Author: News Desk

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ച സാഹചര്യത്തിൽ മരണത്തെ സംബന്ധിച്ച ദുരൂഹത നീക്കാൻ അപകടം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്. പ്രദീപ് സ്‌കൂട്ടറിൽ സഞ്ചരിച്ച പാതയും ദൂരവും സമയവും ലോഡുമായി ടിപ്പർ പുറപ്പെട്ട സമയവും പാതയും ദൂരവും സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് പോലീസ്. ഫോൺ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. പ്രദീപിനെ ബോധപൂർവ്വമാണോ ലോറി പിന്തുടർന്നത് എന്ന കാര്യം പരിശോധിക്കും. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് വാഹനാപകടത്തിൽ എസ് വി പ്രദീപ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ ടിപ്പർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് അപകടം ഉണ്ടായത്.

Read More

പത്തനംതിട്ട: ശബരമിലയിൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി ഉയർത്താൻ ഹൈക്കോടതി അനുമതി നൽകി. വിവിധ സംഘടനകൾ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. തീർത്ഥാടന സമയത്ത് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ റിസൾട്ടുകളുമായി എത്തുന്നവരെ പ്രവേശനത്തിന് അനുവദിക്കരുതെന്നും അർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നും കോടതി ഉത്തരവിൽ പറയുന്നു. നിലവിൽ ശബരിമലയിൽ പ്രതിദിനം 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് പ്രവേശനം.

Read More

അറ്റ്‌ലാന്റ : പ്രമുഖ ശീതളപാനീയ കമ്പനിയായ കൊക്കകോള ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു. 17 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. കൊറോണ വ്യാപനത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിനായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇതിന്റെ ഭാഗമായി 2,200 പേർക്കാണ് തൊഴിൽ നഷ്ടമാകുക. ഇതിനു പുറമേ ബ്രാന്റുകളുടെ എണ്ണം നേർ പകുതിയായി കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ആഗോള തലത്തിൽ കമ്പനിയുടെ വരുമാനത്തിൽ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വ്യാപനം പരമ്പരാഗത ബിസിനസ്സ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തങ്ങളെ സഹായിച്ചെന്ന് കൊക്കകോള ചെയർമാൻ ജെയിംസ് ക്വിൻസെയ് പറഞ്ഞു. ജീവനക്കാരുടെ എണ്ണത്തിന് പുറമേ ബ്രാൻഡുകളുടെ എണ്ണവും പകുതിയാക്കി ചുരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈന്റെ 49 ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ രാ​ജ്യം അത്ഭുതാവഹമായ നേ​ട്ടമാണ് കൈ​വ​രി​ച്ചത്. സഹിഹ്​ണുതാ നിലപാടാണ്​ രാജ്യത്തെ രൂപപ്പെടുത്തിയത്​. ഇരുനൂറിലേറെ വർഷങ്ങൾക്കുമുമ്പ് അതിനായി പരിശ്രമിച്ച് തുടങ്ങിയ പൂർവികന്മാരുടെ പാത പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്റൈന്റെ വികസനത്തിന്​ അടിത്തറ പാകിയ അന്തരിച്ച റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെയും അദ്ദേഹം ഓർമ്മിച്ചു. അദ്ദേഹം രാജ്യത്തിനു നൽകിയ വിലമതിക്കാനാവാത്ത സമർപ്പിത ശ്രമങ്ങളോടുള്ള ആദരവായി പ്രിൻസ് സൽമാൻ ബിൻ ഹമദ് മെഡൽ ഫോർ മെഡിക്കൽ മെറിറ്റ് എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തി. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവർക്കും, മെഡിക്കൽ ചുമതലകൾ നിർവഹിക്കുമ്പോൾ രക്തസാക്ഷിത്വം വരിച്ചവർക്കും, കൂടാതെ മെഡിക്കൽ ഉദ്യോഗസ്ഥരുടെ ഭൗതികവും ധാർമ്മികവുമായ പിന്തുണയിൽ കാര്യമായ സംഭാവനകളും സേവനങ്ങളും നൽകിയ മുൻനിര തൊഴിലാളികൾക്കുമാണ് ഈ മെഡൽ നൽകുന്നത്.

Read More

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1.84 കോടിയുടെ സ്വർണ്ണം പിടികൂടി. എയർ പോർട്ട് എയർ ഇന്റലിജൻസ് വിഭാഗമാണ് മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായി മൊത്തം ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 15 ന് ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്നാണ് നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്. 16 ന് ദുബായിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരിൽ നിന്നും 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരിൽ നിന്നും 960.8 ഗ്രാമും സ്വർണം പിടിച്ചെടുത്തു. 17 ന് ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശിയായ, അൻവർ എന്ന യാത്രക്കാരിൽ നിന്നും 601 ഗ്രാമും സ്വർണവും കടലുണ്ടി ഷിബുലാൽ എന്ന യാത്രക്കാരനിൽ നിന്ന് 1025 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

Read More

മനാമ: ബഹ്‌റൈൻ പ്രതിരോധ സേനയിലെ റോയൽ ഗാർഡിൽ രക്തസാക്ഷി ദിനം ആഘോഷിക്കുന്ന ചടങ്ങ് നടന്നു. സഖീർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വീരമൃത്യു വരിച്ച ബഹ്‌റൈനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. ബഹ്‌റൈനിലും വിദേശത്തും ജീവൻ ബലിയർപ്പിച്ച നായകന്മാരെക്കുറിച്ച് അഭിമാനിക്കുന്ന രാജ്യത്തിന് ഡിസംബർ 17 അനുസ്മരണ ദിനം ഒരു തിളക്കമാർന്ന നാഴികക്കല്ലായി നിലനിൽക്കുമെന്ന് രാജാവ് വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മാതൃരാജ്യത്തെയും അവിടുത്തെ ജനങ്ങളുടെ അന്തസ്സിനെയും എല്ലാ ധീരതയോടും കൂടി സംരക്ഷിച്ചതിന് ധീരരായ സായുധ സേനയെയും സുരക്ഷാ സ്ഥാപനങ്ങളെയും ഈ മഹത്തായ അവസരത്തിൽ രാജാവ് അഭിവാദ്യം ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോയൽ ഗാർഡ് കമാൻഡർ മേജർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ പ്രതിരോധ സേനയുടെ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ്…

Read More

മനാമ: ബഹ്‌റൈൻ നാഷണൽ ഡേ യുടെ ഭാഗമായി, ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജിടിഎഫ് ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 80 പേർ രക്തം ദാനം ചെയ്തു. കോവിഡ് വാക്സിൻ ട്രയൽ സ്വീകരിച്ചു പ്രവാസികളുടെ അഭിമാനമായി മാറിയ ബിഡികെ രക്ഷാധികാരിയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ചീഫ് റെസിഡണ്ടുമായ ഡോ: പി. വി. ചെറിയാൻ, ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ബിഡികെ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജിടിഎഫ് ജനറൽ സെക്രട്ടറി അഫ്സൽ കളപ്പുരയിൽ സ്വാഗതവും ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈൻ കേരളീയ സമാജം ലൈബ്രെറിയൻ വിനൂപ് കുമാർ, ജിടിഎഫ് പ്രസിഡണ്ട് രാധാകൃഷ്ണൻ എ.കെ, ക്യാമ്പ് കോർഡിനേറ്റർ ജാബിർ വൈദ്യരകത്ത് എന്നിവർ…

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കെ.പി.എ സ്നേഹസ്പര്‍ശം’ ആദ്യ രക്തദാന ക്യാമ്പ് ഡിസംബര്‍ 16 റിഫ ബി.ഡി.എഫ് ആശുപത്രിയില്‍ വെച്ചു നടന്നു. കെ.പി.എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ 50 ഓളം പേർ രക്തദാനം നടത്തി. ക്യാമ്പിന്റെ ഉത്‌ഘാടനം റിഫ എം പി. അഹ്‌മദ്‌ അൽ അൻസാരി നിർവ്വഹിച്ചു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വലിയകണ്ടത്തിൽ, ഇന്ത്യൻ സ്കൂൾ മുൻചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യ പ്രവർത്തകരായ ബിനു കുന്നന്താനം, ജമാൽ നദ് വി, ബദറുദീൻ പൂവാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഉത്‌ഘാടന യോഗത്തിന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി അറിയിക്കുകയും ചെയ്തു. യോഗത്തിൽ വച്ച് ബി.ഡി.എഫ്. ബ്ലഡ് ബാങ്ക് ഓഫീസർ അബ്ദുള്ള അമൻ കൊല്ലം പ്രവാസി അസോസിയേഷന് സർട്ടിഫിക്കറ്റ് കൈമാറി. ബ്ലഡ് ഡോണേഴ്സ് കൺവീനേഴ്‌സ്…

Read More

ജോർജിയ: ജോർജിയയിൽ നിന്നും ഉപരിപഠനാർത്ഥം കരീബിയൻ ഐലൻഡിലെ കേമാനിൽ എത്തിയ വിദ്യാർത്ഥി വജെയ റംഗതെ (24) ഗേൾഫ്രണ്ട് സ്കൈലാർ മാക്ക് (18) എന്നിവരെ നിലവിലുള്ള കോവിഡ്-19 റെഗുലേഷൻസ് ലംഘിച്ചതിന് നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പൽ ആണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്മ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചു കൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15 ന് ചൊവ്വാഴ്ച വിധി വന്നതിനെത്തുടർന്ന് ഇരുവരെയും ജയിലിലടച്ചു. നവംബർ 7 നാണ് സ്കൈലാർ മാക്ക് കേയ്മാനിൽ എത്തിയത്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചു 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രണ്ടു ദിവസത്തിന് ശേഷം ബോയ്‌ഫ്രണ്ട്‌ പങ്കെടുത്ത ജെറ്റ് സ്കയ് ഇവന്റിൽ പങ്കെടുക്കുന്നതിന്, മാക് അവളുടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും ലൊക്കേഷൻ കണ്ടെത്തുന്നതിന് അധികൃതർ…

Read More

ബഹ്‌റൈൻറെ 49 മത് ദേശീയ ദിനഘോഷത്തിന്റെയും, ഹമദ് രാജാവിൻറെ സ്ഥാനാരോഹണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രമുഖ മലയാളി സംഘടനകളും ,സ്ഥാപനങ്ങളും കൂട്ടായ്മകളും മന്ത്രായലയങ്ങളുടെയും ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള സ്റ്റാർവിഷൻ ന്യൂസ് മലയാളത്തിൻറെ ബഹ്‌റൈൻ ദേശീയ ദിനാഘോഷ സ്പെഷ്യൽ പതിപ്പ്. ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക. https://online.pubhtml5.com/lfro/ggcv

Read More