Author: News Desk

മനാമ: ബഹ്‌റൈന്റെ പട്രോളിംഗ് യുദ്ധക്കപ്പലായ “ആർ‌ബി‌എൻ‌എസ് അൽ-സുബാര” ബഹ്‌റൈൻ തീരത്തെത്തി. കഴിഞ്ഞ മാസം തെക്കൻ ബ്രിട്ടനിലെ ഇംഗ്ലീഷ് തുറമുഖമായ ഫാൽമൗത്തിൽ നിന്നാണ് പടക്കപ്പൽ യാത്ര തിരിച്ചത്. ബ്രിട്ടനിൽ നിർമ്മിച്ച കപ്പൽ വിവിധ രാജ്യങ്ങൾ പിന്നിട്ടാണ് ബഹ്രൈനിലെത്തിയത്. റോയൽ ബഹ്‌റൈൻ നേവൽ ഫോഴ്‌സിന്റെ അൽ സുബാര യുദ്ധക്കപ്പൽ സൽമാൻ നേവൽ ബേസിൽ ഔദ്യോഗിക സ്വീകരണം നൽകി. ആർ‌ബി‌എൻ‌എഫ് കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് യൂസഫ് അൽ അസം ചടങ്ങിന് നേതൃത്വം നൽകി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബിഡിഎഫ് കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവരിൽ നിന്ന് ലഭിച്ച പിന്തുണയുടെ ഫലഫലമാണിതെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിരീക്ഷണ യുദ്ധക്കപ്പൽ എത്തിയതോടെ റോയൽ ബഹ്‌റൈൻ നേവൽ ഫോഴ്‌സിന് ശക്തി കൂടും. ബ്രിട്ടീഷ് ബി‌എ‌ഇ സിസ്റ്റംസ് നിർമ്മിച്ച ഏറ്റവും…

Read More

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (27-11-2020) https://online.pubhtml5.com/lfro/bppl/

Read More

മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഇടവകദിനം വിശുദ്ധ കുർബാന അർപ്പണത്തോട് നവംബർ 27 ഇന്ന് രാവിലെ 7.30 ന് സനദ്ദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ ഇടവക വികാരി റവ.മാത്യു കെ . മുതലാളിയുടെ മുഖ്യ കാർമ്മികത്തിലും, സഹവികാരി റവ. വി.പി.ജോണിന്റെ സഹകാർമ്മികത്തിലും നടത്തപ്പെട്ടു. കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ബഹ്റിൻ മാർത്തോമ്മാ കോംപ്ലെക്സിൽ ഒന്നിച്ചുള്ള കൂടിവരവ് സാദ്ധ്യമല്ലാത്തതിനാൽ ഇടവകാംഗങ്ങൾ ഏവരും സൂം പ്ലാറ്റ്ഫോമിലൂടെയും യൂട്യൂബ് മുഖേനയും പങ്കാളികളായി. മാർത്തോമ്മാ സഭയുടെ സന്നദ്ധസുവിശേഷ സേവികാസംഘം പ്രസിഡന്റും , അടൂർ ഭദ്രാസനാധിപനും നിയുക്ത കോട്ടയം – കൊച്ചി ഭദ്രാസന അധിപനും ആയ റൈറ്റ് റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനി ഇടവകദിന പൊതുസമ്മേളനം സൂം പ്ലാറ്റ്ഫോമിലൂടെ ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും ഇടവക ട്രസ്റ്റി ബിജു കുഞ്ഞച്ചൻ സ്വാഗതവും അറിയിച്ചു. ഇടവക സെക്രട്ടറി റെജി ടി. ഏബ്രഹാം നടപ്പുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു . സഹവികാരി…

Read More

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നും സ്‌ക്രൂ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സ്വർണം പവർ എക്സ്റ്റൻഷൻ ഉപകരണത്തിൽ ഘടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. 364 ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും എയർ ഇന്റലിജൻസ് പിടിച്ചെടുത്തത്. 18 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇരുവരിൽ നിന്നും കണ്ടെടുത്തത്. സ്വർണം കടത്തുന്നതായി ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Read More

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നോർത്ത് വസീറിസ്ഥാൻ ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ വാഹനത്തിന് നേരെ ഭീകരർ വെടിവയ്‌പ്പ് നടത്തുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ എഞ്ചീനിയറിംഗ് സർവ്വീസസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട നാല് പേരും. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. നാല് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read More

അബുദാബി: റെക്കോർഡുകൾ സ്വന്തമാക്കി ഒരു കെട്ടിടം പൊളിക്കൽ. അബുദാബിയിലെ മിനാ പ്ലാസ കെട്ടിട സമുച്ചയമാണ് ഇന്ന് രാവിലെ ഒട്ടനവധി പേരെ സാക്ഷിയാക്കി തകർത്തത്. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മിനാ പ്ലാസ കെട്ടിടം തകർക്കുന്നത് കാണാൻ എത്തിയത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങൾ കൊണ്ട് കെട്ടിടം തകർക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ നിരലധി പേരാണ് പകർത്തിയത്. ഈ രംഗങ്ങൾ പകർത്തിയവർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പങ്കു വയ്ക്കുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കെട്ടിടം പൊളിക്കാൻ നേതൃത്വം നൽകിയത് മൊഡേൺ റിയൽ എസ്റ്റേറ്റ് എന്ന സംഘമായിരുന്നു. മിനാ പ്ലാസ പത്തു സെക്കൻഡ് കൊണ്ട് പൊളിച്ചതിലൂടെ പുതിയ റെക്കോഡും സംഘം സ്വന്തമാക്കിയെന്ന് അബുദാബി മീഡിയ അറിയിച്ചു. 144 നിലകളിലായി 165 മീറ്റർ ഉയരത്തിലുള്ള മിനാ പ്ലാസ പൊളിച്ചതിലൂടെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പൊളിച്ചതിനുള്ള ഗിന്നസ് റെക്കോഡാണ് സംഘം സ്വന്തമാക്കിയത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. രവീന്ദ്രന്റെ ആശുപത്രി വാസം സിപിഐഎം ചര്‍ച്ച ചെയ്തു. ഹാജരാകുന്നത് നീട്ടിക്കൊണ്ടുപോകുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ചോദ്യം ചെയ്യലില്‍ നിന്ന് ദീര്‍ഘനാള്‍ ഒഴിവാകാനാകില്ല. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് വൈകാതെ ഹാജരാകുന്നതാണ് ഉചിതമെന്നും സിപിഐഎം വിലയിരുത്തി. സി.എം. രവീന്ദ്രനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Read More

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് ജയം. 375 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെയും ശിഖര്‍ ധവാന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് ആശ്വാസിക്കാനുള്ളത്. മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് തടസമായത്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളും(22) ശിഖര്‍ ധവാനും 5.2 ഓവറില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായെത്തിയ നായകന്‍ വിരാട് കോഹ്‌ലി ഫോമിലാണെന്ന് തോന്നിപ്പിച്ചെങ്കിലും 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് ഉറച്ചുനിന്ന ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശി അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. എന്നാല്‍ മധ്യനിരയില്‍ ശ്രേയസ് അയ്യരും(2) കെ.എല്‍ രാഹുലും(12) നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ധവാനൊപ്പം ചേര്‍ന്ന ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ പാണ്ഡ്യ…

Read More

മനാമ: ബഹറിനിലെ പ്രവാസികൾക്കിടയിൽ ജോലി നഷ്ടപ്പെട്ടതുകൊണ്ടും ആരോഗ്യ പ്രശ്നങ്ങൾ മൂലവും മറ്റു പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബഹറിനിലെ പ്രമുഖ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്‌സുമായി ചേർന്ന് സഹകരിച്ച്‌ ഇന്ന് വെള്ളിയാഴ്ച 27 ആം തിയ്യതി “അവെയർനെസ്സ് ഓൺ വീൽസ്” എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി. ക്യാപ്റ്റൻ ഉമേഷ് ബാബുവിന്റെ നേതൃത്വത്തിൽ മറ്റു അഡ്മിൻ പ്രതിനിധികളായ അരുൺ, അജിത്, രഞ്ജിത്, പ്രസാദ്, നിതിൻ, അനീഷ്, വിൻസു എന്നിവർ ചേർന്ന് നിയന്ത്രിച്ച റൈഡ് ബഹറിനിലെ ഇന്ത്യൻ ക്ലബ്ബിൽ നിന്ന് പുറപ്പെട്ടു. ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) ചെയർമാൻ അരുൾദാസ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ , ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ജോയിന്റ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ തുടങ്ങിയ മറ്റു ഐസിആർഎഫ് പ്രതിനിധികളും…

Read More

മുംബൈ: ഇത്തവണത്തെ വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്കാരണങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ. വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു. ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സ്പോർട്സ് വുമൺ ഓഫ് ദി ഇയർ ആയി ഇന്ത്യൻ വുമൺസ് നാഷണൽ ഹോക്കി ടീമിനാണ് ലഭിച്ചത്. സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം പ്രഖ്യാപിച്ചത്…

Read More