ഓസ്റ്റിന്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഫൈസര്‍ ഉത്പാദിപ്പിച്ച കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ സ്വയം പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാര്‍ക്ക് ഈ വാക്സിന് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്.
ടെക്സസ്- മെക്സിക്കോ അതിര്‍ത്തിയില്‍ കനത്ത തോതില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായത് ഹിസ്പാനിക്ക് വിഭാഗക്കാരില്‍ നിന്നാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയുമാണ് ഈ വിഭാഗത്തില്‍ കൂടുതല്‍ വ്യാപനം ഉണ്ടാകുവാന്‍ കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. കോവിഡ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന ലഭിച്ചിരിക്കുന്നത് ഫ്രണ്ട്ലൈന് വര്‍ക്കേഴ്സിനാണ്. അവരുടെ ജീവന് സംരക്ഷിക്കപ്പെടുന്നതിലൂടെ മറ്റ് നിരവധി പേരുടെ ജീവന് സംരക്ഷിക്കാന്‍ കഴിയും.
കോവിഡ് വ്യാപിച്ചതിനുശേഷം ഇതുവരെ രാജ്യത്താകമാനം ആയിരത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. വാക്സിന് ലഭിച്ചവര്‍ മാസ്ക് ധരിക്കേണ്ടതും, സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.