മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബസ്സോടെർ പിയുഷ് ശ്രീവാസ്തവ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രതിനിധികളും ബഹ്റൈൻ വിദേശ കാര്യമന്ത്രയത്തിലെ പ്രതിനിധികളും പങ്കെടുത്തു.
നാളെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്നും ഔദ്യോഗികമായി സ്ഥിതികരിക്കാത്ത റിപ്പോർട്ടുകളുണ്ട്.