- തൃശൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർക്ക് പരിക്ക്
- നന്തിഹിൽസ് ഹോംസ്റ്റേയിൽ യുവതിയുടെ മരണം; ഒപ്പമുണ്ടായിരുന്നത് മലയാളി യുവാവ്, ലഹരിയും മർദനവും ആരോപിച്ച് കുടുംബം
- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
Author: News Desk
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് നടത്തിയ ക്യാമ്പിൽ എൺപതിലധികം ആളുകൾ പങ്കെടുത്തു. കോവിഡ് സാഹചര്യത്തിൽ പ്രത്യേക സമയക്രമീകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഹോപ്പിന്റെ മുതർന്ന അംഗങ്ങളായ കെ. ആർ നായർ, നിസ്സാർ കൊല്ലം എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സുജേഷ് ചെറോട്ട, മുഹമ്മദ് അൻസാർ, ഗിരീഷ് ജി.പിള്ളൈ, പ്രിന്റു ഡെല്ലിസ്, ജെറിൻ ഡേവിസ്, ജാക്സ് മാത്യു, റിഷിൻ വി.എം, ലിജോ വർഗീസ്, അശോകൻ താമരക്കുളം, സാബു ചിറമേൽ, സിബിൻ സലിം, അഷ്‌കർ പൂഴിത്തല, മുജീബ് റഹ്മാൻ, റംഷാദ് എ.കെ, വിനു ക്രിസ്റ്റി, ഷാജി എളമ്പിലായി, മനോജ് സാംബൻ, സുജീഷ് ബാബു, ഷിജു സി.പി, റോണി ഡൊമിനിക്, മുഹമ്മദ് റഫീഖ്, ഫൈസൽ റിദ, നിസാർ മാഹി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. രക്തദാനത്തിന്റെ…
മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ന്റെ ഉദ്ഘാടന ദിവസം നടന്ന ആദ്യ പരിശീലന സെഷനിൽ ലോക ചാമ്പ്യൻ മെഴ്‌സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന 90 മിനിറ്റ് പരിശീലനത്തിലാണ് ഹാമിൽട്ടൺ ഒന്നാമതെത്തിയത്. സഹതാരമായ വാൽട്ടേരി ബോട്ടാസ് രണ്ടാമതെത്തി. മൂന്നാമതായി റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് ഫിനിഷ് ചെയ്തു. മക്ലാരന്റെ ഡ്രൈവർ കാർലോസ് സെയിൻസ് നാലാമതും ആൽഫ ടോരിയുടെ ഡ്രൈവർ പിയറി ഗ്യാസ്ലി അഞ്ചാമതും ഫിനിഷ് ചെയ്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഉദ്ഘാടന ദിവസം നടന്ന രണ്ടാം പരിശീലന സെഷനിൽ ലൂയിസ് ഹാമിൽട്ടൺ ഒന്നാമതെത്തി. മാക്സ് വെർസ്റ്റാപ്പൻ രണ്ടാമതും വാൽട്ടേരി ബോട്ടാസ് മൂന്നാമതും ഫിനിഷ് ചെയ്തു. സെർജിയോ പെരസ് നാലാമതും ഡാനിയേൽ റിക്കാർഡോ അഞ്ചാമതും ഫിനിഷ് ചെയ്തു. മൂന്നാമത്തെ എഫ് 1 പരിശീലനം ഇന്ന് (നവംബർ 28) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. തുടർന്ന് 5 മണിക്ക് യോഗ്യത മത്സരം…
മനാമ : കെ പി സി സി നിർവ്വാഹക സമതി അംഗം കടമേരി ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. വടകര താലൂക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാൻ കഠിനാധ്വാനം നടത്തിയ നേതാവ് ആയിരുന്നു കടമേരി ബാലകൃഷ്ണൻ മാസ്റ്റർ. കെ പി സി സി അംഗം, കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി തുടങ്ങി വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം നിരവധി കഥകളും, കവിതകളും രചിച്ചിട്ടുണ്ട്. ബാലരാമായണം അദ്ദേഹത്തിന്റെ രചനയാണ്, കൂടാതെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബാലസാഹിത്യ രചനകൾ നിർവഹിച്ച വ്യക്തി ആയിരുന്നു എന്നും അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ. സി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സി കെ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് ആയം…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 28) ശനിയാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ ഹമദ് കനൂ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സിറ്റി സെന്റർ മുഹർറക് സ്പോർട്സ് ക്ലബ് അൽ അലവി കോംപ്ലക്സ് അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെ അൽ ഫത്തേ കോർണിച് ജുഫെയർ അവന്യൂ മെർകാഡോ മാൾ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം…
മനാമ: ബഹ്‌റൈനിൽ നവംബർ 27 ന് നടത്തിയ 10,176 കോവിഡ് -19 ടെസ്റ്റുകളിൽ 168 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 69 പേർ പ്രവാസി തൊഴിലാളികളാണ്. 76 പുതിയ കേസുകൾ സമ്പർക്കം മൂലവും 23 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 86,515 ആയി. കോവിഡിൽ -19 ൽ നിന്ന് 143 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,653ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 341 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1521 പേരാണ്. ഇവരിൽ 14 പേർ ഗുരുതരാവസ്ഥയിലാണ്. 1507 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.76 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിക്കൽ സെക്രട്ടറി എൻ ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ ഡോളാർസ് കോളനിയിലെ വീട്ടിലാണ് സംഭവം. വൈകുന്നേരം വായനാമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ ബന്ധുക്കൾ കാണുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള എംഎസ് രാമയ്യ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറയുമ്പോഴും ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അമിത അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പ രാത്രി ആശുപത്രിയിലെത്തി. ”ഞാൻ അദ്ദേഹത്തെ രാവിലെ കണ്ടിരുന്നു. ഞങ്ങൾ നടക്കാനായി ഇറങ്ങിയതായിരുന്നു. എന്തിനിത് ചെയ്തുവെന്നത് സംബന്ധിച്ച് ഒന്നും അറിയില്ല. സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്”- ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യെദിയൂരപ്പയുടെ ബന്ധുവാണ് സന്തോഷ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തിന്റെ പേരിൽ പലതവണ ആരോപണങ്ങളും വിമർശനങ്ങളും എതിരാളികൾ ഉയർത്തിയിരുന്നു. മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എൻ ആർ സന്തോഷിനെ നിയമിക്കുന്നത്
കൊല്ലം :കെ.ബി.ഗണേഷ്കുമാറിനെതിരെ ഗുരുതര ആരോപണവുമായി സി.മനോജ് കുമാർ. സോളാർ വിഷയം വഴിതിരിച്ചുവിട്ടത് കെ.ബി ഗണേഷ്കുമാർ എംഎൽഎയാണെന്ന് സി മനോജ് കുമാർ ആരോപിച്ചു. കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു സി മനോജ് കുമാർ. കൊല്ലത്തെ യുഡിഎഫ് യോഗത്തിലാണ് വെളിപ്പെടുത്തൽ. പരാതിക്കാരിയെ കൊണ്ട് കത്തെഴുതിച്ചതിന് പിന്നിൽ കെ.ബി.ഗണേഷ്കുമാറും പി.എയുമാണെന്നും മനോജ് കുമാർ ആരോപിക്കുന്നു. ‘സോളാർ വിഷയം വന്നപ്പോൾ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ് കുമാർ തന്നെ സഹായിക്കണം എന്ന് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെട്ട ആളാണ് താൻ. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തിൽ പിന്നീട് ആ സ്ത്രീയെ കൊണ്ട് ഗണേശ് കുമാറും പിഎയും ചേർന്ന് ഓരോന്ന് എഴുതിക്കുകയായിരുന്നു’ പത്തനാപുരം തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കവെയായിരുന്നു മനോജിൻ്റെ വെളിപ്പെടുത്തൽ.
കോഴിക്കോട്: കരിപ്പൂർ വിമാനത്താളവത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്.ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉനൈസ് പിടിയിലായത്.
തിരുവനന്തപുരം: സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രമക്കേടുകളാണ് ‘ഓപ്പറേഷൻ ബചത്’ എന്ന പരിശോധനയിൽ കണ്ടെത്തിയത്. പരിശോധന നടത്തിയ 40 ബ്രാഞ്ചുകളിൽ 35 ഇടങ്ങളിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പല ബ്രാഞ്ചുകളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി വിജിലൻസ് സംഘം അറിയിച്ചു. പൊള്ളച്ചിട്ടികൾ വ്യാപകമായി എല്ലാ ബ്രാഞ്ചുകളിലും നടത്തുന്നുണ്ട്.
മനാമ: മൊബൈൽ റീട്ടെയിൽ രംഗത്തെ സ്കൈ വേൾഡിന്റെ ആദ്യ ബ്രാഞ്ച് മനാമയിലെ അയിക്കൂറ പാർക്കിനു സമീപം പ്രവർത്തനമാരംഭിച്ചു. സ്കൈ വേൾഡ് ചെയർമാൻ അഷ്‌റഫ് മായഞ്ചേരി ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ നിയാസ്, സേതുരാജ് കടയ്ക്കൽ, ബഷീർ അമ്പലായി, സാദിഖ്, ബാഷ ജാഷിം തുടങ്ങിയവർ പങ്കെടുത്തു. ആദ്യ വിൽപ്പന ഐ ഫോൺ 12 പ്രോ റിയാസ് ബാങ്കോക്കിന് നൽകി അഷ്‌റഫ് മയഞ്ചേരി നിർവഹിച്ചു.
