- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
മനാമ: ബഹ്റൈനിലെ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ ഓർമക്കായി, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ സച്ചിൻ ക്രിക്കറ്റ് ക്ലബ്ബുമായി ചേർന്ന് ഡിസംബർ 4 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:30 വരെ കിംങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് 33015579, 39125828, 39842451 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: എ ഐ സി സി ട്രഷറും രാജ്യസഭാ എം പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം രാജ്യസഭാ അംഗവും ലോക്സഭാ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് തീരാ നഷ്ടമാണ്.വളരെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിയെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ട്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്തും അദ്ദേഹത്തിന്റെ ഇടപെടലുകൾ പാർട്ടിക്ക് ഗുണകരമായി തീർന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്കും പൊതു സമൂഹത്തിനും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായിരുന്നു എന്ന് ഐവൈസിസി പ്രസിഡണ്ട് അനസ് റഹീം,ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറുപ്പിൽ അറിയിച്ചു.
അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മറഡോണയ്ക്ക് രണ്ടാഴ്ച മുൻപ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒക്ടോബർ 30 ന് താൻ പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ജിംനേഷ്യയുടെ കളി നടക്കുന്നതിനിടെയാണ് അദ്ദേഹം അസുഖബാധിതനായത്. ആദ്യ പകുതിക്ക് ശേഷം മറഡോണ കളിക്കളത്തിൽ നിന്ന് പോയതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 1986 ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്ടനായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സലോണയ്ക്കും നാപ്പോളിക്കും വേണ്ടി ക്ലബ്ബ് ഫുട്ബോൾ കളിച്ചിരുന്ന മറഡോണ ലോകത്തെ ഏറ്റവും പ്രതിഭയുള്ള ഫുട്ബോൾ കളിക്കാരിലൊന്നായി പരിഗണിക്കപ്പെടുന്നു. മറഡോണയുടെ മരണത്തോടെ എക്കാലത്തെയും പകരം വയ്ക്കാനാകാത്ത ഫുട്ബോൾ താരത്തെയാണ് കായിക ലോകത്തിന് നഷ്‌ടമാത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്: സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു. കൊറോണാനന്തര പ്രശ്‌നങ്ങളെ തുടർന്നാണ് അദ്ദേഹം സ്വയം ആശുപത്രിയിൽ പ്രവേശിച്ചത്. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി പ്രവേശനം. വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രണ്ടാമത്തെ തവണയാണ് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകുന്നത്. ആദ്യം നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവെക്കുകയായിരുന്നു. കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യം നേരെയായില്ലെന്നാണ് രവീന്ദ്രന്റെ വിശദീകരണം.
മുംബൈ: മലയാള ചലച്ചിത്രം ജെല്ലിക്കെട്ടിന് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 14 അംഗ ജൂറിയാണ്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 2019 ഒക്‌ടോബറില്‍ തിയറ്ററിലെത്തിയ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിന് വേണ്ടി ഹരീഷും ആര്‍ ജയകുമാറുമാണ് തിരക്കഥ എഴുതിയത്. ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ളയാണ്. 2019 ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചു. 2019 ഒക്ടോബര്‍ 4ന് ചലച്ചിത്രം പുറത്തിറങ്ങി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒരു ചെറിയ ഗ്രാമത്തില്‍ അറുക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ച് ഓടുന്നതും ആ പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളുമാണ് പ്രധാന കഥാതന്തു. ഗ്രാമവാസികളെല്ലാം…
മനാമ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി യു.എ.ഇ യിലേക്ക് തിരിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈനെ കൂടാതെ യുഎഇ, സീഷെല്‍സ് എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. 25 നും 26 നുമാണ് യുഎഇ സന്ദർശനം. 27 നും 28 നുമാണ് ജയശങ്കര്‍ സീഷെല്‍സില്‍ എത്തുക.
വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് അലിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫയെ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. മുൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻറെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരിന്റെ അനുശോചനം വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ അറിയിച്ചു. ബഹ്‌റൈൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഖലീഫ രാജകുമാരൻ നൽകിയ സംഭാവനകളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി നന്ദിയോടെ അനുസ്മരിച്ചു. ബഹ്‌റൈന്റെ പുരോഗതിക്കും വികസനത്തിനും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളെ ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി പ്രശംസിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95…
എസ് ജയശങ്കർ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാനുമായി കൂടിക്കാഴ്ചനടത്തി
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ഇന്ന് ബഹ്‌റൈൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാനുമായി കൂടിക്കാഴ്ചനടത്തി. മുൻ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി അനുശോചനം അറിയിച്ചു.
കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ശിവശങ്കറിനെ കസ്റ്റിഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റംസ് അഡീഷണൽ സിജെഎം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചു കൊണ്ടായിരുന്നു കോടതി നടപടി. എൻഫോഴ്സ്മെന്റ് കേസിൽ കാക്കനാട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ശിവശങ്കർ. ഇവിടെ എത്തിയാണ് ഇന്നലെ രാവിലെയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
