Author: News Desk

മനാമ: നാൽപ്പതിഒൻപതാമത് ബഹ്‌റൈൻ ദേശീയ ദിനം ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് നടത്തി. ലോകത്തിലെ ഏറ്റവും സന്തോഷവും, സമാധാനവും ഉള്ള രാജ്യമാക്കി മാറ്റുവാൻ രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളായ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽഖലീഫ, പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് സൽമാൻ ബിൻഹമദ് അൽ ഖലീഫ, മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സ്വദേശികൾ, വിദേശികൾ അടക്കം രാജ്യത്ത് താമസിക്കുന്ന എല്ലാ പൗരന്മാർക്കും ദേശീയ ദിന ആശംസകൾ നേർന്നു . ഈ വർഷത്തെ ദേശീയ ദിനം ആഘോഷിക്കുമ്പോൾ അൻപത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയും, പ്രവാസി സമൂഹത്തെയും സ്വദേശികളെയും വളരെഅധികം സ്നേഹിക്കുകയും കരുതുകയും ചെയ്ത മുൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ് ഷെയ്ഖ് ഖലീഫ ബിൻസൽമാൻ അൽഖലീഫ യുടെ വിയോഗം മനസ്സിൽ ഒരു തേങ്ങൽ ആയി മാറിയിരിക്കുകയാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ലോകം പ്രതിസന്ധി നേരിട്ട സമയത്ത് സ്വദേശികളെയും, വിദേശികളെയും വ്യത്യാസം കൂടാതെ…

Read More

പുത്തം പുതുകാലൈയ്ക്ക് ശേഷം തമിഴിൽ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ് തങ്കം എന്ന ചിത്രത്തിൽ ട്രാൻസ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താർ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഡിസംബര്‍ 18നാണ് ആന്തോളജി ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കാര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ മേനോന്‍, വെട്രിമാരന്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കിയ നാല് സിനിമകളാണ് പാവ കഥൈകളിലുളളത്. കാളിദാസ് ജയറാമിന് പുറമെ സായി പല്ലവി, പ്രകാശ് രാജ്, ഗൗതം മേനോന്‍, കല്‍ക്കി കൊച്ച്‌ലിന്‍, ശാന്തനു, അഞ്ജലി തുടങ്ങിയ താരങ്ങളും സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അഞ്ജലിയും കല്‍ക്കി കൊച്ച്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ലവ് പണ്ണ ഉത്രണൂം എന്നാണ് വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പേര്. സായി പല്ലവിയും പ്രകാശ് രാജും അഭിനയിച്ച ഓര്‍…

Read More

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാവും ത്രിണമൂല്‍ കോണ്‍ഗ്രസ്‌ വിമത നേതാവുമായ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ മിട്‌നാപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത്‌ ഷാ പങ്കെടുത്ത റാലിയിലാണ്‌ സുവേന്ദു ബിജെപി അംഗത്വം സ്വീകരിച്ചത്‌. സുവേന്ദു അധികാരിക്കു പുറമേ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ എംപി സുനില്‍ മണ്ടലും 9 സിറ്റിങ്‌ എംഎല്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെ പി അംഗത്വം സ്വീകരിച്ച 9 സിറ്റിങ്‌ എംഎല്‍എമാരില്‍ 5 എംഎല്‍മാരും മമത ബാനര്‍ജിയുടെ ഭരണകക്ഷി പാര്‍ട്ടിയായ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്‌. കേന്ദ്ര മന്ത്രി അമിത്‌ഷായുടെ നേതൃത്വത്തിലായിരുന്നു എല്ലാവരുടേയും ബിജെപി പ്രവേശനം.

Read More

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന് പിന്നാലെ മോഡേണ കൊവിഡ് വാക്‌സിനും അടിയന്തര ഉപയോഗത്തിന് യുഎസ് അനുമതി നല്‍കി. അടുത്തയാഴ്ച 64 സംസ്ഥാനങ്ങളിലായി 60 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്യും. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ ലഭ്യമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മേധാവി സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്‌സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായിട്ടാണ് നൽകുന്നത്. വാക്‌സിൻ നൽകിയ 30,000 കൊവിഡ് ബാധിതരിൽ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നും ആ പദത്തിലേക്ക് ഉചിതനായ ആളെ കണ്ടെത്തണമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. സോണിയ ​ഗാന്ധിയുടെ വസതിയിൽ ചേർന്ന യോ​ഗത്തിലാണ് രാഹുൽ ഗാന്ധി ഇത് വ്യക്തമാക്കിയത്. രാഹുൽ അധ്യക്ഷ സ്‌ഥാനത്തേക്ക്‌ വരണമെന്ന് ആവശ്യമുയർന്നിരുന്നു. ഇനിയും അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയ ​ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന. കോൺ​ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയും ശക്തി പ്രാപിക്കുകയും വേണമെന്നും സോണിയ ​ഗാന്ധി വ്യക്തമാക്കി. അതിനിടെ സോണിയ ​ഗാന്ധി മാറുന്നത് തെരഞ്ഞെടുപ്പിലൂടെ വേണമെന്ന് വിമത നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി നോമിനേഷൻ ഇല്ലാതെ താത്കാലിക അധികാരം തെരഞ്ഞെടുക്കപ്പെടുന്ന അധ്യക്ഷന് നൽകണമെന്നും വിമത നേതാക്കൾ ആവശ്യപ്പെട്ടു. അധ്യക്ഷ പദത്തിൽ‌ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ വിരോധമില്ലെന്ന് സോണിയ ​ഗാന്ധിയുടെ വ്യക്തമാക്കി. യോഗത്തില്‍ വിമത നേതാക്കൾക്കൊപ്പം ഹൈക്കമാൻഡ് നേതാക്കളും പങ്കെടുത്തു. സംഘടനാ പ്രശ്‌നങ്ങളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

Read More

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച 6293 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂർ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂർ 268, വയനാട് 239, ഇടുക്കി 171, കാസർഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. രോഗം…

Read More

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാ‍‍ര്‍ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്നു പോലീസ് വ്യക്തമാക്കി. ഭൂമി ഇടപാടിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആലഞ്ചേരി സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെന്നും കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പോലീസ് കോടതിയിൽ നൽകിയ റിപ്പോ‍ര്‍ട്ടിൽ പറയുന്നു. സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്. സഭയുടെ വിവിധ സമിതികളിൽ ആലോചിച്ചാണ് ഭൂമി വിൽപ്പനയ്ക്ക് തീരുമാനിച്ചതെന്നും ക്രിമിനൽ ഗൂഡാലോചന ഇല്ലെന്നുമാണ് കണ്ടെത്തൽ. ആരോപണത്തിന് പിന്നിൽ സഭയിലെ തര്‍ക്കമാണെന്നും ഒരു വിഭാഗം കര്‍ദിനാളിനെതിരായി ഇത് ആയുധമാക്കിയെന്നുമാണ് പോലീസ് പറയുന്നത്. ക്രിമിനൽ കേസ് നിലനിൽക്കില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് പൊലീസ് നൽകിയ റിപ്പോര്‍ട്ട്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പുതിയ ഘട്ടമെന്നും വരുന്ന രണ്ടാഴ്ച്ച നിർണായകമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരൽ ഉണ്ടായി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ മീറ്റിംഗുകളും മറ്റ് പരിപാടികളും നടത്താവൂവെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും വലിയ ആൾക്കൂട്ടങ്ങൾ പലയിടത്തും ഉണ്ടായി. അതിനാൽ കോവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നതായി മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നും ഇടയ്ക്കിടെ സാനിറ്റൈസർ കൊണ്ട് കൈ കഴുകണമെന്നും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്തണമെന്നും ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായ്മകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷണമുള്ളവർ ഉറപ്പായും പരിശോധിക്കണമെന്നും ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി പറഞ്ഞു.

Read More

കൊച്ചി: യുവനടിയെ അപമാനിച്ച സംഭവംത്തില്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികള്‍ 25 വയസില്‍ താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് സൂചന. പ്രതികള്‍ മെട്രോ വഴിയാണ് മാളിലെത്തിയത്. ഇരുവരും മെട്രോയില്‍ തന്നെ തിരിച്ച് സൗത്ത് സ്റ്റേഷനിലേക്ക് പോയി. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയത്. മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം പോലീസ് ഉറപ്പിച്ചത്. മുട്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. മാളില്‍ പ്രതികള്‍ കയറിയത് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചാണെന്നും ഫോണ്‍ നമ്പരോ പേരോ രേഖപ്പെടുത്താതെയാണ് ഇവര്‍ മാളിനകത്ത് കയറിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. വരും മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

Read More

മനാമ: ബഹ്‌റൈനിൽ പ്രവാസി മരണപ്പെട്ടു. അനിൽ കുമാർ പുത്തുരുത്തിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. ഇദ്ദേഹം കൺസ്ട്രക്ഷൻ സ്‌ഥാപനത്തിൽ സൂപ്പർവൈസറായി ജോലിനോക്കി വരികയായിരുന്നു.

Read More