Author: News Desk

മനാമ: 2020 ഡിസംബർ 18 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് സൂം പ്ലാറ്റ്ഫോമിലൂടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട നി. വ. ദി. മ. ശ്രീ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് അനുമോദനാശംസകൾ ബഹ്റൈൻ മാർത്തോമ്മാ ഇടവക അർപ്പിച്ചു. ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം ബഹ്റിൻ ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ് – 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ ഗണ്യമാക്കാതെ ആതുരശുശ്രൂഷമേഖലകളിൽ കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ചവരായ ബഹ്റിൻ മാർത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ ഹാദത് തക്രിം എന്ന പരിപാടിയിലൂടെ ആദരിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ നി. വ. ദി. മ. ശ്രീ. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്‍ത പൊതുസമ്മേളനത്തിൽ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും , ഇടവക സെക്രട്ടറി റെജി ടി. ഏബ്രഹാം സ്വാഗതവും,സഹവികാരിയും, കെ. സി.ഇ.സി യുടെ പ്രസിഡന്റുമായ റവ. വി.പി.ജോൺ, കേരള മുൻ…

Read More

കോഴിക്കോട് : കോഴിക്കോട് ഷിഗെല്ല വൈറസ് ബാധയുടെ ഉറവിടം വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറി. എന്നാല്‍ വൈറസ് എങ്ങനെ ഈ പ്രദേശത്ത് എത്തി എന്നത് കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് ഷിഗെല്ല ബാധിക്കുന്നതിനിടെയാണ് വൈറസ് ബാധയുടെ ഉറവിടം വെള്ളത്തിലൂടെയാണെന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറിയത്. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. ഷിഗെല്ല മൂലം മരിച്ച 11 വയസുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പിന്നീട് രോഗ ബാധിതരായവര്‍ക്ക് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നാണ് വൈറസ് ബാധിച്ചത്. കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ ചികിത്സക്കായി https://www.kimshealth.org/bahrain/muharraq/ ക്ലിക്ക് ചെയ്യുക കോട്ടാംപറമ്പ് മേഖലയിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്യാമ്പില്‍ ചികിത്സ തേടിയ 40 പേരില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍…

Read More

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി, സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ബന്ധപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാലിൻറെ മൃതദേഹമെന്ന് കണ്ടെത്തുകയും ചെയ്തു. 48 വയസായിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ ഡിസംബർ 19 ന് നടത്തിയ 8811 കോവിഡ് -19 ടെസ്റ്റുകളിൽ 179 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 105 പേർ പ്രവാസി തൊഴിലാളികളാണ്. 54 പുതിയ കേസുകൾ സമ്പർക്കം മൂലവും 20 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 90,062 ആയി. കോവിഡ്-19ൽ നിന്ന് 175 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 88,178 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.91 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ മരണം 349 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1535 പേരാണ്. ഇവരിൽ 9 പേർ ഗുരുതരാവസ്ഥയിലാണ്. 1526 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.70 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 20) ഞായറാഴ്ച ,  വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബഹ്‌റൈൻ മാൾ അൽ നാസർ സ്പോർട്സ് ക്ലബ് – ജുഫെയർ ഡ്രാഗൺ മാൾ മാക്രോ മാർട്ട് – മുക്കാബ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ റുയാൻ ഫാർമസി ആൻഡ് സൂപ്പർമാർക്കറ്റ് – മുക്സ്‌ഗ ദോഹാത് ആറാദ് ലഗൂൺ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: മലയാള സിനിമാ താരം ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. സിനിമാ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ബിന്നി പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. തുടർന്ന് വിവാഹ വിരുന്നും ഒരുക്കിയിരുന്നു.

Read More

ബ്രസ്സൽസ്: യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഡിസംബർ 27 മുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ബയോ ടെക്കും ഫൈസറും സംയുക്തമായി നിർമ്മിക്കുന്ന വാക്സിനുകളുടെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും പദ്ധതി. ബയോ‌ടെക്-ഫൈസർ വാക്സിൻ സംബന്ധിച്ച തീരുമാനത്തിന് ശേഷം യൂറോപ്യൻ യൂണിയനിൽ അംഗീകരിക്കുന്ന രണ്ടാമത്തേതാണ് മോഡേണ വാക്സിൻ. ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ ഇതിനകം തന്നെ വാക്സിൻ നൽകിയിട്ടുണ്ട്. ആ രാജ്യങ്ങളുടെ ദേശീയ റെഗുലേറ്റർമാരുടെ അടിയന്തര അംഗീകാര നടപടിക്രമങ്ങൾ പാലിച്ചാണ് വാക്‌സിൻ നൽകിയിരിക്കുന്നത്.

Read More

അങ്കാറ: തെക്കൻ തുർക്കിയിലെ കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന തീവ്രപരിചരണ വിഭാഗത്തിൽ ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിച്ചു. ഇസ്താംബൂളിന് തെക്കുകിഴക്കായി 530 മൈൽ (850 കിലോമീറ്റർ) തെക്ക് കിഴക്കായി ഗാസിയാൻ‌ടെപ്പിലെ സ്വകാര്യമായി പ്രവർത്തിക്കുന്ന സാങ്കോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. 56 നും 85 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ടത്. തീവ്രപരിചരണ ചികിത്സയിൽ കഴിയുന്ന 14 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പ്രസ്താവനയിൽ പറയുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് തുർക്കിയിലുടനീളമുള്ള തീവ്രപരിചരണ വിഭാഗത്തിൽ നിലവിൽ 74% ബെഡ് ഒക്യുപ്പൻസി റേറ്റാണുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Read More

മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നാല്പത്തി ഒമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. സ്വദേശികളെയും വിദേശികളെയും ഒരു പോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ മാനവിക കാഴ്ചപ്പാട് മാതൃകാപരമാണ്. കോവിഡ് മഹാമാരിയിൽ ലോകം സ്തംഭിച്ചു നിന്നപ്പോൾ, ബഹ്‌റൈൻ സ്വദേശി വിദേശി ഭേദമന്യേ എല്ലാവർക്കും താങ്ങായി നിന്നുകൊണ്ട് ആ പ്രതിസന്ധിയെ തരണം ചെയ്തത് ലോകത്തിനു തന്നെ മാതൃകയാണ്. ആഘോഷത്തോടനുബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വo നൽകിയ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. എൻ കെ മുഹമ്മദ് അലി, കൃഷ്ണൻ വാണിയമ്പലം, രവി ആദിൽ, അമൃത,ശരീഫ് മലപ്പുറം, ഖൽഫാൻ,അരുൺ കുമാർ, മണി, മൻഷീർ, സുരേഷ് ബാബു, മൻസൂർ,പർവീൺ, സുബൈദ, സബിത സുരേഷ്, മുബീന എന്നിവർ ആശംസകൾ നേർന്നു.

Read More

മനാമ: ദേശീയ ദിനാഘോഷ വേളയിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച് ആഘോഷപരിപാടികൾ നടത്തിയ ബഹ്റൈനികൾക്കും താമസക്കാർക്കും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു. ട്രാഫിക് ജാമുകളും തെറ്റായ നടപടികളും ഒഴിവാക്കാൻ ഡയറക്ടറേറ്റ് പ്രധാന റോഡുകളിലും ആഘോഷ സ്ഥലങ്ങളിലും ട്രാഫിക് പട്രോളിംഗ് വിന്യസിച്ചിരുന്നു. പോലീസ് ഡയറക്ടറേറ്റുകളുടെ സഹകരണത്തോടെ ട്രാഫിക് പദ്ധതികളുടെ വിജയത്തിന് റോഡ് ഉപയോക്താക്കൾ നൽകിയ സഹകരണത്തിനെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രശംസിച്ചു.

Read More