Author: News Desk

മനാമ: ബഹ്‌റൈനില്‍ അഞ്ചു വര്‍ഷത്തിലേറെ പഴക്കംചെന്ന മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് 300 മുതല്‍ 700 ദിനാര്‍ വരെ കുറയ്ക്കാനുള്ള പാര്‍ലമെന്റിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി. ഇത് 1,000 ദിനാറായി തന്നെ തുടരും.ഇത്തരം കാറുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കണമെന്നും രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്തുന്നതിന് 30 ദിവസം സമയം നല്‍കണമെന്നുമായിരുന്നു പാര്‍ലമെന്റിന്റെ നിര്‍ദേശം. നിലവിലെ ഫ്രീസ് താഴ്ന്ന വരുമാനക്കാരായ പൗരരില്‍ അന്യായമായ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. പാര്‍ലമെന്റ്അത് അംഗീകരിച്ച് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്ലിക്കേഷനില്‍ ചേരുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ഇതുവഴി ജനന, മരണ സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ക്കും കെട്ടിട, സ്ഥാപന വിലാസ സേവനങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം ഒരു അധിക അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് ചാനല്‍ കൂടി ലഭിക്കും. നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മവീദ് ആപ്പ് വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. bahrain.bh/app എന്ന ഇ-ഗവണ്‍മെന്റ് ആപ്പ് സ്റ്റോര്‍ വഴിയും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, ഹുവാവേ ആപ്പ് സ്റ്റോറുകള്‍ വഴിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.ടോക്കണ്‍ ലഭിക്കുന്നതിന് സന്ദര്‍ശകര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. അപ്ഡേറ്റ് ചെയ്ത പ്രക്രിയ വഴി ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വിദൂരമായി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 80008001 എന്ന നമ്പറില്‍ സര്‍ക്കാര്‍ സേവന കോണ്‍ടാക്റ്റ് സെന്ററുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ bahrain.bh/Tawasu എന്ന വിലാസത്തില്‍ നിര്‍ദേശങ്ങളും…

Read More

മുഹറഖ്: മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക. എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.

Read More

തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ​ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരം പുറത്തായത്. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍,…

Read More

ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ആണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്. ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാന വാഹിനിക്കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം നീങ്ങുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചെങ്കടലില്‍ യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ തീരത്ത് എത്തിയ കപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. എന്നാല്‍, ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇറാന്റെ നിലപാട്. ഏത് ആക്രമണത്തിനും മറുപടിയായി യുഎസ് താവളങ്ങളെയും വിമാനവാഹിനിക്കപ്പലുകളെയും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകും. യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ക്ക് ‘ദുര്‍ബലതകള്‍’ ഉണ്ട്. ഗള്‍ഫ് മേഖലയിലെ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങള്‍ തങ്ങളുടെ മധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ പ്രതികരിച്ചു. സ്റ്റേറ്റ് ടെലിവിഷനോടായിരുന്നു പ്രതികരണം.…

Read More

ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ അത്യുത്സാഹപൂവ്വം ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഫാമിലി ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു. വൈകുന്നേരം നടന്ന ഔപചാരികമായ മീറ്റിംഗിൽ കോർഡിനേറ്റർ ആയ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ പാട്ടുകൂട്ടത്തിനെപ്പറ്റി സംസാരിച്ചു. ജാതിമത വർഗ്ഗവർണ്ണ വെത്യാസം ഇല്ലാതെ പാറശാല മുതൽ കാസർഗോഡ് വരെയുള്ള അംഗങ്ങൾ ആരവത്തിൽ ഉള്ളതുതന്നെ ഇതിന്റെ പ്രേത്യേകത വിളിച്ചോതുന്നു. ആരവത്തിനു ബഹ്‌റൈനിലെ സംഘടനകളും വിവിധ കൂട്ടായ്മകളും നൽകുന്ന പിന്തുണയെ അംഗങ്ങൾ നന്ദിയോടെ സ്മരിച്ചു. നാട്ടിൽ വിവിധ നാടൻപാട്ട് സംഘങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആരവത്തിന്റെ കോർഡിനേറ്റർ രഖിൽ ബാബു, എന്നിവർ ആരവത്തിന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങൾ പറ്റി സംസാരിച്ചു.…

Read More

മനാമ: ബഹ്‌റൈന്‍ പൗരരുടെ വിദേശികളായ ഇണകള്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ചാല്‍ അഞ്ചു ദിവസത്തിനകം ഫാമിലി ജോയിനിംഗ് വിസ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ബഹ്‌റൈനി പുരുഷന്മാരുടെയും സ്ത്രീകളുടെയും വിദേശികളായ ഇണകള്‍ക്ക് വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജലാല്‍ കാദേം എം.പി. 2024ല്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് നടപടിയുണ്ടായത്.സാധാരണ അപേക്ഷകളില്‍ ഇപ്പോള്‍ അഞ്ചു ദിവസത്തിനകം വിസ നല്‍കുന്നുണ്ടെന്നും അധിക രേഖകളോ കൂടുതല്‍ ഭരണപരമായ പരിശോധനകളോ വേണ്ടിവന്നാല്‍ മാത്രമാണ് കൂടുതല്‍ സമയമെടുക്കുന്നതെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കി.

Read More

തൊടുപുഴ: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം ചിങ്ങവനത്തായിരുന്നു ജനനം. പിതാവിനൊപ്പം ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെയാണ് സ്റ്റീഫന്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ആകഷിക്കപ്പെട്ടത്. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു. പതിനഞ്ചാം വയസ്സിലാണ് സറ്റീഫന്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും സ്റ്റീഫന്‍ പങ്കെടുത്തിരുന്നു. കൊലക്കേസ് ഉള്‍പ്പടെ പതിനെട്ടിലേറെ കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫന്‍

Read More

മനാമ: ബഹ്‌റൈനില്‍ രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി അവസാനിച്ചപ്പോള്‍ വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കാതിരുന്ന തൊഴിലുടമ പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈ സിവില്‍ കോടതി വിധിച്ചു.കൂടാതെ കേസ് ഫയല്‍ ചെയ്ത തിയതി മുതലുള്ള ഒരു ശതമാനം വാര്‍ഷിക പലിശയും കോടതി ചെലവും തൊഴിലുടമ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.പ്രതിമാസം 250 ദിനാര്‍ ശമ്പള വ്യവസ്ഥയിലാണ് കരാറുണ്ടാക്കിയത്. തൊഴിലാളി വാര്‍ഷികാവധി എടുത്തിരുന്നില്ല. ഇതിന് പ്രതിഫലമായി 251 ദിനാറും ഗ്രാറ്റുവിറ്റിയായി 376 ദിനാറും ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം.അഭിഭാഷകയായ സൈനബ് ഹല്‍വാച്ചിയാണ് തൊഴിലാളിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

Read More

കൊച്ചി: ഒളിംബിക്സ് മെഡൽ മുൻ ജേതാവും കനേഡിയൻ അതിവേ​ഗ ഓട്ടക്കാരനുമായ ബെൻ ജോൺസണ് കൊച്ചിയിൽ സ്വീകരണംനല്കി.ഇന്ത്യ സന്ദർശിക്കുകയും പത്ത് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹംഎത്തിയത്. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. കേരളം ആദ്യമായാണ് അദ്ദേഹം സന്ദർശിക്കുന്നത്. കായിക ആരാധകരുടെ പ്രീയപ്പെട്ട ബെൻ ജോൺസൺ സ്വർണ്ണമെഡൽ ജേതാവായി ഒരുകാലത്ത് ലോകത്തെ ഇളക്കിമറിച്ച കായിക താരം കൂടിയാണ്. ഇത്രയും പ്രശസ്തനായ അദ്ദേഹം വളരെ ലളിതമാമായിതന്നെ കുട്ടികളോട് സംവദിക്കുകയും നമ്മുടെ സ്വീകരണം സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു. കേരളത്തിലെ കായിക താരങ്ങളെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർ​ഗീസിന്റെ നേതൃത്തവത്തിൽ അദ്ദേഹത്തെ സ്വീകിച്ചു. കായിക താരങ്ങൾ , അത് ലറ്റിക് പരിശീലകർ , വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾ, ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പങ്കാളികളുമായി സംവാദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബെൻ ജോൺസൺ 29 ന് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ…

Read More