Author: News Desk

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ, കെ.സി.എ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് വേണ്ടി കോവിഡ് പ്രോട്ടോകോൾ അനുസൃതമായി സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, കോർഡിനേറ്റഴ്‌സ് ആയ ക്രിസ്റ്റോ ജോസഫ്, ഷിജു ജോൺ, അലിൻ ജോഷി, ശീതൾ ജിയോ, ജോഷി വിതയത്തിൽ, മാജു ജോർജ്, എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. കാർഡ്സ്, ഷട്ടിൽ, വോളിബോൾ, ത്രോ ബോൾ ഉൾപ്പെടെയുള്ള ടൂർണ്ണമെന്റ്കളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ടൂർണമെന്റ് വിജയികൾ ഇവരാണ്. കാർഡ്സ് ടൂർണമെന്റ് ഫസ്റ്റ് പ്രൈസ് -സേവി മാത്തുണ്ണി, ബൈജു എബ്രഹാം,ബാബു വർഗീസ് സെക്കൻഡ് പ്രൈസ്- ജയ്സൺ ജോസ്, സിബി ബാബു,ജോഷി അഗസ്തി ത്രോ ബോൾ ടൂർണമെന്റ് ഫസ്റ്റ് പ്രൈസ്- ആലിൻ ജോഷി & ടീം സെക്കൻഡ് പ്രൈസ്- ശീതൾ & ടീം ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഷട്ടിൽ ടൂർണ്ണമെന്റ് 1. മെൻസ് സിംഗിൾസ് ഫസ്റ്റ് പ്രൈസ് -…

Read More

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തെ തുടർന്ന് ക്ഷേത്രങ്ങളിൽ ആഘോഷങ്ങളൊഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കി. ആഘോഷങ്ങൾ ഒഴിവാക്കി മതപരമായ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. ഇതിനു പുറമേ വീടുകളിൽ പോയി പറ എടുക്കില്ല, ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനും നിർദേശമുണ്ട്. നിലവിൽ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലുമടക്കം ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുള്ളവരെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല.

Read More

ന്യൂയോർക്ക്: പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്കെതിരെ അമേരിക്കയിൽ കേസ്. എൽഎൽഡി ഡയമണ്ട് യുഎസ്എ എന്ന് കമ്പനിയിൽ നിന്ന് 1 മില്യൺ ഡോളർ(7.36 കോടി) വിലമതിക്കുന്ന വജ്രങ്ങൾ നേടാൻ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. എൽഎൽഡി ഡയമണ്ട് യുഎസ്എയിൽ നിന്ന് ക്രഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ നെഹൽ മോദി സ്വന്തമാക്കി. വ്യാജ തെളിവുകൾ കാണിച്ച് ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. 2015 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. ന്യൂയോർക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് ഉൾപ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നെഹലിന്റെ തട്ടിപ്പ്. ഡയമണ്ട് രംഗത്തെ വ്യവസായികൾ വഴിയാണ് എൽഎൽഡി ഡയമണ്ട്‌സ് പ്രസിഡന്റിനെ നെഹൽ പരിചയപ്പെട്ടതും. For Appointment Click: https://www.kimshealth.org/bahrain/muharraq/ പിഎൻബിയിൽ നിന്ന് 13000 കോടി രൂപയോളം വായ്പ്പാ തട്ടിപ്പ് നടത്തി നീരവ്…

Read More

കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച ഷറഫുദ്ദീന്റെ കുടുംബമാണ് കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1999 ലെ ക്യാരേജ് ബൈ എയർക്രാഫ്റ്റ് ആക്ടിലെ റൂൾ 17, 20 പ്രകാരം അന്താരാഷ്ട്ര വിമാനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് 1,20,03,840 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് നിയമം. എന്നാൽ കമ്പനി നിശ്ചയിച്ച തുക മാത്രമെ നൽകു എന്നാണ് എയർ ഇന്ത്യയുടെ നിലപാട്. 10 ലക്ഷം രൂപ മാത്രമാണ് ദുരിതബാധിതർക്ക് കമ്പനി ഇതുവരെ നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ നിയമപ്രകാരം മുന്നോട്ട് പോകാൻ തീരുമാനിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആഗസ്റ്റ് 7 നാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹപൈലറ്റുമടക്കം 18 പേർ മരിച്ചു, 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ…

Read More

ഗുരുഗ്രാം: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ബാലാജി ആശുപത്രിയുടെ മെഡിക്കൽ ഫാർമസിയിലേക്കാണ് പിക്കപ്പ് വാൻ നിരവധി തവണ ഇടിച്ചു കയറ്റിയത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ആളുകൾ ഓടി രക്ഷപെട്ടതിനാൽ ആർക്കും പരിക്കേറ്റില്ല. 15 വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് രോഗികളുടെ ബന്ധുക്കൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ബാലാജി ആശുപത്രി ഡയറക്ടറുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എട്ട് തവണ വാഹനം ഫാർമസിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് ഡയറക്ടർ ഡോ. ബൽവാൻ സിംഗ് പറയുന്നു. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

കൊച്ചി: നോര്‍ത്ത് പറവൂരില്‍ വന്‍ തീപിടുത്തം. തത്തപ്പിള്ളി ഗവണ്മെന്റ് ഹൈസ്‌ക്കൂളിന് സമീപത്തെ അന്ന പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. കമ്പനി ഏകദേശം പൂർണമായും കത്തി നശിച്ചു. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സംഭവ സ്‌ഥലത്തെത്തി തീ അണച്ചു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ ഇവിടേയ്ക്ക് എത്തിച്ചാണ് തീ അണച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച കമ്പനി അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 73,47,376 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇത് കൂടാതെ…

Read More

ഹ്യൂസ്റ്റൺ: സമാഗതമായ ക്രിസ്തുമസ് ന്യൂ ഇയർ അവസരത്തിൽ, പ്രത്യേകമായി അമേരിക്കയിൽ അധിവസിക്കുന്ന പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഒരു വെർച്ച്വൽ (സും) സൗഹൃദ സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ, പാലാ സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ യോഗത്തിൽ പ്രവേശിച്ചാലും സ്വാഗതം ചെയ്യും. യുഎസ് യിലെ നിശ്ചിത മീറ്റിംഗ് സമയം അനുസരിച്ച് അവരവർ അധിവസിക്കുന്ന സ്ഥലത്തെ തീയതിയും സമയവും കണക്കാക്കി യോഗത്തിൽ പ്രവേശിക്കണം എന്ന് മാത്രം. അനേകം പ്രതിഭാശാലികൾ പഠിച്ച പ്രസ്തുത കോളേജിലെ ഏതു വർഷത്തെ ആയാലും പൂർവ്വ വിദ്യാർത്ഥികൾ പരസ്പരം പരിചയങ്ങൾ പുതുക്കുക, പരിചയമില്ലാത്തവർ പരിചയപ്പെടുക, അവരുടെ ക്യാമ്പസ് കോളേജ് പഠനകാലത്തെ അനുഭവങ്ങൾ, അനുസ്മരണങ്ങൾ പങ്കുവയ്ക്കുക, വീണ്ടും വല്ലപ്പോഴും ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ കൈമാറുക, കുടുംബ വിശേഷങ്ങൾ പങ്കു വയ്ക്കുക തുടങ്ങിയവയാണ് അജണ്ട. എല്ലാം അവരവരുടെ ഇഷ്ടവും താല്പര്യവും അനുസരിച്ചു മാത്രം. ഈ മീറ്റിംഗിൽ പ്രത്യേക ഭാരവാഹികൾ ആരുമില്ല. യോഗം സുഗമമായി…

Read More

മനാമ: കേരളത്തിലെ ത്രിതല പഞ്ചായത്തിലേക്കും നഗരസഭ കോർപ്പറേഷനുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി നേടിയ ഐതിഹാസികമായ വിജയം ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മ ആയ “ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിന്റെ “നേതൃത്വത്തിൽ കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രതിഭ ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയുടെ ഉത്ഘാടനം പ്രതിഭ മുഖ്യ രക്ഷാധികാരി ശ്രീജിത് .പി. നിർവഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അദ്ധ്യക്ഷനായി. നവകേരളയുടെ വക്താവ് ഷാജി മൂതല , ഐ.എൻ.എൽ പ്രതിനിധി മൊയ്തീൻ കുട്ടി പുളിക്കൽ, എൻ. സി.പി. പ്രതിനിധി ഫൈസൽ എഫ്. എം, കോർ കമ്മിറ്റി അംഗങ്ങളായ കെ.ടി. സലീം, റഫീഖ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ഈ വിജയം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതുണ്ട് എന്ന് യോഗം ചൂണ്ടികാട്ടി. സുസ്ഥിര വികസനവും മതമൈത്രിയും കാത്ത് സൂക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചത് ഇടത് മുന്നണിയെ ആണെന്നതാണ് ഈ തെരഞ്ഞെടുപ്പ് എതിർ നിരക്ക് കാണിച്ച്…

Read More

മനാമ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കൊണ്ട് ബഹ്‌റൈനിലെ മലയാളികൾക്കിടയിൽ ശ്രദ്ധ്യേയമായ വോയ്‌സ് മാമ്പ ബഹ്‌റൈൻ കൂട്ടായ്മ ജനറൽ ബോഡി യോഗം കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു, കോവിഡ് പ്രതിസന്ധിയിലും മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി, പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അഡ്മിനും സജീവ പ്രവർത്തകനുമായ റഊഫ് അബ്ദുൽ കാദറിന് യാത്രയയപ്പ് നൽകി, സ്പോർട്സ് വിഭാഗമായ മാമ്പ ചലഞ്ചേഴ്സിന്റെ മാനേജ്‍മെന്റ് പ്രതിനിധി ഫസീൽ ,ഫൈസൽ എന്നിവരെ അനുമോദിച്ചു. 2021 വർഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുൽ ഖാദർ കേളോത്ത്, വാഹീദ് തൈകണ്ടി, സിറാജ് മഹമൂദ് പി. കെ, നൗഫൽ ചേട്ടിയാരത്, ശിഹാബ് കാവിന്മൂല, റഫീഖ് മൂലയിൽ, റയീസ് ടിസി എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു, സിറാജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു, ഇക്ബാൽ സ്വാഗതവും ഷഹീദ് നന്ദിയും പറഞ്ഞു.

Read More