വാഷിംഗ്ടണ്‍: ഫൈസര്‍ വാക്സിന് പിന്നാലെ മോഡേണ കൊവിഡ് വാക്സിനും അടിയന്തര ഉപയോഗത്തിന് യുഎസ് അനുമതി നല്കി. അടുത്തയാഴ്ച 64 സംസ്ഥാനങ്ങളിലായി 60 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യും. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് രണ്ട് വാക്സിനുകള്‍ ലഭ്യമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മേധാവി സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉത്പാദിപ്പിച്ച മെഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ട് തവണയായിട്ടാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 കൊവിഡ് ബാധിതരിൽ 95 പേരുകളുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയാറാക്കിയിരിക്കുന്നത്.