- ഗാന്ധിജയന്തി സമാധാന ദിനമായി ആചരിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
- പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയണമെന്ന് താക്കീത്
- ലാൽ കെയേഴ്സിന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു
- അസാമാന്യ ധൈര്യത്തിന് പ്രശംസ; ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ സന്ദർശിച്ച് ശൈഖ് ഹംദാൻ
- ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിക്ക് വർണാഭമായ തുടക്കം
- പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; 67-കാരന് 10 വർഷം തടവ്
- ‘കോൺഗ്രസിന്റെ ഫ്ലക്സാണെന്ന് കരുതിയാണ് കീറിയത്’; ക്ഷമ ചോദിച്ച് അക്ബർ ഷാ
- ‘ഇപ്പോൾ ഞാൻ സിപിഎമ്മിന് കൊള്ളാത്തവനായി; തോറ്റപ്പോൾ പിണറായിയെ ചവിട്ടിത്താഴ്ത്തി’: വെള്ളാപ്പള്ളി നടേശൻ
Author: News Desk
മനാമ :ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് വിവിധ വിഭാഗം ഡോക്ടർ മാരുടെ പരിശോധനകളും, രക്ത പരിശോധനയും സൗ ജന്യമായി നടത്തുവാൻ അവസരം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ് മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുധിൻ വെള്ളികുളങ്ങര,ഡോ. ബാബു രാമചന്ദ്രൻ,…
വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു . ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ ശ്രീമതി കാർത്തു സച്ചിൻ ദേവ് , ശ്രീ സുമൻ , ശ്രീ അശോക് ശ്രീ ശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തെരെഞ്ഞെടുത്തത് . നൂറിൽ പരം കുട്ടികൾ പങ്കെടുത്തു, തുടർച്ചയായി മൂന്നമത് വർഷമാണ് വി.ഓ.ടി. ലേഡീസ് വിങ് റിപ്പബ്ലിക്ക് ദിന ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികളിൽ…
ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ക്ക് 775 പേര് അര്‍ഹത നേടി
മനാമ: ബഹ്‌റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ്സും ചേര്‍ന്ന് പുരുഷന്മാര്‍ക്കായി അല്‍ ഫത്തേ ഇസ്ലാമിക് സെന്ററിലും സ്ത്രീകള്‍ക്കായി ഖെറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പ്രിപ്പറേഷന്‍ ഓഫ് ഹോളി ഖുര്‍ആന്‍ ടീച്ചേഴ്സിലും സംഘടിപ്പിച്ച 30ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള പ്രാഥമിക യോഗ്യതാ റൗണ്ടില്‍ 336 പുരുഷന്മാരും 439 സ്ത്രീകളും ഉള്‍പ്പെടെ 775 മത്സരാര്‍ത്ഥികള്‍ പ്രാഥമിക യോഗ്യതാ മത്സരത്തിന് അര്‍ഹത നേടി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നമത്സരത്തില്‍ മൊത്തം 5,033 പേരാണ് പങ്കെടുത്തതെന്ന് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജഡ്ജി ഷെയ്ഖ് ഉമര്‍ ബിന്‍ ദുഐജ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പറഞ്ഞു.
കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം; കേന്ദ്രത്തില്‍ നിന്ന് 11855 കോടി അധികമായി കിട്ടും
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ ഇനി 11855 കോടി രൂപയുടെ വര്‍ദ്ധന. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളാണ് കേരളത്തെ തുണച്ചത്. കഴിഞ്ഞ വര്‍ഷം 24500 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 11855 കോടി രൂപ കൂടി 36355 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. കേരളത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നുവെന്ന സംസ്ഥാനത്തിന്‍റെ ദീര്‍ഘനാളായുള്ള പരാതിക്കിടെ ആശ്വാസമായി കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ തീരുമാനം. മൊത്തം വരുമാനത്തിന്‍റെ 2.382 ശതമാനം കേരളത്തിന് നല്‍കാനാണ് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ. നേരത്തെ ഇത് 1.925 ശതമാനമായിരുന്നു. അതായത് 24500 കോടി രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ വിഹിതം 36355 കോടി രൂപയാകും. 11855 കോടി രൂപയുടെ വര്‍ദ്ധന. പുതിയ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കൂടുതല്‍ പണം ലഭിക്കുമെന്ന കേരളത്തിന്‍റെ പ്രതീക്ഷയില്‍ തന്നെയായിരുന്നു കേരളം. കുറെ കൂടി ഉയര്‍ന്ന വിഹിതമായിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും വര്‍ദ്ധനവ് പരിഗണിച്ചതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാന…
മനാമ: ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ മുന്നറിയിപ്പുകൾ വേഗത്തിലും പൂർണ്ണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ iOS സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ബഹ്റൈൻ നിവാസികൾ അവരുടെ ഫോണുകൾ കുറഞ്ഞത് 26.2 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.Android അല്ലെങ്കിൽ Huawei ഉപകരണങ്ങളുടെ ഉപയോക്താക്കൾ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.
കടുപ്പിച്ച് കുവൈറ്റ്, അമിതവേഗത്തിന് ഇനി കഠിന ശിക്ഷ; മൂന്ന് വർഷം വരെ തടവും 1,000 ദിനാർ പിഴയും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്നവർക്ക് കനത്ത പ്രഹരവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്. അമിതവേഗതയിൽ വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവരെ പിടികൂടാൻ സുരക്ഷാ പരിശോധനകൾ അതീവ കർശനമാക്കി. ആവർത്തിച്ച് വേഗത പരിധി ലംഘിക്കുന്നവരെ നേരിട്ട് വിളിപ്പിക്കാനും അവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുമാണ് അധികൃതരുടെ തീരുമാനം. ട്രാഫിക് ക്യാമറകളിൽ കുടുങ്ങുന്ന അതിവേഗക്കാർക്ക് ഇനി ഇളവുകൾ ഉണ്ടാകില്ല. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുപ്പിക്കും. കേസ് കോടതിയിലേക്ക് പോകാതെ തീർപ്പാക്കുകയാണെങ്കിൽ 150 കുവൈറ്റ് ദിനാർ പിഴയൊടുക്കണം. കേസ് കോടതിയിൽ എത്തിയാൽ 1 മുതൽ 3 വർഷം വരെ തടവോ, 600 മുതൽ 1,000 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കാം. കുറ്റം തെളിഞ്ഞാൽ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെക്കും. പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ നിലവിൽ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക്…
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക്ദിനത്തിൻറെ ഭാഗമായി ഇന്ത്യയെ അറിയുവാനും ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകുവാനുമായി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൊസൈറ്റി അങ്കണത്തിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനം സംഘടിപ്പിച്ചു. ദേശ ഭക്തിഗാനങ്ങൾ, സംവാദം, പ്രശ്നോത്തരി, പ്രച്ഛന്നവേഷ പ്രദർശനം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീജയ് ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബാംഗം അനിൽ. പി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. കോർഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസ അറിയിച്ചു. ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി ചടങ്ങുകൾക്ക് രാജ്കൃഷ്ണൻ അവതാരകനായിരുന്നു.
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പൂർത്തിയാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്നുണ്ടായത്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളോട് വീണ്ടും മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രം. അടുത്തിടെ പോലും ചര്‍ച്ചകളിൽ നിറഞ്ഞ അതിവേഗ റെയിലോ, ബിജെപി മന്ത്രിയടക്കം അവകാശവാദം ഉന്നയിച്ച എിയിംസോ മാത്രമല്ല, എന്തെങ്കിലും ഒക്കെ കാണുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം പ്രഖ്യാപനങ്ങളും ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ലെന്ന് സാരം. ഇന്നത്തെ ബജറ്റിൽ ചെലവ് കൂടിയതും കുറഞ്ഞതുമായ സാധനങ്ങളും സേവനങ്ങളും ഏതൊക്കയാണെന്ന് നോക്കാം. വില കുറയുന്നവ കാന്‍സര്‍ മരുന്നുകള്‍ ഇവി ബാറ്ററി കായിക ഉപകരണങ്ങള്‍ സോളാര്‍ പാനല്‍ മൈക്രോവേവ് ഓവന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ വില കൂടുന്നവ സിഗരറ്റ് മദ്യം മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. പുതുതായി ഏഴ് അതിവേഗ…
ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്
വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പകരം വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. ഫ്‌ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കികയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ഇതിനകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരമായി ഇന്ത്യ വെനിസ്വേലന്‍ എണ്ണ വാങ്ങാന്‍ പോകുന്നു. അതിന്റെ കരാര്‍ സംബന്ധിച്ച ആശയം ഞങ്ങള്‍ ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്’. ട്രംപ് പറഞ്ഞു. യുഎസിന്റെ ദീര്‍ഘകാല ഉപരോധങ്ങള്‍ കാരണം ഇന്ത്യ നിലവില്‍ ഇറാനില്‍ നിന്ന് വളരെ കുറച്ച് ക്രൂഡ് ഓയില്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. മുമ്പ് മുന്‍നിര വിതരണക്കാരില്‍ ഒന്നായിരുന്നു ഇറാന്‍. റഷ്യന്‍ ഇറക്കുമതിക്ക് പകരമായി വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ യുഎസ് നേതാക്കള്‍ ദീര്‍ഘകാലമായി ഇന്ത്യയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയേയും വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേന്‍ എണ്ണ വ്യാപാരത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നിടത്തോളം കാലം,…
ഇ ശ്രീധരന്റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍
ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെയും ഇ ശ്രീധരന്റെയും പദ്ധതികള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, കേരളത്തെ തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡല്‍ഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു റെയില്‍ ഇടനാഴികള്‍. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ടയര്‍ -2, ടയര്‍ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകള്‍ക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയില്‍വേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയില്‍ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാൻ ഇ…
