ഹൈദരാബാദ്: പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിൽ ജയറാമും. പ്രഭാസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജയറാം പുതിയ സിനിമയുടെ വിശേഷം പങ്കിട്ടത്. കഥാപാത്രത്തോടുള്ള പ്രഭാസിന്റെ കർത്തവ്യബോധവും സത്യസന്ധതയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ജയറാം.
വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.