- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
Author: News Desk
മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു. ഒരു മാസം മുന്പ് നാട്ടിലേയ്ക്ക് അവധിക്ക് പോയ തിരുവനന്തപുരം പോത്തൻകോട് സ്വദേശി അജിത്ത് തങ്കവേലു നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടു. 27 വയസായിരുന്നു പ്രായം. രണ്ട് ദിവസങ്ങൾക്ക് മുന്പാണ് അപകടമുണ്ടായത്. ബഹ്റൈനിലെ അമാദ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്ന പരേതൻ ബഹ്റൈൻ അനന്തപുരി അസോസിയേഷൻ അംഗം കൂടിയായിരുന്നു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 19) ശനിയാഴ്ച , രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (11 AM – 7 PM) റുയാൻ ഫാർമസി, സനദ് (8 AM – 1 PM) വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഹിദ്ദ് സ്പോർട്സ് ക്ലബ് അൽ ഹറാം, മമീർ ഇത്തിഹാദ് സ്പോർട്സ് ക്ലബ് മൊബൈൽ യൂണിറ്റുകൾ സിത്ര വാക്‌വേ ബു കവര അഡ്‌ലിയ (ബ്ലോക്ക് 338) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ ഡിസംബർ 18 ന് നടത്തിയ 8,804 കോവിഡ് -19 ടെസ്റ്റുകളിൽ 140 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 76 പേർ പ്രവാസി തൊഴിലാളികളാണ്. 52 പുതിയ കേസുകൾ സമ്പർക്കം മൂലവും 12 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 89,883 കോവിഡ്-19ൽ നിന്ന് 157 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 88,003 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.91 ശതമാനമാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 349 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1531 പേരാണ്. ഇവരിൽ 10 പേർ ഗുരുതരാവസ്ഥയിലാണ്. 1521 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.70 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ 22,43,353 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്.
പ്യോംങ്യാംഗ്: കടലിൽ വെച്ച് നിരോധിത വിദേശ റേഡിയോ പരിപാടി കേട്ട ഫിഷിങ് ബോട്ട് ക്യാപ്റ്റനെ ഉത്തരകൊറിയ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. 15 വർഷത്തിലേറെയായി വിദേശ റേഡിയോയുടെ പ്രക്ഷേപണം ശ്രദ്ധിച്ചിരുന്നുവെന്ന് സമ്മതിച്ചതിനെത്തുടർന്നാണ് നാവികനെ വധിച്ചത്. ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവന്നത്. നാൽപത് വയസ് പ്രായമുള്ള ഇയാൾ കടലിൽ പോകുമ്പോൾ വിദേശ എയർവേവ് എടുത്ത് വാർത്താ പ്രക്ഷേപണവും റേഡിയോ പരിപാടികളും കേൾക്കാറുണ്ടെന്നായിരുന്നു റിപ്പോർട്ട്. ചോയി എന്നറിയപ്പെടുന്ന ഈ ബോട്ട് ക്യാപ്റ്റനെ മറ്റ് 100 മത്സ്യത്തൊഴിലാളികൾക്ക് മുന്നിൽവെച്ച് ഉത്തരകൊറിയൻ ഫയറിംഗ് സ്ക്വാഡ് വധിച്ചത്. 50 ഓളം കപ്പലുകളുടെ ഉടമയായിരുന്ന ചോയി തുറമുഖ നഗരമായ ചോങ്‌ജിനിൽവെച്ചാണ് പിടിയിലായത്. ഇയാളുടെ ഒരു ജീവനക്കാരൻ തന്നെയാണ് ഇക്കാര്യം അധികൃതർക്ക് ചോർത്തി നൽകിയത്. തുടർന്ന് ഫയറിങ് സ്ക്വാഡ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പറയപ്പെടുന്നു.
മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകൻ കരൺ ജോഹറിന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ നോട്ടീസ് അയച്ചു. 2019–ൽ അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഒരു പാർട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ദീപിക പദുകോൺ, രണ്‍ബീർ കപൂർ, ഷാഹിദ് കപൂർ, മലൈക അറോറ, വരുൺ ധവാൻ, വിക്കി കൗശൽ തുടങ്ങി പ്രമുഖ താരങ്ങൾ പങ്കെടുത്ത പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എൻസിബി ഇടപെടൽ.
പാകിസ്താനില്‍ ബലാത്സംഗക്കേസുകളിലെ പ്രതികളെ വന്ധ്യംകരണം ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം
ലാഹോര്‍: പാകിസ്താനില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. പുതിയ നിയമപ്രകാരം ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്താന്‍ അനുമതി നല്‍കുന്നു. അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് പ്രസിഡന്റ് ആരിഫ് ആല്‍വി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത് ഓര്‍ഡിനന്‍സിന് പാകിസ്താന്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. പുതുതായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ബലാത്സംഗ കേസുകളുടെ വിചാരണ വേഗത്തിലാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നാല് മാസത്തിനുള്ളില്‍ കേസുകളുടെ വിചാരണ തീര്‍പ്പാക്കണമെന്നും പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ലൈംഗികാതിക്രമം നേരിട്ട ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം വെളിപ്പെടുത്തല്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തും.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. പത്ത് മണിക്കൂറിലധികമാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്. രവീന്ദ്രനെ ആദ്യ ദിവസമായ ഇന്നലെ 13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. നീണ്ട പതിമൂന്നര മണിക്കൂറായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. രണ്ടു ദിവസങ്ങളിലുമായി 20 മണിക്കൂറിലധികം ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തു.
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ അപൂര്‍വ്വമായ ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ ഫംഗസ് ബാധയേറ്റ് 9 പേരാണ് മരിച്ചത്. നിരവധിയാളുകള്‍ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ‘ബ്ലാക്ക് ഫംഗസ്’ അഥവാ മ്യുകോര്‍മികോസിസ് എന്ന രോഗമാണ് കൊറോണ മുക്തരായവരില്‍ കാണപ്പെടുന്നത്. ഇത് മാരകമായ ഫംഗസാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നിരവധിയാളുകള്‍ക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 44 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 13 കേസുകളാണ് ഉണ്ടായതെന്ന് സര്‍ ഗംഗ റാം ആശുപത്രിയിലെ ഇഎന്‍ടി ശസ്ത്രക്രിയ വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. കോവിഡ് മുക്തര്‍ക്കുണ്ടായ ഫംഗസ് ബാധ അപൂര്‍വ്വമാണ്. കാഴ്ച ശക്തിയെ ബാധിക്കുന്നതിന് പുറമെ മൂക്കിലെയും താടിയിലെയും എല്ലുകളെയും ഇവ ഗുരുതരമായി ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കാര്യം തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പാലക്കാട്: നഗരസഭാ കെട്ടിടത്തിൽ ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കിയ സ്ഥലത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തിയതിനെ അഭിനന്ദിച്ച് പൊതു പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ‘പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി വൈ എഫ് ഐ ഇതാണ് നിലപാട്……’ – ബി ജെ പി പ്രവർത്തകർ ജയ് ശ്രീറാം ബാനർ തൂക്കുന്നതിന്റെ ചിത്രവും ഡി വൈ എഫ് ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തുന്നതിന്റെ ചിത്രവും പങ്കുവച്ചാണ് ഫിറോസ് ഇങ്ങനെ കുറിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു പാലക്കാട് നഗരസഭ ആസ്ഥാനത്തിന് മുകളില്‍ കയറി ജയ്ശ്രീറാം എന്നെഴുതിയ ബാനർ ബി ജെ പി തൂക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് മാര്‍ച്ച് നടത്തിയത്. ‘ഇത് ആര്‍.എസ്.എസ് കാര്യാലയമല്ല, നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്’ എന്ന ബാനർ ഉയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ചുമായി…
