- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
Author: News Desk
മനാമ: ബഹ്‌റൈന്റെ നാൽപത്തിയൊൻപതാമത് ദേശീയദിനാഘോഷം പീപ്പിൾസ് ഫോറം ബഹ്‌റൈൻ ആഘോഷിച്ചു. അടുത്തിടെ അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയോടുള്ള ആദരസൂചകമായി പ്രത്യേക പ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങുകൾ പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ ഉൽഘാടനം ചെയ്തു. പ്രവാസികളായ നമുക്ക് അന്നവും, സ്‌നേഹവും, സുരക്ഷിതത്വവും നൽകുന്ന ഈ പുണ്ണ്യ നാടിന്റെ മഹത്വവും, മഹിമയും, ബഹ്‌റൈൻ ജനതകളുടെ വിദേശികളോടുള്ള സ്നേഹവും, ശാന്തിയോടെയും സമാധാനത്തോടെയും ജനങ്ങൾക്ക് വസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഭരണാധികാരികളുടേയും, കുടുംബാംഗങ്ങളുടെയും കാരുണ്യത്തിനും , കരുതലിനും, സ്നേഹത്തിനും എത്ര പ്രശംസിച്ചാലും മതിയാകുകയില്ലയെന്നും, മാനവികതയ്ക്ക് മികവുറ്റ മൂല്യം കൽപ്പിക്കുന്ന ലോകരാജ്യങ്ങൾക്ക് തന്നെ മാത്യകയാണ് ഈ സ്നേഹ രാജ്യം. For Appointment Click: https://www.kimshealth.org/bahrain/muharraq/ നിലവിലെ പ്രതിസന്ധികൾ തരണം ചെയ്തു കൂടുതൽ അഭിവൃദ്ധിപ്രാപിക്കട്ടെയെന്നും, എല്ലാവർക്കും സന്തോഷപരമായ ദേശീയദിനാഘോഷ ആശംസകൾ നേരുന്നതായും ദേശീയദിന സന്ദേശത്തിൽ പമ്പാവാസൻ നായർ അറിയിച്ചു. ജെ.പി ആസാദിന്റെ അധ്യക്ഷതയിൽ വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി…
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് നിർദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ മാക്രോൺ തന്റെ ചുമതലകൾ നിർവഹിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാൽ ഫ്രാന്‍സില്‍ രാത്രി എട്ടുമണിമുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്. റെസ്റ്റോറന്റുകളും കഫേകളും തിയേറ്ററുകളും ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. കോവിഡ് ബാധിച്ച് 59,361 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്. ഫ്രാൻസിൽ 24 ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 21.5 ലക്ഷത്തിലധികം കേസുകൾ സജീവമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ മാറുന്നു. തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യുഡിഎഫ് മേല്‍ക്കോയ്മക്ക് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തുല്യത വന്നതും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളൊക്കെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ ദൃശ്യമായത് യുഡിഎഫിന് ലഭിച്ചവയുടെ പട്ടികയിലായിരുന്നു. നഗരസഭകളില്‍ എല്‍ഡിഎഫിനേക്കാള്‍ 10 എണ്ണം അധികം പിടിച്ചത് യുഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ് രേഖ. സ്വതന്ത്ര പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യുഡിഎഫ് പക്ഷത്തായി. ഇവ ശരിയായ കണക്കില്‍ പെടുത്തുമ്പോള്‍ എല്‍ഡിഎഫിന് 39 ഉം യുഡിഎഫിന് 41 ഉം ആകും. തുല്യത വന്ന കളമശേരി ,പരവൂര്‍ , മാവേലിക്കര ,പത്തനംതിട്ട നഗരസഭകള്‍ യുഡിഎഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഈ നഗരസഭകളെ അങ്ങനെ…
അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്സിയിൽ സൗജന്യ യാത്രയ്ക്ക് അനുമതി
തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവശ്യങ്ങൾക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഊബർ ടാക്‌സിയുടെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര നടപ്പിലാക്കുന്നത്. വനിത ശിശു വികസന വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ട്രിപ്പുകൾ അനുവദിക്കുക.
മനാമ :മൈത്രി സോഷ്യൽ അസോസിയേഷൻ അദ്‌ലിയ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ഡിസംബർ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനമായ ഇന്ന് സമാപിച്ചു.അഞ്ഞൂറോളം ആളുകൾ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി നടന്നു വന്ന ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം സൗജന്യ രക്ത പരിശോധനയും നടത്തി. മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേറ്റർ നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ അരുൾ ദാസ് ഉദ്ഘാടനം ചെയ്തു. ഗൾഫിലെ ജീവിത സാഹചര്യങ്ങളിൽ പ്രവാസികൾക്കുണ്ടാകുന്ന പലവിധ രോഗനിർണ്ണയങ്ങൾക്കും ഉപകാരപ്രദമായിരുന്നു മൈത്രിയുടെ ക്യാമ്പെന്ന് ആശുപത്രി ജനറൽ മാനേജർ അഭിപ്രായപ്പെട്ടു. തുടർന്നും മൈത്രിയുമായി സഹകരിച്ചിച്ചു കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് ആസിഫ് അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബി.കെ. എസ .എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി, മുൻ ഐ. സി. ആർ. എഫ് ചെയർമാൻ ജോൺ ഐപ്പ്, സാമൂഹിക പ്രവർത്തകനും കേരളീയ…
വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരായ 100 മില്യൺ (10 കോടി) ഡോളറിന്റെ കേസ് യുഎസ് കോടതി തള്ളി. ഇരുവർക്കുമെതിരെ ഹരജി നൽകിയ കശ്‌മീർ ഖലിസ്‌ഥാൻ റഫറണ്ടം ഫ്രണ്ടും മറ്റ് രണ്ട് കക്ഷികളും തുടർച്ചയായി രണ്ട് വാദത്തിനും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി നടപടി. ടെക്‌സസിലെ സതേൺ ഡിസ്‌ട്രിക്‌ട് കോടതി ജഡ്‌ജി ഫ്രാൻസസ് എച് സ്‌റ്റാസിയുടേതാണ് വിധി. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് എതിരേയായിരുന്നു ഹരജി. ടെക്‌സസിലെ ഹൂസ്‌റ്റണിൽ പ്രധാനമന്ത്രിയുടെ ‘ഹൗഡി മോദി’ പരിപാടി നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഹരജി ഫയൽ ചെയ്‌തത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ പാർലമെന്റ് നടപടി പിൻവലിക്കണമെന്നും നഷ്‌ടപരിഹാരമായി 10 കോടി നൽകണമെന്നും ആയിരുന്നു ഹരജിക്കാരുടെ ആവശ്യം.
മനാമ: ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടി അദ്‌ലിയയിലെ പാർലമെന്റ് അംഗം അമ്മാർ അഹമ്മദ് അൽ ബന്നായി ബഹ്‌റൈൻ മാളിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹിക പ്രവർത്തകൻ ഫസൽ ഉൾ ഹഖ് പരിപാടിയിൽ സന്നിഹിതനായിരുന്നു. പ്ലെഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷിന്റെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ ജയദേവ് സ്വാഗത പ്രസംഗവും ജതിന്ദർ സിംഗ് നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പിലെ മറ്റു അഡ്മിൻ അംഗങ്ങൾ ആയ അരുൺ, അജിത്, രഞ്ജിത്, പ്രസാദ്, നിതിൻ, അനീഷ്, വിൻസു എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. ബഹ്‌റൈൻ മാളിൽ നിന്ന് പുറപ്പെട്ട റൈഡ് ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് മറാസി ബീച്ചിൽ ആണ് അവസാനിച്ചത്. ഇതിനിടയിൽ മാൽക്കിയ ബീച്ചിൽ എത്തിയ ഗ്രൂപ്പ് അംഗങ്ങൾ ബീച്ച് ക്‌ളീനിംഗ് നടത്തിയതും ശ്രദ്ധേയമായി. റൈഡ് അനുഗമിച്ചു മാൽക്കിയ ബീച്ചിൽ എത്തിയ പാർലമെന്റ് അംഗം…
ഫ്ലോറിഡ: മഹാമാരി നിലവിലെ രീതിയിൽ തുടർന്നാൽ പോലും റസ്റ്റോറന്റുകൾ അടച്ചിടേണ്ടതില്ലെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. മറ്റു സ്റ്റേറ്റുകളിൽ ഇൻഡോർ ഡൈനിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുപോലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പൂര്‍ണമായൊരു അടച്ചുപൂട്ടലിലേക്ക് തള്ളിയിടാൻ ഒരുക്കമല്ലെന്ന് വെസ്റ്റ് പാം ബീച്ചിൽ നടന്ന പത്രസമ്മേളനത്തിൽ പാചകക്കാരോടും വിളമ്പുകാരോടും മറ്റു റെസ്റ്റോറന്റ് ജീവനക്കാരോടുമായി ഗവർണർ അറിയിച്ചു. ന്യൂയോർക്കിലെ ഏറ്റവും പുതിയ ഗവണ്മെന്റ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് ഭൂരിഭാഗം രോഗബാധിതർക്കും കോവിഡ് പിടിപെട്ടത് വീടുകളിൽ നിന്നാണെന്നും 1.4 ശതമാനം മാത്രമാണ് റെസ്റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നുമുള്ള വ്യാപനമെന്നും ആണെന്ന് ഡിസന്റിസ് വിശദീകരിച്ചു. ന്യൂയോർക്കിൽ ഇൻഡോർ ഡൈനിങ്ങ് തിങ്കളാഴ്ച മുതൽ നിർത്തി.
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. മുനിസിപ്പൽ കൗൺസിലുകളിൽ കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളാണ് പ്രതിജ്ഞ ചെയ്യിപ്പിക്കേണ്ടത്. കോർപ്പറേഷനുകളിൽ ജില്ലാ കളക്ടർമാർക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കും നടക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. പിന്നീട് ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ…
കോഴിക്കോട് :ജില്ലാ പഞ്ചായത്തിലേക്ക് കക്കോടി ഡിവിഷനിൽ നിന്നും മത്സരിച്ച സ്ഥാനാർഥിയും, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ടുമായ ജെറിൽ ബോസിന്റെ വീടിനുനേരെ അക്രമം. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തെ തുടർന്ന് ചേമഞ്ചേരി പഞ്ചായത്തിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. അക്രമത്തിൽ ജെറി ബോസിന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും പരിക്കേറ്റു. ഇരുവരെയും കൊയിലാണ്ടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
