- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
തിരുവനന്തപുരം: അഭയ കൊലക്കേസിൽ വിധി പ്രഖ്യാപനം ഡിസംബർ 22 ന്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂർത്തിയായി. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂർത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായതോടെയാണ് മുഴുവൻ പ്രതികളുടെയും വാദം പൂർത്തിയായത്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂർ കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂർ കോടതി മുൻപാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷൻ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.
ലക്നൗ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കൗമാരക്കാർ അറസ്റ്റിൽ. യുപിയിലെ ജലൗൺ ജില്ലയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.വീട്ടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതേ പ്രദേശത്ത് തന്നെ താമസിക്കുന്ന കൗമാരക്കാരാണ് പ്രതികൾ.സംഭവത്തിൽ മൂന്ന് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. എന്നാല്‍ അക്രമത്തിന് പിന്നിൽ രണ്ട് പേരെയുണ്ടായിരുന്നുള്ളുവെന്നാണ് പൊലീസ് നിഗമനം.പീഡനവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഡോക്ടര്‍മാരുടെ നിർദേശത്തെ തുടർന്ന് പിന്നീട് ഝാൻസി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ‘രണ്ട് കൗമാരക്കാർ അഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉയരുന്നുണ്ട്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. എഎസ്പി അവദേശ് സിംഗ് വ്യക്തമാക്കി.
മീററ്റ്: ഗർഭച്ഛിദ്രം നടത്തുന്നതിനായി കാമുകൻ നൽകിയ ഗുളികകള്‍ കഴിച്ച യുവതിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച 24കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. കാമുകന്‍റെ വിവാഹദിനം തന്നെയാണ് യുവതി മരിക്കുന്നതും. അതേസമയം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ കാമുകന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാരീരികഅസ്വസ്ഥതകളെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നത്. ചൊവ്വാഴ്ചയോടെ മരിക്കുകയും ചെയ്തു. ആശുപത്രിക്കിടക്കയിൽ യുവതി മരണത്തോട് പൊരുതുമ്പോൾ യുവാവ്, തന്‍റെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. ഇവരുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനായ രാഹുല്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതനുസരിച്ച് രാഹുലും മരിച്ച 24കാരിയും തമ്മിൽ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ഇയാൾ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തിൽ യുവതി ഗര്‍ഭിണിയായി. എന്നാൽ രാഹുൽ മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.…
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉള്‍പ്പെടെയുള്ളവർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളിൽ ആക്രമണം. സംസ്ഥാനത്ത് അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ കാണുന്നതിനായാണ് നദ്ദ, മുതിർന്ന നേതാവ് കൈലാഷ് വിജയ് വർഗീയ എന്നിവരുടെ സംഘം ഇവിടെയെത്തിയത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ഇവരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ജെ.പി നദ്ദ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി എന്ന വിവരം ബിജെപി ബംഗാൾ ചീഫ് ദിലീപ് ഘോഷ് ആണ് അറിയിച്ചത്. കൈലാഷിന്‍റെ വാഹനവ്യൂഹത്തിന് നേരെയും സമാനരീതിയിലാണ് ആക്രമണം നടന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. തുടർന്ന് സർവ മത പ്രാർത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും പാർലമെന്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 971 കോടി രൂപ ചെലവിട്ട് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ നിർമിക്കുന്ന മന്ദിരത്തിന് നിലവിലേതിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുപ്പമുണ്ടാകും. നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 ഉം രാജ്യസഭയില്‍ 245 ഉം അംഗങ്ങള്‍ക്കാണ് ഇരിപ്പിടമാണുള്ളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.
ജനങ്ങള്‍ അസ്വസ്ഥരാണ്, വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും – ജി. സുകുമാരൻ നായർ
കോട്ടയം: വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കും. തെരഞ്ഞെടുപ്പ് ഫലത്തിൽ അതു പ്രതിഫലിക്കും. തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. മുന്നണികളോട് സമദൂര നിലപാടാണ് എന്‍എസ്എസിനുള്ളത്. – അദ്ദേഹം പറഞ്ഞു.
കൊച്ചി: വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ടില്ല. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. പനമ്പള്ളി നഗർ സർക്കാർ എൽ പി സ്‌കൂളിലാണ് മമ്മൂട്ടി മുൻപ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അടുത്തിടെ മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 10 ) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് സബ ഹെൽത്ത് സെന്റർ അൽ-ദേർ ഹെൽത്ത് സെന്റർ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഐകിയ ദാന മാൾ ദാർ കുലൈബ് സ്പോർട്സ് ക്ലബ് മൊബൈൽ യൂണിറ്റുകൾ സൂക് വഖിഫ് സൂയിഡ് ഹെഡ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 9 ന് നടത്തിയ 10,064 കോവിഡ് -19 ടെസ്റ്റുകളിൽ 201 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 101 പേർ പ്രവാസി തൊഴിലാളികളാണ്. 77 പുതിയ കേസുകൾ സമ്പർക്കം മൂലവും 14 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,495 ആയി. കോവിഡിൽ -19 ൽ നിന്ന് 171 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 86,518 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.77 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 4 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 347 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1630 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1624 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.84 ശതമാനം പേർ മാത്രമാണ്…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
