- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
Author: News Desk
ബഹ്‌റൈൻറെ 49 മത് ദേശീയ ദിനഘോഷത്തിന്റെയും, ഹമദ് രാജാവിൻറെ സ്ഥാനാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രമുഖ മലയാളി സംഘടനകളും ,സ്ഥാപനങ്ങളും കൂട്ടായ്മകളും മന്ത്രായലയങ്ങളുടെയും ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള സ്റ്റാർവിഷൻ ന്യൂസ് മലയാളത്തിൻറെ ബഹ്‌റൈൻ ദേശീയ ദിനാഘോഷ സ്പെഷ്യൽ പതിപ്പ്. ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://online.pubhtml5.com/lfro/uqxe
മസ്‌ക്കറ്റ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഔദ്യോഗികയാത്രയുടെ ഭാഗമായി ഓമാനിലെത്തി. മസ്‌ക്കറ്റിലെ പ്രശസ്തമായ മോതീശ്വര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് വിദേശകാര്യ സഹമന്ത്രി സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ‘ തന്റെ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലെ പുരാതന ക്ഷേത്രം സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സാംസ്‌കാരിക ബന്ധത്തിന്റെ തെളിവാണ് മോതീശ്വര ക്ഷേത്രം.’ മുരളീധരന്‍ ട്വീറ്റ് ചെയ്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഒമാനിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ മുന്നു മഹാവര്‍ മന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. കേന്ദ്രമന്ത്രി എന്ന നിലയില്‍ മുരളീധരന്‍ ആദ്യമായാണ് ഒമാനിലെത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെ വിദേശകാര്യ മന്ത്രിയേയും തൊഴില്‍ മന്ത്രിയേയും മുരളീധരന്‍ നേരിട്ട് കാണും. ഒപ്പം പുതുതായി രൂപീകരിച്ച ഒമാന്‍-ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രതിനിധികളുമായും കേന്ദ്രമന്ത്രി സംവദിക്കും. പാര്‍ലമെന്ററികാര്യ സഹമന്ത്രി എന്ന ചുമതലകൂടിയുള്ളതിനാല്‍ ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍, യോഗാ പരിശീലന സംഘടനകള്‍ എന്നിവരുമായും കൂടിക്കാഴ്ച…
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പുതിയ സ്റ്റാമ്പ് പുറത്തിറക്കി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ചിത്രം ഉൾക്കൊള്ളുന്ന നാല് സ്റ്റാമ്പുകളാണ് ട്രാൻപോർട്ടേഷൻ മന്ത്രാലയത്തിലെ ബഹ്‌റൈൻ പോസ്റ്റ് പുറത്തിറക്കിയത്. ചില പ്രാദേശിക പരമ്പരാഗത കരകൗശല വസ്തുക്കളെ ചിത്രീകരിക്കുന്ന ഈ സെറ്റ് ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആന്റ് ആന്റിക്വിറ്റീസുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം, ആഴത്തിൽ വേരൂന്നിയ ചരിത്രവും നാഗരികതയും, കരകൗശല വസ്തുക്കളുടെ സംരക്ഷണം എന്നിവ ഉയർത്തിക്കാട്ടുന്നു. എല്ലാ ബഹ്‌റൈൻ പോസ്റ്റ് ശാഖകളിലും 250 ഫിൽസുകളുടെ സ്റ്റാമ്പുകൾ ലഭ്യമാണ്.
മനാമ: രാജാവിന്റെ പത്‌നിയും സുപ്രീം കൗൺസിൽ ഫോർ വുമൺ (എസ്‌സിഡബ്ല്യു) പ്രസിഡന്റുമായ പ്രിൻസസ് സാബിഖ ബിൻത് ഇബ്രാഹിം അൽ ഖലീഫയ്ക്ക് രാജാവ് ആശംസയറിയിച്ചു. 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയത്തിന്റെ വാർഷികവും രാജാവിന്റെ 21 -മത് സ്‌ഥാനാരോഹണ വാർഷികവും കൂടിയാണ് ഓരോ ദേശീയ ദിനാഘോഷവും. രാജാവിന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈന്റെ നേട്ടങ്ങളെ രാജകുമാരി സബീക്ക ബിന്ത് ഇബ്രാഹിം അൽ ഖലീഫ പ്രശംസിച്ചു. പ്രിൻസസ് സബീക്ക നൽകിയ മറുപടി സന്ദേശത്തിന് രാജാവ് നന്ദി അറിയിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും സംഭാവന ചെയ്യുന്നതിൽ ബഹ്‌റൈൻ സ്ത്രീകളെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.
മക്ക: കോവിഡ് മഹാമാരിക്കിടയിലും പത്ത് ലക്ഷം വനിതകള്‍ ഉംറ നിര്‍വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. പതിനാല് ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍ 84,000 തീര്‍ത്ഥാടകരാണ് എത്തിയത്. ഇതില്‍ 26,209 പേര്‍ സ്ത്രീകളായിരുന്നു. രണ്ടാഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. രണ്ടാംഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരാണ് എത്തികൊണ്ടിരുന്നത്. മൂന്നാംഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വഹിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി 326,063 സ്ത്രീകളാണ് ഉംറ നിര്‍വഹിച്ചത്. 669,818 സ്ത്രീകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,382 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,32,548 ആയി. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 387 പേരാണ് മരിച്ചത്. മരണ നിരക്ക് 1.45 ശതമാനമാണ്. കൊറോണയെ തുടർന്ന് 1,44,096 പേർ രാജ്യത്ത് മരണപ്പെട്ടു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവർ 3.35 ശതമാനം മാത്രമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 3,32,002 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 94,56,449 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 33,813 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 95.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
മനാമ: ആകാശത്തെ വർണ്ണപ്രഭാ പൂരിതമാക്കി ബഹ്‌റൈൻ ദേശീയ ദിനത്തെ വരവേറ്റു. ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയവും ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് ഫയർ വർക്സ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന്റെ (ബിഐസി) സഹകരണത്തോടെ തെക്കൻ ഗവർണറേറ്റിലെ സൽമാൻ ബിൻ അഹമ്മദ് അൽ-ഫത്തേഹ് ഫോർട്ടിലും വടക്കൻ ഗവർണറേറ്റിലെ സൽമാൻ ടൗണിന് സമീപം ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രാലയവുമാണ് ഫയർ വർക്സ് ഷോ സംഘടിപ്പിച്ചത്. രണ്ടിടങ്ങളിലും നിരവധി പേരാണ് ഫയർ വർക്സ് ഷോ കാണാനായി എത്തിച്ചേർന്നത്. ബഹ്‌റൈൻ ടിവിയിൽ തത്സമയ സംപ്രേഷണവും നടന്നു. ഇന്ന് (ഡിസംബർ 16) 7 മണിക്ക് മനാമയിലെ ബഹ്‌റൈൻ ബേയിൽ നടക്കുന്ന വെടിക്കെട്ടും ബഹ്‌റൈൻ ടെലിവിഷൻ സംപ്രേഷണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ജനങ്ങൾ ഒത്തുചേർന്നത്.
മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് നിരവധി അഭിനന്ദന സന്ദേശം ലഭിച്ചു. 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയത്തിന്റെ വാർഷികവും രാജാവിന്റെ 21 -മത് സ്‌ഥാനാരോഹണ വാർഷികവും കൂടിയാണ് ആഘോഷിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ജനപ്രതിനിധി സമിതി സ്പീക്കർ, ഷൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഷൂറ കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധി സമിതി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ഗവർണർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വിദേശത്തുള്ള ബഹ്‌റൈൻ അംബാസഡർമാർ, ബഹ്‌റൈനിലെ നയതന്ത്ര ദൗത്യങ്ങൾ, സൊസൈറ്റികൾ, സ്‌പോർട്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവയുടെ തലവൻമാർ എന്നിവരിൽ നിന്നാണ് ദേശീയദിന ആശംസ സന്ദേശം ലഭിച്ചത്. ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് ആരോഗ്യവും സന്തോഷവും ആശംസിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ എല്ലാ മേഖലയിലും രാജ്യത്തിനും ജനങ്ങൾക്കും സമൃദ്ധിയും പുരോഗതിയും ഉണ്ടാവട്ടെയെന്ന്…
മനാമ: ബഹ്‌റൈന്റെ 49 -മത് ദേശീയ ദിനത്തോടനുബന്ധിച്ച് 169 തടവുപുള്ളികൾക്ക് മാപ്പുനൽകി ബഹ്‌റൈൻ. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ കേസുകളിൽ കോടതി ശിക്ഷിച്ച് ജയിൽ ശിക്ഷയുടെ ഒരു ഭാഗം പൂർത്തിയാക്കിയ 169 പേരെയാണ് മോചിപ്പിക്കുന്നത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്‌റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയ്ക്കായും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയ വാർഷികത്തിന്റെയും രാജാവിന്റെ 21 -മത് സ്‌ഥാനാരോഹണ വാർഷികത്തിന്റെയും ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചാണ് രാജാവ് മാപ്പ് പ്രഖ്യാപിച്ചത്.
മനാമ: ബഹ്‌റൈന്റെ ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു. ഈ വർഷത്തെ ഡൂഡിൽ അലയടിക്കുന്ന ഫ്ലാഗ് ആണ് അവതരിപ്പിച്ചത്. ഇന്റർനെറ്റ് ഭീമന്റെ വെബ്‌സൈറ്റിലേക്കുള്ള സന്ദർശകരെ ബഹ്‌റൈൻ പതാക കാറ്റിൽ വീശുന്ന ചിത്രം സ്വാഗതം ചെയ്യും. ബഹ്റിന്റെ 49 -മത് ദേശീയ ദിനമാണ് ആഘോഷിക്കുന്നത്. ഡിസംബർ 16, 17 ദിനങ്ങളിലാണ് ബഹ്‌റൈന്റെ ദേശീയ ദിനം. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ദേശീയ ദിനവും രാജാവിന്റെ സ്ഥാനാരോഹണ വാര്‍ഷികവും പ്രമാണിച്ച് ബഹ്‌റൈനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയാഘോഷങ്ങളോടനുബന്ധിച്ച് രാജ്യമെങ്ങും ദേശീയ പതാകയും ദീപാലങ്കാരങ്ങളും കൊണ്ട് വർണ്ണ പ്രഭയിൽ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. മൂന്നിടങ്ങളിൽ ഫയർ വർക്‌സ് ഒരുക്കിയിട്ടുണ്ട്. റിഫയിലെ ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് ഫോർട്ടിലും ബഹ്‌റൈൻ ബേയിലുമാണ് ഫയർ വർക്സ് ഉണ്ടാവുക.
