- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Author: News Desk
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പല ഉദ്യോഗസ്ഥരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ പോലെയാണ് പെരുമാറുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബന്ധുക്കള്‍ കസ്റ്റംസില്‍ ഉണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ രംഗത്ത് വന്നു. സ്വർണ്ണക്കടത്ത് കേസിന്റെ ആദ്യ ഘട്ടം മുതല്‍ കസ്റ്റംസിലെ ചില സിപിഐഎം അനുകൂല ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ജാമ്യം എടുക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം : സുരക്ഷാഭീഷണിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു . സെക്രട്ടറിയേറ്റിൽ സുരക്ഷ കൂട്ടിയതിനു പിന്നാലെയാണിത് .സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കൂട്ടി.ഇന്റ ലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. . ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള റോഡിൽ സുരക്ഷ പരിശോധന വർദ്ധിപ്പിക്കണമെന്ന ശുപാർശയും പോലീസിന്റെ പരിഗണനയിലുണ്ട്. നിലവിൽ സർക്കാരിനെതിരെ ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങളും കൂടുതലാണ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലിഫ് ഹൗസ് പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാവാത്തവിധം ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കണം. മതില്‍ ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരംകൂട്ടി മുകളില്‍ മുള്ളുവേലി സ്ഥാപിക്കണമെന്നും ശുപാർശയുണ്ട് .
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) വാർഷിക ജനറൽബോഡി യോഗം ചേർന്ന് 2021- 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓറ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേരിട്ടും മറ്റ് അംഗങ്ങൾ ഓൺലൈനിലൂടെയും പങ്കെടുത്തു. പ്രസിഡണ്ട് വി.സി. ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ വാർഷിക റിപ്പോർട്ടും ട്രഷറർ ജയേഷ്.വി.കെ.മേപ്പയ്യൂർ വരവ് ചെലവ് കണക്കും അവതരിപ്പിക്കുകയും യോഗം ചർച്ച ചെയ്ത് അവ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് കെ. ടി. സലിം നിയന്ത്രിച്ചു. 2021-22 വർഷത്തെ കമ്മറ്റി പ്രസിഡന്റ് ആയി സുധീർ തിരുനിലത്തിനെയും ജനറൽ സെക്രട്ടറി ആയി ജയേഷ്.വി.കെ മേപ്പയൂരിനെയും ട്രഷറർ ആയി റിഷാദ് വലിയകത്ത് നെയും തിരഞ്ഞെടുത്തു. സ്റ്റിയറിങ് കമ്മിറ്റി കൺവീനർ ജ്യോതിഷ് പണിക്കർ,രക്ഷാധികാരികളായി ഗോപാലൻ വി. സി, കെ. ടി സലീം, രവി സോള, യു…
മനാമ: ഇറ്റാലിയൻ രുചിഭേദങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഇറ്റാലിയൻ ഫെസ്റ്റിവലിന് ദാന മാളിൽ തുടക്കമായി. ഇറ്റാലിയൻ എംബസിയുമായി സഹകരിച്ചാണ് ലുലു ഹൈപ്പർമാർക്കറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ ഇറ്റാലിയൻ അംബാസിഡർ പോള അമാദി ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല, ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെ ട്രേഡ് കമ്മീഷണർ ജിയോസഫത്ത് റിഗാനോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 25 മുതൽ ഡിസംബർ 01 വരെ നടക്കുന്ന ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന പുതിയ ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫെസ്റ്റിവലിനോടനുബന്ധിച്ച് എല്ലാ ഇറ്റാലിയൻ ഉൽപ്പന്നങ്ങൾക്കും 30% ഡിസ്‌കൗണ്ട് പ്രമോഷനും നൽകുന്നുണ്ട്. ടിന്നിലടച്ച പച്ചക്കറികൾ, പാസ്ത, അരി, ചീസ്, പാലുൽപ്പന്നങ്ങൾ, ബിസ്കറ്റ്, കോഫി, ഒലിവ് ഓയിൽ, പഴങ്ങൾ പച്ചക്കറികൾ, ചോക്ലേറ്റ്, സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ എന്നിവ ഉൾപ്പെടെ നിരവധി ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ പ്രത്യേക ശേഖരം ഒരുക്കിയിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇറ്റാലിയൻ ഫെസ്റ്റിവലിനോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കും കുക്കറി മത്സരം…
കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയോടുള്ള ആദരസൂചകമായി ചെറുതും വലുതുമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കാനുളള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. മറഡോണയോടുളള ആദരവിന്റെയും ആരാധനയുടെയും അടയാളമായി കണ്ണൂരിലും ഒരു മ്യൂസിയം ഒരുങ്ങുന്നുണ്ട്. കേരളത്തിലെത്തിയപ്പോള്‍ മറഡോണ താമസിച്ച ഹോട്ടല്‍ മുറിയാണ് മ്യൂസിയമാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകന്‍ കൂടിയായ ഹോട്ടല്‍ ഉടമയാണ് പ്രിയതാരത്തിന്റെ ഓര്‍മ്മകളില്‍ മ്യൂസിയം സജ്ജീകരിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേരള സന്ദര്‍ശനത്തിനിടെ മറഡോണ രണ്ട് ദിവസം താമസിച്ച ഹോട്ടല്‍ ബ്ലൂ നൈലിലെ ഹോട്ടല്‍ മുറിയാണ് ഉടമയായ എം. രവീന്ദ്രന്‍ മ്യൂസിയമാക്കി മാറ്റിയത്. 2012 ലാണ് മറഡോണ കണ്ണൂര്‍ സന്ദര്‍ശിച്ചത്. ഹോട്ടലിലെ 309 ാം നമ്പര്‍ മുറിയിലാണ് മറഡോണ താമസിച്ചിരുന്നത്. അന്ന് അദ്ദേഹം ഉപയോഗിച്ച എല്ലാ സാധനങ്ങളും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മറഡോണ ഉപയോഗിച്ച സിഗററ്റ് ചുരുട്ട്, ബെഡ്ഷീറ്റ്, സോപ്പ് എന്നിങ്ങനെ എല്ലാ സാധനങ്ങളും ഫ്രെയിം ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. മറഡോണയുടെ ഒരു വലിയ ഫോട്ടോയും…
മനാമ : ബഹ്‌റൈൻ പ്രതിഭയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ്ഥാപക നേതാവും , പ്രതിഭ മുൻ പ്രസിഡന്റും , ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയും ആയ പി ടി തോമസിന് ബഹ്‌റൈൻ പ്രതിഭ സമുചിത യാത്രയയപ്പ് നൽകി . ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ നൽകിയ യാത്രയയപ്പിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു . ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് പ്രതിഭയുടെ മൊമെന്റോ സമർപ്പിച്ചു . മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ , കെ ടി സലിം , റഫീഖ് അബ്ദുല്ല , ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ തുടങ്ങി ഒട്ടേറെ പ്രമുഖൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രതിഭയിൽ കോവിഡു മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ…
അഹമ്മദാബാദ്: രോഗവ്യാപനം കൂടി നിൽക്കുന്ന രണ്ടാംഘട്ടത്തിൽ രാജ്യത്തെ വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിൻ വികസന- ഉത്പ്പാദന പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് നഗരങ്ങളിലെ കമ്പനികളാണ് അദ്ദേഹം സന്ദർശിച്ചത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാർക്ക്, ഹൈദരബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലാണ് പ്രധാനമന്ത്രി നേരിട്ടെത്തി പുരോഗതി വിലയിരുത്തിയത്.ഈ കമ്പനികളിലാണ് കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യ തദ്ദേശീയമായി വാക്സിനുകൾ വികസിപ്പിക്കുന്നത്. വാക്സിനുകൾക്കായുള്ള ഗവേഷണത്തിൽ ഇന്ത്യ ലോകത്തെ നയിക്കുക മാത്രമല്ല, ലോകത്തിന്റെ വാക്സിൻ ഉൽപാദനത്തിൽ നിർണായക ശക്തിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൈദരാബാദ്: പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിൽ ജയറാമും. പ്രഭാസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയറാം പുതിയ സിനിമയുടെ വിശേഷം പങ്കിട്ടത്. കഥാപാത്രത്തോടുള്ള പ്രഭാസിന്റെ കർത്തവ്യബോധവും സത്യസന്ധതയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ജയറാം. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി. എഎസ്‌ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ഗോപകുമാര്‍ പോലീസിന്റെ യശസിന് കളങ്കം വരുത്തിയെന്നും ഉദ്യോഗസ്ഥനെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നുമാണ് റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 25 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍…
