- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
Author: News Desk
മനാമ: ബഹ്‌റൈനിൽ ഡിസംബർ 21 ന് നടത്തിയ 10598 കോവിഡ് -19 ടെസ്റ്റുകളിൽ 168 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 69 പേർ പ്രവാസി തൊഴിലാളികളാണ്. 83 പുതിയ കേസുകൾ സമ്പർക്കം മൂലവും 16 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 90,450 ആയി. കോവിഡ്-19ൽ നിന്ന് 211 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 88,542 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.89 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 350 ആയി. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1558 പേരാണ്. ഇവരിൽ 13 പേർ ഗുരുതരാവസ്ഥയിലാണ്. 1545 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.72 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹറിനിൽ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഡിസംബർ 22) ചൊവ്വാഴ്ച , വൈകുന്നേരം ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ റാൻഡം പരിശോധന ഉണ്ടാകില്ല. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സുൽത്താൻ മാൾ റാമീസ് ജുഫെയർ മാൽക്കിയ ക്ലബ് ഇത്തിഹാദ് ക്ലബ് – ബിലാദ് അൽക്കദീം മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ നെയിം ഹെൽത്ത് സെന്ററിന് സമീപം മുഹറഖ് സൂക്ക് ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ന്യൂഡൽഹി : കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് ചാർട്ടേർഡ് വിമാന സർവീസുകളും നിർത്തലാക്കി. തുടർന്ന് എയർ ഇന്ത്യയും സൗദിയിലേക്കുള്ള സർവീസുകൾ നിർത്തലാക്കിയതായി അറിയിച്ചു. പുതിയ കൊറോണ വൈറസ് ബ്രിട്ടണിൽ കണ്ടെത്തിയതിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് രാജ്യാന്തര വിമാന സർവ്വീസുകൾ റദ്ദാക്കിയത്. കുവൈത്തിൽ ജനുവരി ഒന്ന് വരെയും സൗദി, ഒമാൻ എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്കുമാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി: കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എകെ ജിതൂഷ് (40) ആത്മഹത്യ ചെയ്ത നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വയനാട് ജില്ലയിലെ സിപിഎം യുവനേതാവും സിപിഎം ബത്തേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എകെ ജിതൂഷ്. എല്‍ഡിഎഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍, എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന എകെ കുമാരന്റെയും സരളയുടെയും മകനാണ്. ഭാര്യ ദീപ വ്യാപാരി സഹകരണസംഘം ജീവനക്കാരിയാണ്. ഇയാൾക്ക് രണ്ടു മക്കളാണുള്ളത്.
തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലപാതക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവന്തപുരത്തെ സിബിഐ സ്പെഷ്യൽ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നും മൂന്നും പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാരെന്നും കോടതി പറഞ്ഞു. കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്നും കോടതി അറിയിച്ചു. ഫാദർ തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചുകടക്കൽ കുറ്റങ്ങളും സിസ്റ്റർ സ്‌റ്റെഫിക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് വിധി പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പയസ് ടെൻത്ത് കോണ്‍വെന്‍റിലെ സിസ്റ്റർ അഭയയുടെ ദുരൂഹമരണ കേസ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 1992 മാർച്ച് 27നാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമായിരുന്നു തുടക്കം മുതലുണ്ടായത്.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആലപ്പുഴ: എസ്എൻഡിപി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് കോടതി. വെള്ളാപ്പള്ളി നടേശന് പുറമേ അദ്ദേഹത്തിന്റെ സഹായി കെ.കെ അശോകൻ, ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകൾ ചേർത്തി എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്.
ഡൽഹി : കർഷക സമരത്തിനിടെ കർഷകൻ ആത്മഹത്യക്ക് ശ്രമിച്ചു.പഞ്ചാബിലെ തൻതരാനിൽ നിന്നുള്ള നിരഞ്ജൻ സിംഗാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നിരഞ്ജൻ സിംഗ് രംഗത്തെത്തി. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചാൽ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാൾക്കെതിരെ പൊലീസ് കേസെടുക്കും. അതിനാൽ തന്‍റെ വിഷയത്തിൽ മോദിക്കും അമിത്ഷായ്ക്കുമെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മസ്ക്കറ്റ് : സൗദി അറേബ്യയ്ക്ക് പിന്നാലെ യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. നാളെ മുതൽ ഒരാഴ്ചക്കാലത്തേക്കായിരിക്കും യാത്രാ വിലക്ക്. യു.കെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണിത്. ചൊവ്വാഴ്ച മുതല്‍ ഒമാനിലെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടക്കും. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മിറ്റി യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് യാത്രാ വിലക്ക് നിലവില്‍ വരും. ഒരാഴ്ചത്തേക്ക് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് യോഗത്തിൽ തീരുമാനമായത്. അതേസമയം ചരക്കുനീക്കത്തിന് വിലക്ക് ഉണ്ടാകില്ല.സൗദിയില്‍ തിങ്കളാഴ്ച മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കര അതിര്‍ത്തികളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്. ഒരാഴ്ചക്കാലത്തേക്കാണ് നിയന്ത്രണങ്ങള്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. അത്യാവശ്യ…
കാഞ്ചീപുരം : എംഎന്‍എം തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ വീട്ടമ്മമാരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് ഭരണ – സാമ്പത്തിക അജണ്ടയില്‍ പറയുന്നു. 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും അദ്ദേഹം പുറത്തിറക്കിയ ഭരണ – സാമ്പത്തിക അജണ്ട വാഗ്ദാനം നല്‍കുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാഗ്ദാനം. അടുത്തിടെ എംഎന്‍എമ്മില്‍ ചേര്‍ന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സന്തോഷ് ബാബുവിന്റെ സാന്നിധ്യത്തിലാണ് കാഞ്ചീപുരത്തുവച്ച് കമല്‍ ഹാസന്‍ വാഗ്ദാനങ്ങള്‍ ഉള്‍പ്പെട്ട പത്രിക പുറത്തിറക്കിയത്. വീട്ടമ്മമാര്‍ക്ക് പ്രതിഫലം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് കമല്‍ ഹാസന്‍ നേരത്തെതന്നെ പറഞ്ഞിരുന്നു. അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും.…
