Author: News Desk

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുഖ്യ രക്ഷാധികാരി സുബൈർ കണ്ണൂരിൻറെ അദ്ധ്യക്ഷതയിൽ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ബഹ്‌റൈന്റെ നാല്പത്തിഒൻപതാമത് ദേശീയ ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു. മുഖ്യാതിഥിയായ ക്യാപിറ്റൽ ഗവര്ണറേറ്റ് ആക്ടിങ് ഡയറക്ട്ർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് യൂസുഫ് യാഖൂബ് ലാറി കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉൽഘാടനം ചെയ്തു. ബികെഎസ്എഫിൻറെ പ്രവർത്തനങ്ങൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിക്കൊണ്ട് യുസുഫ് യാഖൂബ്‌ ലോറി അഭിപ്രായപ്പെട്ടു. ക്യാപിറ്റൽ ഗവർണറേറ്റുമായി നടത്തിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. തുടർന്നും അശരണരായ സാധാരണക്കാർക്ക് കൈത്താങ്ങ് ആകാൻ ബികെഎസ്എഫിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്തു. തുടർന്ന് കോവിഡ് സമയത്ത് രോഗികൾക്ക് സൗജന്യമായി ബികെഎസ്എഫിനു വാഹനം വിട്ട് നൽകിയ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെയും അതിനുവേണ്ട അനുമതികൾ നേടിത്തന്ന കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് മുഹമ്മദ്…

Read More

മനാമ: സമസ്ത ബഹ്റൈന്‍ മനാമയിലെ കേന്ദ്ര ആസ്ഥാനത്ത് ബഹ്റൈന്‍ ദേശീയദിന ആഘോഷ സംഗമം സംഘടിപ്പിച്ചു. സ്വദേശികളെ പോലെ തന്നെ വിദേശികളെയും പരിഗണിക്കുന്ന ബഹ്റൈനെയും രാഷ്ട്ര നേതാക്കളെയും സംഗമം പ്രകീര്‍ത്തിച്ചു. ചടങ്ങ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ അദ്ധ്യക്ഷതവഹിച്ചു.ഹാഫിസ് ശറഫുദ്ധീന്‍ മൗലവി ഖിറാഅത്ത് നടത്തി. സൂപ്പി മുസ്ലിയാര്‍, ശഹീര്‍ കാട്ടാന്പള്ളി, ഹനീഫ ആറ്റൂര്‍, മജീദ് ചോലക്കോട്, ഉബൈദുല്ല റഹ് മാനി, അബ്ദുല്‍ വഹീദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നിഷാദ് വയനാട്, ജസീര്‍ ബ്നു നസീര്‍ വാരം എന്നിവര്‍ ഗാനാലാപനം നടത്തി. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് പ്രധാന ഭാരവാഹികളും ഭാരവാഹികളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

Read More

മനാമ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ടോണിക് പോസ്റ്റൽ വോട്ട് സമ്പ്രദായം തുടങ്ങാനുള്ള സന്നദ്ധത തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചതിന് പിന്നാലെ , ഗൾഫ് ഇതര രാജ്യങ്ങളിൽ ആദ്യഘട്ടത്തിൽ പരീക്ഷിക്കാമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം വിവേചനപരമാണെന്ന് എൽ ജെ ഡി പ്രവാസി മിഡിലീസ്റ്റ് കമ്മറ്റി ജെ സി സി പ്രസിഡന്റ് സഫീർ പി ഹാരിസ് , സെക്രട്ടറി ടിപി അൻവർ പത്രക്കുറിപ്പിൽ പറത്തു . For Appointment Click: https://www.kimshealth.org/bahrain/muharraq/ പ്രവാസി വോട്ടവകാശത്തിനു വേണ്ടി ഏറ്റവും കൂടുതൽ മുറവിളി ഉയർത്തിയത് ഗൾഫ് നാടുകളിലെ പ്രവാസികളാണ് , ഇന്ത്യയിൽ നിന്നും കൂടുതൽ പ്രവാസികൾ അധിവസിക്കുന്നത് ഗൾഫ് നാടുകളിലാണ് , പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫ് മേഘലയിലെ പ്രവാസികളെ ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിൽ നിന്നും മാറ്റിനിർത്തിയാൽ വലിയ ശതമാനം വോട്ടർമാർക്ക് കേരളത്തിൽ അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്യും. യുഎസ്, കാനഡ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ജപ്പാൻ, ആസ്ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് മാത്രം…

Read More

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം മാറിയ സാഹചര്യത്തിൽ പുതിയ ലോഗോ പ്രകാശനവും സൂം മീറ്റ് പ്രോഗ്രാമിന്റെ ഔപചാരിക ഉൽഘാടന കർമ്മവും ബിഎംബിഎഫ് ചെയർമാൻ ഡോ ജോർജ് മാത്യു നടത്തി. കഴിഞ്ഞ 15 വർഷത്തിലധികമായി ബഹ്റൈനിലെ വിവിധ മേഖലയിലുള്ള മലയാളി കച്ചവടക്കാരുടെ വിവിധ വിഷയങ്ങളും പ്രശ്നങ്ങളും പൊതു സമൂഹത്തിൽ കൊണ്ട് വരികയും കഴിയാവുന്ന രീതിയിൽ പരിഹരിക്കുകയും മറ്റു വിവിധ സാമൂഹ്യ സേവനത്തിൽ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നല്ല രീതിയിൽ മാതൃകയാകുകയും ചെയ്ത പ്രവർത്തനങ്ങളെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ബിഎംബിഎഫ് യൂത്ത് വിങ് ഭാരവാഹികളും വിശിഷ്ട വ്യക്തികളും സൂം മീറ്റിലൂടെ വിലയിരുത്തി. കൂടാതെ നിലവിലെ സാഹചര്യത്തിൽ പൊതു കച്ചവട രംഗത്തുള്ള വരെ വലിയ രീതിയിൽ കോർത്തിണക്കി മുൻനിരയിൽ നിന്ന് പ്രവർത്തനം ശക്തമാകുന്നതിനും ഏകോപിക്കുന്നതിന്റെയും ആവശ്യകത വിവിധ അംഗങ്ങൾ വിലയിരുത്തി. ഈ വർഷം ആദ്യത്തിൽ പതിനഞ്ചാം വാർഷികം വലിയ രീതിയിൽ നടത്താനിരിക്കയാണ് ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരി ബഹ്റൈൻ മലയാളി ബിസിനസ്…

Read More

മനാമ: ഫ്രൻറ്സ്  സോഷ്യൽ അസോസിയേഷൻ ഹാജിയാത് യൂണിറ്റ് മലർവാടി ബാലസംഘം ശിശുദിനത്തോടനുബന്ധിച്ച് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. അബ്ദുൽ ഖയ്യൂമിൻറെ പ്രാർഥനയോടെ  ആരംഭിച്ച പരിപാടിയിൽ തബിൽ ലജാഹ്, നൂമ റനേഷ്, അവന്തിക, ഹിബ ഫാത്തിമ, ഫാത്തിമ മുഹമ്മദ് (ഗാനം), ഫജ൪ സാലിഹ്, സയ്ദ് സാജിദ് (പ്രസംഗം ), ആയിഷ സാലിഹ്, സുമാന ഇർഷാദ്, തമാ റനേഷ്, യൂസഫ് ഈസാ, ഹിബ ഫാത്തിമ, ഈസാ ഹസീബ്, തൽഹ ഹസീബ് (കഥ പറയൽ), ഹംദാൻ സാലിഹ് (സ്റ്റിൽസ്), മുഹമ്മദ് റാഫി (ആർട് ആൻഡ് ക്രാഫ്റ്റ്), ഒമർ സുഹൈൽ, ഇസ്ഹാഖ്  സുഹൈൽ (സ്കിറ്റ്) തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു. ഫാത്തിമ സാലിഹ് പരിപാടി നിയന്ത്രിച്ചു.

Read More

മനാമ: ബഹ്റിന്റെ  സാംസ്കാരിക വൈവിധ്യത്തെ ഉയർത്തിക്കാട്ടിയും രാജ്യത്തിനു അഭിവാദ്യമർപ്പിച്ചും  ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. ഡിസംബർ   15 നു ചൊവ്വാഴ്ച ഓൺലൈനിൽ പരിപാടികൾ നടന്നു. തത്സമയ ആലാപനം, നൃത്തം, ജാം സെഷനുകൾ, പോസ്റ്റർ, പതാക നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്ന  പരിപാടികൾ നടന്നു.   വിദ്യാർത്ഥികൾ ഓൺ‌ലൈൻ പ്രസംഗങ്ങളിൽ പങ്കെടുക്കുകയും രാജ്യങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി പതാകകളുമായി   പരിപാടികളിൽ പങ്കെടുത്തു.  ഓരോ ക്ലാസും വിവിധ പരിപാടികളുമായി സജീവമായിരുന്നു. സ്ലൈഡ് ഷെയർ, അവതരണങ്ങൾ എന്നിവയിലെ അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ ചിത്രരചനയും കളറിംഗും പ്രദർശിപ്പിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ദേശീയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയിച്ചു പരിപാടി  അവിസ്മരണീയമാക്കി.  മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി. ദേശീയ ദിനാഘോഷത്തിനായി ഇന്ത്യൻ സ്‌കൂൾ കാമ്പസും അലങ്കരിച്ചിരുന്നു.ബഹ്‌റൈന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയും സമൃദ്ധിയും ആഘോഷിക്കുക എന്നതാണ് ദേശീയ ദിന പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന്  റിഫ കാമ്പസ്   പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു. തദവസരത്തിൽ  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ  പ്രിൻസ് എസ് നടരാജൻ,…

Read More

മനാമ: ബഹ്റിൻ ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ ഗണ്യമാക്കാതെ ആതുരശുശ്രൂഷമേഖലകളിൽ കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ച ബഹ്റിൻ മാർത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം 18-ആം തീയതി വെള്ളിയാഴ്ച വിശുദ്ധകുർബാനശുശ്രൂഷയേ തുടർന്ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ആദരിക്കൽ ചടങ്ങ് നടക്കും. മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയെ ബഹ്റിൻ മാർത്തോമ്മ ഇടവക ആദരിക്കും. റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത എപ്പിസ്കോപ്പ പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ അണ്ടർ സെക്രട്ടറി മുഖ്യാതിഥിയായിരിക്കും . കേരളത്തിൻറെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, തിരുവനന്തപുരത്ത് എംപി ശശി തരൂരും, കേരള മുൻ പോലീസ് ചീഫ് ജേക്കബ് പുന്നൂസും ആശംസകൾ അറിയിക്കും. തുടർന്ന് കോവിഡ് 19 മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കും.

Read More

മനാമ: ബഹ്റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സിലും ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും ചേര്‍ന്ന് അദ്ലിയ അല്‍ഹിലാല്‍ ഹോസ്പിറ്റലിലുമായി സഹകരിച്ച് പതിനാറ് ദിവസത്തോളം വരുന്ന മെഗാ സൗജനൃ മെഡിക്കല്‍ കൃാംപിന് തുടക്കം കുറിച്ചു. ഇന്നലെ അദ്ലിയ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ വെച്ച് നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സെക്രട്ടറി ജൃോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് .എഫ്.എം. ഫൈസല്‍ അദ്ധൃക്ഷത വഹിച്ചു. ഐ.സി.ആര്‍.എഫ്. ചെയര്‍മാന്‍ അരുള്‍ദാസ് ഉത്ഘാടനം ചെയ്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രദീപ് പുറവന്‍കര, സി.സി.എ മുന്‍ സാരഥി ജോണ്‍ ഐപ്പ് , സാമൂഹൃ പ്രവര്‍ത്തകരായ കെ.ടി.സലീം , റഫീക്ക് അബ്ദുള്ള , സുനില്‍ ബാബു പടവ് , ഹാരിസ് പഴയങ്ങാടി , അന്‍വര്‍ ശൂരനാട് , അജിത് കുടുംബ സൗഹൃദവേദി , സത്യൻ പേരാമ്പ്ര.. സിജി ചെയര്‍മാന്‍ ഷിബു പത്തനം…

Read More

തിരുവനന്തപുരം: യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടതിൽ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമെന്ന് ആരോപണം. മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവയുമായി യു.ഡി.എഫ് ഇത്തവണ പ്രാദേശിക തലത്തിൽ നീക്കുപോക്ക് നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിൻറെ പരമ്പരാഗത വോട്ടു ബാങ്കുകളായി അറിയപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളെ അകറ്റാൻ ഇത് കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഈ നീക്കു പോക്ക് ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയത് പത്തനംതിട്ട ജില്ലയിലാണെന്നാണ് പ്രദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ. മാണിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായിട്ടും പത്തനംതിട്ടയിൽ യു.ഡി.എഫിനെ അടിതെറ്റിച്ചത് തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ‍ഇത്തരം സംഘടനകളുമായുള്ള നീക്കു പോക്കാണെന്നും ഇവർ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അതേസമയം യു.ഡി.എഫ് ബന്ധത്തിലൂടെ മികച്ച നേട്ടമാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 2015-ൽ 47 സീറ്റ് മാത്രം ഉണ്ടായിരുന്ന എസ്.ഡി.പി.ഐ ഇക്കുറി നൂറിലധികം സീറ്റുകളിലാണ് വിജയിച്ചത്.…

Read More

ഓസ്റ്റിന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉത്പാദിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ സ്വയം പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാര്‍ക്ക് ഈ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. ടെക്‌സസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായത് ഹിസ്പാനിക്ക് വിഭാഗക്കാരില്‍ നിന്നാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വ്യാപനം ഉണ്ടാകുവാന്‍ കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനാണ്. അവരുടെ ജീവന്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ മറ്റ് നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയും. കോവിഡ് വ്യാപിച്ചതിനുശേഷം ഇതുവരെ രാജ്യത്താകമാനം ആയിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. വാക്‌സിന്‍ ലഭിച്ചവര്‍ മാസ്ക് ധരിക്കേണ്ടതും, സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read More