിമൺസ് അക്കാദമിയുടെ ബഹ്റൈൻ ഘടകത്തിൽ 15 ക്ലാസ് റൂമുകളിലായി സമീപ സമയത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ഫോർത്ത് എഡിഷനിൽ 500 ഓളം പഠിതാക്കളാണ് നിലവിൽ ഉള്ളത്. മീലാദ് കാമ്പയിനുമായി ബന്ധപ്പെട്ട് ഇവർക്കായി നടത്തപ്പെട്ട വിവിധ മൽസര പരിപാടികളിലെ അവസാന ഇനമായ അറബിക് കാലിഗ്രഫിയിൽ ഐശാബി.കെ.എം സൽമാബാദ് ഒന്നാം സ്ഥാനവും, ഹിബ അബ്ദു റഹ്മാൻ ഇസാടൗൺ രണ്ടാം സ്ഥാനവും, ബുഷ്റ മനാമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐസിഎഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി വിജയികളെ പ്രഖ്യാപിച്ചു.

Read More