Author: News Desk

മനാമ: ബഹ്‌റൈനില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച കേസില്‍ 28കാരനായ ഏഷ്യന്‍ നിര്‍മ്മാണ തൊഴിലാളിയുടെ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.കേസ് വിശദമായി പരിശോധിക്കാനും കേസ് ഫയലിന്റെ പകര്‍പ്പ് നല്‍കാനുമായി അടുത്ത വിചാരണ ജനുവരി 6ലേക്ക് മാറ്റി. 2024ലും 2025ലും ജോലി ചെയ്യുന്ന കമ്പനിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ചികിത്സാ ആനുകൂല്യങ്ങള്‍ നേടിയെന്നാണ് കേസ്. പ്രതി ഇപ്പോഴും കസ്റ്റഡിയിലാണ്.

Read More

മനാമ: യു.എന്‍ രക്ഷാസമിതിയില്‍ 2026- 2027 കാലയളവിലേക്കുള്ള സ്ഥിരമല്ലാത്ത അംഗത്വം ബഹ്‌റൈന്‍ ഔദ്യോഗികമായ ഏറ്റെടുത്തതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു.സമാധാനം, സഹവര്‍ത്തിത്വം, ഐക്യദാര്‍ഢ്യം, സമൃദ്ധിയുടെ പങ്കിടല്‍ എന്നിവയോട് രാജ്യത്തിനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ചരിത്രപരമായ ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ സ്വീകരിക്കുന്ന നയതന്ത്രപരവും മാനുഷികവുമായ സമീപനത്തെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളെയും ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു. പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണയ്ക്കല്‍, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കല്‍, ഭീകരതയെയും അക്രമാസക്ത തീവ്രവാദത്തെയും ചെറുക്കല്‍, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ സുസ്ഥിര വികസനം തുടങ്ങിയവയായിരിക്കും സമിതിക്കു മുന്നില്‍ ബഹ്‌റൈന്റെ പ്രധാന പരിഗണനാ വിഷയങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: മനോരമയിലെ ഒരു വീട്ടില്‍ ഇന്നലെ തീപിടിത്തമുണ്ടായി.വിവരമറിഞ്ഞ് ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം തീയണച്ചു. ആര്‍ക്കും പരിക്കില്ല.സിവില്‍ ഡിഫന്‍സ് സംഘം അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ അയല്‍ വീടുകളിലേക്ക് തീ പടരുന്നത് തടയാനായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: അടുത്ത തിങ്കളാഴ്ച ബഹ്‌റൈനില്‍ കൂടിയ തോതില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാറ്റിന്റെ തീവ്രതയില്‍ കുറവുണ്ടായിരുന്നു. ശനിയാഴ്ച മുതല്‍ വടക്കന്‍ കാറ്റ് സജീവമാകും.വടക്കുപടിഞ്ഞാറന്‍ കാറ്റുകൂടി സജീവമാകുന്നതോടെ താപനിലയില്‍ കാര്യമായ കുറവനുഭവപ്പെടും. ഈ അവസ്ഥ തുടര്‍ന്ന് തിങ്കളാഴ്ച കൂടിയ അളവിലുള്ള തണുപ്പായിരിക്കും അനുഭവപ്പെടുക.

Read More

മനാമ: ബഹ്‌റൈനിലേക്ക് രണ്ടു കിലോഗ്രാമിലധികം കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ ഏഷ്യന്‍ വനിതയ്ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ പിടികൂടിയ കഞ്ചാവ് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.2025 ഒക്ടോബര്‍ നാലിനാണ് 37കാരിയായ ഇവര്‍ ഒരു ഏഷ്യന്‍ രാജ്യത്തുനിന്ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒറ്റയ്ക്ക് വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന വലിയൊരു ബാക്ക്പാക്ക് സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Read More

മനാമ: ബഹ്‌റൈനിലെ നുവൈദ്‌റാത്തിനടുത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു.അല്‍ റിഖാ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് തെരുവില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതന്ന് പോലീസ് അറിയിച്ചു. പോലീസ് അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തുന്നതിനിടയില്‍ പിടിയിലായ ഏഷ്യക്കാരന് ഹൈ ക്രിമിനല്‍ കോടതി പത്തു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.കിംഗ് ഫഹദ് കോസ്‌വേ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഒരു ഡെലിവറി ജീവനക്കാരനില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിന്തുടര്‍ന്നത്. യാത്രയ്ക്കിടയില്‍ നടത്തിയ പരിശോധനയില്‍ കൈവശം മയക്കുമരുന്നുണ്ടെന്ന് പോലീസ് നായ സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.പോലീസ് പിടികൂടിയ ഇയാളുടെ വാഹനം കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താലും കോടതി ഉത്തരവിട്ടു.

Read More

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമം വഴി വശീകരിച്ച് 14ഉം 15ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സതേണ്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അധികൃതര്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥനായി നടിച്ചാണ് പ്രതി പെണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ജീവിതച്ചെലവ് അലവന്‍സ് വഴി താഴ്ന്ന വരുമാനക്കാരായ ബഹ്‌റൈനി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സാമൂഹിക വികസന മന്ത്രാലയത്തോട് ഉത്തരവിട്ടു.പൗരരെ കേന്ദ്രബിന്ദുവാക്കി സമഗ്ര വികസനം എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമാമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണിത്.ഉത്തരവനുസരിച്ച് പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 300 ദിനാറില്‍ താഴെ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 130 ദിനാറായി അലവന്‍സ് വര്‍ധിപ്പിക്കും. പ്രാഥമിക വരുമാനക്കാര്‍ക്ക് പ്രതിമാസം 301നും 700നുമിടയില്‍ ദിനാര്‍ വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ അലവന്‍സ് 97 ദിനാറായി വര്‍ധിപ്പിക്കും.

Read More

മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ 2025 നവംബറില്‍ ശക്തമായ പ്രവര്‍ത്തന പ്രകടനം കാഴ്ചവെച്ചു.ഗള്‍ഫ് എയറില്‍ നവംബര്‍ മാസത്തില്‍ 6,03,351 യാത്രക്കാരാണ് സഞ്ചരിച്ചത്. 4,376 വിമാനങ്ങള്‍ സര്‍വീസ് നടത്തി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 87% കൈവരിച്ചു.2024 നവംബറില്‍ യാത്രക്കാരുടെ എണ്ണം 4,74,917 ആയിരുന്നു. ഇതില്‍ 27% വര്‍ധനയാണുണ്ടായത്. വിമാനങ്ങളുടെ എണ്ണം 3,996ല്‍നിന്ന് 10% വര്‍ധിച്ചു. മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 74.8%ല്‍ നിന്ന് 87.0% ആയി വര്‍ധിച്ചു.ഡിമാന്‍ഡ്, ശേഷി ആസൂത്രണം, പ്രവര്‍ത്തന വിശ്വാസ്യത എന്നിവയുടെ പിന്തുണയോടെ സുസ്ഥിരമായ പ്രകടനം കമ്പനി തുടരുകയാണെന്നും സുസ്ഥിര വളര്‍ച്ചയിലും സേവന നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസ് പറഞ്ഞു.

Read More